വിവാഹ ആഘോഷത്തിനിടെ പെണ്‍കുട്ടിയുമായി ഡാന്‍സ് ചെയ്യവെ യുവാവ് കുഴഞ്ഞു വീണുമരിച്ചു, പയ്യന്‍ മരിച്ചതറിയാതെ നൃത്തം തുടര്‍ന്ന് പെണ്‍കുട്ടിയും, വീഡിയോ കാണാം

6

കോട്ട: യുവാവ് വിവാഹവേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ കുഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. യുവാവിന്റെ നൃത്തവും പിന്നീട് കുഴഞ്ഞുവീഴുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.

Advertisements

നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് നിലത്ത് വീണെങ്കിലും ആരും അത്ര കാര്യമായി എടുത്തില്ല. മാത്രമല്ല വീണത് കണ്ടിട്ടും ഡാന്‍സിന്റെ ഭാഗമായി കാണിച്ചതാണെന്ന് കരുതി കൂടെ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയും നൃത്തം തുടരുകയായിരുന്നു. എന്നാല്‍ അല്‍പം സമയം കഴിഞ്ഞിട്ടും യുവാവ് എഴുന്നേല്‍ക്കാത്തതിനാലാണ് എല്ലാവരും നോക്കിയത്.

Advertisement