തന്നെ തേച്ച കാമുകിയുടെ ശരീരം യുവാവ് ബ്ലേഡ് കൊണ്ട് കീറിമുറിച്ചു

18

മുംബൈ: കാമുകി ചതിച്ചിട്ട് പോയെന്ന് സംശയത്തില്‍ യുവാവിന്റെ പ്രതികാരം. ബ്ലേഡ് കൊണ്ട് യുവതിയെ ആക്രമിക്കുകയായിരുന്നു. ദാദറിലാണ് സംഭവം. പെണ്‍കുട്ടിയുടെ തലയില്‍ ബ്ലേഡുകൊണ്ട് മുറിച്ച അജ്മല്‍ ഷാ (21)നെ പോലീസ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തു. കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് ആത്മഹത്യ ചെയ്യാനും ഇയാള്‍ ശ്രമിച്ചിരുന്നു.

Advertisements

ജ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് കാമുകി. യുവാവ് തൊഴില്‍ രഹിതനുമാണ്. അടുത്തകാലത്ത് പെണ്‍കുട്ടിക്ക് തന്നോടുള്ള സ്‌നേഹം കൂറഞ്ഞുശവന്ന് സംശയം തോന്നിയ അജ്മല്‍ പെണ്‍കുട്ടിയെ അപ്‌സര ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുപോയി.

മുറിയില്‍ ഇരുന്ന സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

പെണ്‍കുട്ടിയുടെ തലയില്‍ കാര്യമായ മുറിവുണ്ട്. കൈത്തണ്ട മുറിഞ്ഞ യുവാവും ആശുപത്രിയിലാണ്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. തന്റെ കാമുകിയെ കുറച്ചുദിവസം മുന്‍പ് മറ്റൊരാള്‍ക്കൊപ്പം കണ്ടതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. അവളെ ഒരു പാഠം പഠിപ്പിക്കണമെന്ന് കണക്കുകൂട്ടിയ അജ്മല്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു.

Advertisement