ശ്മശാനത്തില്‍ വെച്ച് സെക്‌സിന് സമ്മതിച്ചില്ല; യുവാവിനെ ബിയര്‍ ബോട്ടില്‍ കൊണ്ടടിച്ച് കൊലപ്പെടുത്തി

21

മടിവാള : സ്വവര്‍ഗ ലൈംഗികതയ്ക്ക് വിസമ്മതിച്ച യുവാവിനെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി.ബംഗളൂരു മടിവാളയില്‍ ഡിസംബര്‍ 21 നായിരുന്നു ദാരുണമായ സംഭവം. ഹോട്ടല്‍ ജീവനക്കാരനായ ദേവരാജ് ആണ് സഹപ്രവര്‍ത്തകനായ ബെന്നഗൗഡയെ കൊലപ്പെടുത്തിയത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

Advertisements

ദേവരാജും ബെന്നഗൗഡയും മടിവാളയിലെ ഒരു റസ്റ്റോറന്റെിലെ ജീവനക്കാരാണ്. നാലുമാസം മുന്‍പ് ഇരുവരും തമ്മില്‍ സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെട്ടിരുന്നു.കഴിഞ്ഞദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചു. തുടര്‍ന്ന് മടിവാളയിലെ ഒരു ശ്മശാന പറമ്പില്‍ ഇരുന്നു.അവിടെവെച്ച് ദേവരാജ് ബെന്ന ഗൗഡയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു.

എന്നാല്‍ ഇയാള്‍ വിസമ്മതിച്ചു.തുടര്‍ന്ന് ഇരുവരും മദ്യ ലഹരിയില്‍ വഴക്കിട്ടു. തര്‍ക്കത്തിനിടെ പൊടുന്നനെ ബിയര്‍ ബോട്ടിലെടുത്ത് ദേവരാജ് ബെന്നഗൗഡയുടെ തലയ്ക്കടിച്ചു. അടിയുടെ ആഘാതത്തില്‍ യുവാവ് കൊല്ലപ്പെട്ടു.ഇതോടെ ബെന്നഗൗഡയെ തിരിച്ചറിയാതിരിക്കാന്‍ ദേവരാജ് ഒരു കരിങ്കല്‍ കഷണമെടുത്ത് ഇയാളുടെ മുഖത്ത് പലകുറി ഇട്ട് വികൃതമാക്കി.

തുടര്‍ന്ന് കടന്നുകളയുകയും ചെയ്തു.അജ്ഞാത മൃതദേഹം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. എന്നാല്‍ സംഭവസ്ഥലത്തുനിന്നും ഒരു ബാങ്ക് അക്കൗണ്ട് സ്ലിപ്പും ബിയര്‍ ബില്ലും ലഭിച്ചു.ഈ തുമ്പുകള്‍ വെച്ചുള്ള അന്വേഷണം ഒടുവില്‍ എത്തിച്ചേര്‍ന്നത് ദേവരാജിലാണ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisement