കാമുകന്‍ അയച്ച അശ്ലീല സന്ദേശങ്ങളും ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളും ഭര്‍ത്താവ് കണ്ടു; യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

19

ധന്‍ബാദ്: കാമുകന്‍ അയച്ച അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും ഭര്‍ത്താവ് കണ്ടതറിഞ്ഞ യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡിലെ ധന്‍ബാദിനടുത്തുള്ള നവാഡിഹയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

Advertisements

പോസ്റ്റ് ഓഫീസ് ജീവനക്കാരനായ സഞ്ചിത്തിന്റെ ഭാര്യ സംപയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന സഞ്ചിത്ത് ഭാര്യയുടെ മൊബൈല്‍ ഫോണ്‍ മേശപ്പുറത്ത് കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചതിനിടയിലാണ് സംപയുടെ കാമുകന്‍ അയച്ച അശ്ലീല സന്ദേശങ്ങളും ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളും കണ്ടത്.

ഇരുവരും ഇതിനെ തുടര്‍ന്ന് വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. സഞ്ചിത്ത് ഉടന്‍ തന്നെ ഇക്കാര്യം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മറ്റു വീട്ടുകാരേയും അറിയിച്ചു.യുവതിയുടെ വീട്ടിലും ഇക്കാര്യം വിളിച്ച് പറഞ്ഞു. ഇ സമയം അപമാന ഭാരം താങ്ങാനാവാതെ യുവതി, താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് എടുത്ത് ചാടുകയായിരുന്നു.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സംപ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇതിന് ശേഷവും കാമുകന്റെ മെസ്സേജുകള്‍ യുവതിയുടെ ഫോണില്‍ വന്നു കൊണ്ടിരുന്നു.സ്ഥലത്തെത്തിയ പൊലീസ് സംഘം ഭര്‍ത്താവിന്റെ പരാതിയില്‍ കാമുകനെ അറസ്റ്റ് ചെയ്തു. 2011 ലാണ് സഞ്ചിത്തുമായി യുവതിയുടെ വിവാഹം നടന്നത്. ഇവര്‍ക്ക് നാലു വയസ്സായ ഒരു മകനുമുണ്ട്.

Advertisement