ഭര്‍ത്താവിനെയും രണ്ടുമക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയായ വീട്ടമ്മ അടുത്ത കാമുകനെ കിട്ടയപ്പോള്‍ ആദ്യ കാമുകനെ വിഷം കൊടുത്ത് കൊന്നു

24

ചണ്ഡീഗഡ്: ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിച്ചിരുന്ന യുവതി പുതിയ കാമുകനെ കിട്ടയപ്പോള്‍ ആദ്യ കാമുകനെ വിഷം കൊടുത്തു കൊന്നു. ചണ്ഡീഗഡിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ റോസിയെ ഗുര്‍ദാസ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തു.

Advertisements

വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ റോസി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനായ ധരംപാലിനൊപ്പമായിരുന്നു ജീവിച്ചിരുന്നത്. ഇയ്യാള്‍ക്കൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് സാഹിബ് മാസിയ എന്നയാളുമായി റോസി അടുപ്പത്തിലാകുന്നത്. എന്നാല്‍ ധരംപാലുമായുളള ബന്ധം ഇയ്യാള്‍ക്കൊപ്പം ജീവിക്കാന്‍ തടസമായി വന്നതോടെയാണ് ഇരുവരും ചേര്‍ന്ന് ധരംപാലിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരിന്നു.

ധരംപാലിനെ വധിക്കാനായി റോസിയും സാഹിബ് മാസിയയും ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തി. പദ്ധതി പ്രകാരം രാത്രിയില്‍ ധരംപാലിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി. തുടര്‍ന്ന് ധരംപാലിന് ശാരീരിക അസ്വാസ്ഥ്യതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഇതിനിടയില്‍ ധരംപാലിന് അസുഖമാണെന്ന കാര്യം അയാളുടെ പിതാവിനെയും റോസി അറിയിച്ചു. പിതാവെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

എന്നാല്‍ സംഭവത്തിലെ അസ്വഭാവികത മൂലം പിതാവ് പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്. രജീന്ദര്‍പാലാണ് അമൃത്സര്‍ സ്വദേശിയായ റോസിയുടെ ആദ്യഭര്‍ത്താവ്. ഇയാളെ ഉപേക്ഷിച്ചാണ് റോസി ധരംപാലിനൊപ്പം ജീവിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും പൊലീസ് വ്യക്തമാക്കി.

Advertisement