മമ്മൂട്ടിയുടെ സ്വഭാവം എന്ന് പറഞ്ഞാൽ ക്ഷിപ്രകോപിയാണ്, ചില സമയത്ത് പിടിവാശിയുണ്ട്: പ്രമുഖ സംവിധായകൻ, വീഡിയോ

97

ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ജോസ് തോമസ്. ഏതാണ്ട് മൂന്നര പതിറ്റാണ്ടായി നിരവധി സിനിമകളിൽ സഹസംവിധായകനായും ജോസ് തോമസ് പ്രവർത്തിച്ചിരുന്നു. അടിവാരം, മാട്ടുപ്പെട്ടി മച്ചാൻ, മീനാക്ഷി കല്യാണം, ഉദയപുരം സുൽത്താൻ മായാമോഹിനി, ശൃംഗാരവേലൻ, സ്വർണക്കടുവ തുടങ്ങിയവയാണ് ജോസ് തോമസ് ഒരുക്കിയ സൂപ്പർഹിറ്റ് സിനിമകൾ.

Advertisements

ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് തുറന്നു പറയുയാണ് ജോസ് തോമസ്. ചില കാര്യങ്ങളിൽ പിടി വാശിയുള്ള മമ്മൂട്ടി ഒരു ക്ഷിപ്ര കോപിയാണെന്നാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ കൂടി പറയുന്നത്. സിനിമയിലെ തന്റെ ഗുരുവായ ബാലു കിരിയത്തിന്റെ ഒന്നും മിണ്ടാത്ത ഭാര്യ എന്ന ചിത്രത്തിന്റെ ഡബ്ബിംഗിനിടെയാണ് മമ്മൂട്ടിയെ ആദ്യമായി കണ്ടതെന്നും ജോസ് തോമസ് പറയുന്നു.

Also Read
എന്തുകൊണ്ടാണ് റാംജിറാവൂ സ്പ്ക്കീംഗിൽ നിന്നും ജയറാം പിന്മാറിയത്, കാരണം വെളിപ്പെടുത്തി സിദ്ധീഖ്

സിബി സാറിന്റെ അസോസിയേറ്റായി തനിയാവർത്തനം എന്ന സിനിമയിൽ വർക്ക് ചെയ്യുന്ന സമയം. അന്നാണ് മമ്മൂട്ടിയുമായി കൂടുതൽ അടുക്കുന്നത്. പിന്നീട് മുദ്ര, വിചാരണ എന്ന സിനിമകളിൽ കൂടി ഞങ്ങൾ പരസ്പരം നല്ലത് പോലെ അറിയുന്നവരായി. മമ്മൂട്ടിയുടെ സ്വഭാവം എന്ന് പറഞ്ഞാൽ ക്ഷിപ്രകോപിയാണ്. ചില സമയത്ത് പിടിവാശിയുണ്ട്.

അതിന് ഒരുദാഹരണം പറയാം. മുദ്ര എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ഒരു ഗാനരംഗം ചിത്രീകരിക്കുകയാണ്. ഗാനരംഗത്തിൽ സ്വാതന്ത്ര്യ ദിന പരേഡാണ് അതിൽ സ്‌കൂളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്. പാട്ടു പാടേണ്ടത് മമ്മൂട്ടിയാണ്. എന്നാൽ അദ്ദേഹം അന്നത്തെ രീതിയ്ക്കെതിരായി എനിക്കാ പാട്ട് കാണാതെയൊന്നും പഠിക്കാൻ പറ്റില്ല പ്രോപ്റ്റ് ചെയ്ത് കൊടുക്കണം എന്ന് പറഞ്ഞു.

അതായത് പാട്ടിന്റെ ലൈൻ വരുന്നതിനും മുമ്പ് ഉറക്കെ വായിച്ചുകൊടുക്കണം. ഇപ്പോഴും ആ സിനിമയുടെ പാട്ട് കണ്ടു നോക്കൂ ആൾക്കാർക്കിടയിൽ ഞാൻ സ്്ക്രിപ്റ്റും പിടിച്ച് വായിക്കുന്നത് കാണാം എന്നും അദ്ദേഹം പറഞ്ഞു.

Also Read
എന്റെ ജീവന്റെ ഒരു ഭാഗമായി നീ ഇഴുകി ചേർന്നതിനു ശേഷം ഈ ദിവസം ഞാൻ മറക്കാറില്ല, ഭാര്യയെ കുറിച്ച് വികാരസാന്ദ്രമായ കുറിപ്പുമായി നിരഞ്ജൻ

വീഡിയോ കാണാം

Advertisement