സൗജന്യമായി സെക്സ് വാഗ്ദാനം ചെയ്ത് റൂം നമ്പര്‍ അടക്കം പരസ്യം നല്‍കി 19കാരി; ഹോട്ടലിന് മുന്നില്‍ വന്‍ ജനപ്രവാഹം, ഒടുവില്‍ പെണ്‍കുട്ടിക്ക് കിട്ടിയത് കിടിലന്‍ പണി

34

19 കാരിയായ ബ്ലോഗര്‍ യേ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടു. സൗജന്യമായി സെക്സ് വാഗ്ദാനം ചെയ്തായിരുന്നു പോസ്റ്റ്. ചൈനയിലെ ഹോട്ടലിലെത്തുന്നവര്‍ക്കായിരുന്നു ഈ വാഗ്ദാനം. ഒടുവില്‍ എത്തിയതോ 3000ത്തില്‍ലധികം ആളുകള്‍. പെണ്‍കുട്ടിയുടെ റൂമിന് മുന്നില്‍ വന്‍ ക്യൂ. ഒടുവില്‍ പൊലീസ് എത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്.

മാര്‍ച്ച് ഒന്നാം തിയതിയാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലൂടെ സൗജന്യ സെക്സ് വാഗ്ദാനം ചെയ്ത് പരസ്യം നല്‍കിയത്. ഇതിനോടൊപ്പം റൂം നമ്പറും വെച്ചിട്ടുണ്ടായിരുന്നു. ഇവിടെ വരുന്നവര്‍ക്ക് എന്നെ കിട്ടും. ഫ്രീയായി സെക്സും എന്നായിരുന്നു പരസ്യം.
പോസ്റ്റ് ഇട്ടതിന് ശേഷം റൂമിന് മുന്നിലെത്തി നിരവധി പേര്‍ മുട്ടി വിളിച്ചു. ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഹോട്ടല്‍ മാറേണ്ടി വന്നു. ഹോട്ടലിലേക്കും നിരവധി കോളുകള്‍ വന്നു കൊണ്ടിരുന്നു.പ്രതികരണം കണ്ട് പേടിച്ച പെണ്‍കുട്ടി താന്‍ താമാശ പറഞ്ഞതാണെന്ന് പോസ്റ്റിന് താഴെ കുറിച്ചു. തന്നെ തിരഞ്ഞ് ആരും വരരുതെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.

Advertisements

എന്നാല്‍ വീഡിയോ പ്രചരിച്ചതോടെ കൂട്ടം കൂട്ടമായി ആളുകള്‍ ഹോട്ടലിലേക്ക് എത്താന്‍ തുടങ്ങി. ഒടുവില്‍ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.താന്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടതെന്ന് പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി.

Advertisement