പെണ്‍കുട്ടി നടുറോഡില്‍ കുത്തേറ്റ് മരിച്ചു: ദൃശ്യം പകര്‍ത്തി രസിച്ച് നാട്ടുകാര്‍

25

സുള്ള്യ: പ്രണയം നിരസിച്ചതിന് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. അക്ഷിതയെന്ന പെണ്‍കുട്ടിയാണ് നാടിനെ നടുക്കിയ ക്രൂരതയ്ക്ക് ഇരയായത്. നടുറോഡില്‍ അക്ഷതയുടെ ജീവന്‍ പിടഞ്ഞപ്പോഴും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരും മറന്നില്ല. അക്ഷതയുടെ ജീവന്‍ രക്ഷിക്കാന്‍ മടിച്ചവര്‍ അവളുടെ ജീവന്‍ പൊലിയുന്ന ക്രൂരമായ കാഴ്ച്ച ഫോണില്‍ പകര്‍ത്താന്‍ മടിച്ചില്ല.

Advertisements

കര്‍ണ്ണാടകയിലെ സുള്ള്യയിലെ നെഹ്രു മെമ്മോറിയല്‍ കോളേജിലെ ബിഎസ്ഇ വിദ്യാര്‍ത്ഥിനിയായിരുന്നു അക്ഷിത. ഇതേ കോളേജലെ വിദ്യാര്‍ഥിയായ കാര്‍ത്തിക് അക്ഷിതയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ തനിക്ക് പഠിക്കണമെന്നും ശല്യം ചെയ്താല്‍ പരാതിപ്പെടുമെന്നും അക്ഷിത മറുപടി നല്‍കി.

ഇതിന് പ്രതികാരമായി ഫെബ്രുവരി 20ന് അക്ഷിത വീട്ടിലേക്ക് മടങ്ങവേ ഇയാള്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അക്ഷിതയുടെ കൊലപാതകം പലരും ഫോണില്‍ പകര്‍ത്തി. ഇതിനിടയില്‍ കാര്‍ത്തിക് സ്വയം കൈ മുറിക്കുകയും ചെയ്തു. ഏറെ വൈകി ഒരാള്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അക്ഷിതയെ രക്ഷിക്കാന്‍ ശ്രമിച്ചു. അക്ഷിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement