സിനിമാ സെറ്റിൽ മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക്, ചിമ്പുവും നിധിയും വിവാഹിതരാകുന്നു, ഇരുവരും ഇപ്പോൾ ലിവിങ് ടുഗെദർ എന്നും റിപ്പോർട്ടുകൾ

1049

ടി രാജേന്ദ്രന്റെ മകനും നടനുമായ ചിമ്പു എന്ന സിലംബരസൻ തമിഴകത്തിന്റെ ലിറ്റിൽ സൂപ്പർസ്റ്റാറാണ്. അച്ഛന്റെ സിനിമകളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ചിമ്പു സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വളർന്നപ്പോൽ ചിമ്പു നായകനായി. നടൻ എന്നതിലുപരി സംവിധായകൻ, ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭ കൂടിയാണ് ചിമ്പു.

ഇപ്പോൾ തെന്നിന്ത്യയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ കൂടുയാണ് നടൻ. നടിമാരായ തൃഷയും ഹൻസിക നയൻതാരയും അടക്കം ജീവിതത്തിൽ നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല.

Advertisements

അതേ സമയം ഈശ്വരൻ എന്ന സിനിമയിൽ ചിമ്പുവിന്റെ നായികയായിരുന്ന നിധി അഗർവാളുമായി ചിമ്പു പ്രണയത്തിൽ ആണെന്ന് അടുത്തിടെ വ്യാപകമായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇരുവരും ലിവിങ് ടുഗെതറിലാണ് എന്ന തരത്തിലാണ് വാർത്തകൾ വന്നത്.

സംഭവം വലിയ മാധ്യമ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി നടി നിധി തന്നെ രംഗത്തെത്തിയിരുന്നു. കേട്ടത് ഒന്നും സത്യമല്ലെന്ന് മാത്രമാണ് അന്ന് നിധി പ്രതികരിച്ചത്. അതേസമയം താരം വാർത്തയിലെ ഉള്ളടക്കം പൂർണമായും തള്ളി കളഞ്ഞിട്ടില്ല എന്നതും ഇരുവരും പ്രണയത്തിലാണ് എന്ന് ആരാധകർ കുറച്ച് കൂടി ഉറച്ച് വിശ്വസിക്കാൻ കാരണമായി.

ഇപ്പോൾ തെന്നിന്ത്യയിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത് ഇരുവരും വിവാഹിതരാകാൻ തയ്യാറെടുക്കുന്നു എന്നാണ്. വിവാഹം ഉണ്ടാകുമെന്ന് അറിയിക്കാൻചിമ്പുവും തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചിമ്പുവിന്റെ പ്രണയത്തെക്കുറിച്ച് മുമ്ബ് പലതവണയും സംസാരം ഉണ്ടായിട്ടുള്ളതാണ്. നടിമാരായ നയൻതാരയും ഹൻസികയും തൃഷയും വ്യത്യസ്ത കാലഘട്ടങ്ങളിൽ ചിമ്പുവിന്റെ കാമുകിമാരായിരുന്നു.

പല കാരണങ്ങളാൽ ആ ബന്ധങ്ങൾ ഒന്നും നിലനിന്നില്ല. എന്നാൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് നയൻ താരയും ആയുള്ള ചിമ്പുവിന്റെ പ്രണയമാണ്. വല്ലവൻ സിനിമയ്ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിൽ ആയത്. തങ്ങൾ പ്രണയിക്കുന്നുണ്ടെന്ന് ഇരുവരും പരസ്യമായി മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പലവിധ കാരണങ്ങളാൽ ഒത്തുപോകാൻ കഴിയാതെ വന്നതോടെയാണ് ഇരുവരും പിരിഞ്ഞത്.

പിന്നീട് നയൻതാര പ്രഭുദേവയുമായി പ്രണയത്തിലായി. എന്നാൽ ആ ബന്ധവും അധിക കാലം നീണ്ടുനിന്നില്ല. ശേഷമാണ് വിഘ്‌നേഷ് ശിവനുമായി നയൻതാര പ്രണയത്തിലായത്. ഇപ്പോളിതാ 2022ൽ ചിമ്പുവും നിധിയും വിവാഹിതരാകുമെന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. മുപ്പത്തെട്ടുകാരനായ ചിമ്പു പ്രണയത്തിലാണ് എന്ന് വാർത്തകൾ വന്നത് മുതൽ സ്ത്രീ ആരാധികമാരെല്ലാം തകർന്നിരിക്കുകയാണ്.

ഈശ്വരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ചിമ്പുവും നിധിയും തമ്മിൽ പ്രണയത്തിലായതെന്നും ഏകദേശം രണ്ട് വർഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ചെന്നൈയിലെ ഒരേ വീട്ടിലാണ് ഇരുവരും താമസിക്കുന്നതെന്നും തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോഡലിങിൽ നിന്ന് സിനിമയിലെത്തിയ നടിയാണ് ചിമ്പുവിന്റെ കാമുകിയായ നിധി അഗർവാൾ.

Advertisement