കൊച്ചിൻ ഹനീഫ വിട്ടുപിരിഞ്ഞിട്ട് 12 വർഷങ്ങൾ, അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയ മമ്മൂട്ടിയും മണയൻപിള്ളയും അടക്കമുള്ളവർ പൊട്ടിക്കരഞ്ഞതിന്റെ കാരണം ഇതാണ്

171

തെന്നിന്ത്യൻ സിനിമയിൽ നടനായും സംവിധായകനായും തിളങ്ങിയ താരമായിരുന്നു കൊച്ചിൻ ഹനീഫ. തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുള്ള കൊച്ചിൻ ഹനീഫ മലയാള സിനിമയുടേയും മലയാളി പ്രേക്ഷകരുടേയും എക്കാലത്തേയും പ്രിയപ്പെട്ട താരമാണ്. ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും വില്ലനായി വിറപ്പിക്കാനും കൊച്ചിൻ ഫനീഫയ്ക്ക് കഴിഞ്ഞിരുന്നു.

മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട നടനായിരുന്നു കൊച്ചിൻ ഹനീഫ. മലയളത്തിലെ പോലെ തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടേയും ഹൃദയ കീഴടക്കാൻ കൊച്ചിൻ ഹനീഫയ്ക്ക് കഴിഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടൊണ് തെന്നിന്ത്യയിൽ താരം ചുവട് ഉറപ്പിച്ചത്. മികച്ചഒരു പിടി കഥാപാത്രങ്ങൾ ചെയ്യാൻ ബാക്കിയാക്കിയാണ് താരം ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്.

Advertisements

ഇന്നും താരത്തിന്റെ വേർപാട് മലയാള സിനിമയ്ക്കും ആരാധകർക്കും ഇന്നും വേദനയാണ്. കൊച്ചിൻ ഹനീഫ മൺമറഞ്ഞിട്ട് 12 വർഷം പൂർത്തിയായി കഴിഞ്ഞു. 2010 ഫെബ്രുവരി 2ന് ആണ് കരൾ രോഗത്തെ തുടർന്ന് താരം ഈ ലോകത്തു നിന്നും വിടവാങ്ങിയത്. അതേ സമയം കൊച്ചിൻ ഹനീഫ എന്ന പ്രതിഭയുടെ വിയോഗം പലർക്കും ഇപ്പോഴും ഉൾകൊള്ളാൻ കഴിയാത്തത് തന്നെയാണ്.

Also Read
ഭാര്യാഭർത്താക്കന്മാരായി ജീവിക്കാൻ പറ്റില്ലെന്ന് രണ്ട് പേർക്കും തോന്നി; ശത്രുതയിലേക്ക് മാറുന്നതിന് മുൻപ് പിരിയുന്നതാണ് നല്ലതെന്ന് തോന്നി; നടി രേവതിയുടെ ദാമ്പത്യത്തിൽ സംഭവിച്ചത്

അത്രയും ആഴത്തിൽ ആ മനുഷ്യൻ പല കഥാപാത്രങ്ങളുടെ രൂപത്തിൽ നമ്മുടെ ഉള്ളിൽ ഇപ്പോഴും കഴിയുന്നു എന്നത് കൊണ്ടാണ്. പക്ഷെ അദ്ദേഹം ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ട് 12 വർഷം കഴിയുന്നു. അദ്ദേഹം ഇന്ത്യൻ സിനിമ താനെ അറിയപ്പെടുന്ന ഒരു കലാകാരൻ ആയിരുന്നു. 1970ൽ വില്ലൻ വേഷങ്ങളിലൂടെ സിനിമ രംഗത്ത് തുടക്കം കുറിച്ച കൊച്ചിൻ ഹനീഫ മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലായി മൂന്നൂറിൽപരം സിനിമകളിൽ അഭിനയിച്ചു.

2001 ൽ സൂത്രധാരനിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓർമ ദിവസമായ ഫെബ്രുവരി 2ന് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് പോസ്റ്റുകളാണ് വന്നു കൊണ്ടിരിക്കുന്നത് ആ കൂട്ടത്തിൽ നിരവധി കുറിപ്പുകളുമുണ്ട്. അദ്ദേഹം വേർപിരിഞ്ഞ ദിവസ, സഹപ്രവർത്തകരോടും മറ്റെല്ലാവരോടും അത്രയധികം സ്നേഹവും കരുതുലും കാണിച്ച ഹനീഫയെ അവസാനമായി ഒരു നോക്ക് കാണാൻ വന്ന മെഗാസ്റ്റാർ മമ്മൂട്ടി മുതൽ എല്ലാവരും പൊട്ടിക്കരഞ്ഞിരുന്നു.

വളരെ അപൂർവ്വമായിട്ടാണ് അങ്ങനൊരു കാഴ്ച സിനിമ പ്രവർത്തകർക്ക് ഇടയിൽ കണ്ടിട്ടുള്ളു. അതിന്റെ കാരണം ഹനീഫ നൽകിയ സ്നേഹവും കരുതലും ഒക്കെയാണെന്നാണ് ആരാധകർ പറയുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമായ ഒരു കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

Also Read
ദേവദാസി വേഷത്തിൽ എത്തിയ സായ് പല്ലവി സുന്ദരിയല്ല ; താരത്തിനെതിരെ വന്ന പോസ്റ്റിൽ പ്രതിഷേധം ഉയർത്തി തെലങ്കാന ഗവർണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരാജൻ

പണ്ട് മദ്രാസിലെ സിനിമ മോഹികളുടെ ഒരുകൂട്ടം, അതിൽ നടൻ ഹനീഫയും മണിയൻ പിള്ള രാജു അങ്ങനെ പലരും ഉണ്ട്, സിനിമ മോഹം ഉള്ളതല്ലാതെ മറ്റു വരുമാന മാർഗം ഒന്നുമില്ലാത്ത ഇവരുടെ അപ്പോഴത്തെ അവസ്ഥ വളരെ മോശമായിരുന്നു. അങ്ങനെ ഒരു ദിവസം വിശപ്പ് സഹിക്കാൻ കഴിയാതെ നിന്ന മണിയൻപിള്ള രാജുവിനെ കണ്ട ഹനീഫ തന്റെ ഖുറാനിൽ സൂക്ഷിച്ചിരുന്ന അവശേഷിച്ച പണം രാജുവിന് എടുത്തു കൊടുത്തു.

ഹനീഫക്ക് ഭക്ഷണം കഴിക്കാൻ വേറെ കാശ് ഇല്ല എന്ന് മനസ്സിലാക്കിയ മറ്റൊരു സുഹൃത്ത് ഹനീഫയോദ് ഇക്കാര്യം ചോദിച്ചു. ‘താൻ ഇനി എങ്ങനെ ഭക്ഷണം കഴിക്കും. ആകെ ഉള്ളതല്ലേ രാജുവിന് കൊടുത്തത് എന്ന്.. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, എനിക്ക് ഭക്ഷണം കഴിച്ചില്ലെങ്കിലും ആ വിശപ്പ് ക്ഷമിച്ച് നിൽക്കാൻ കഴിയും. പക്ഷെ രാജുവിന് വിശപ്പ് സഹിക്കാൻ കഴിയില്ല.

അവൻ കഴിച്ചോട്ടെ’ മനുഷ്യൻ എന്ത് കൊണ്ടാണ് കേരളീയ സമൂഹം, ഈ മനുഷ്യനെ ഇത്രയും ഏറ്റെടുത്തത് എന്നതിന് ഒരൊറ്റ കാര്യമേ എനിക്ക് തോന്നുന്നുള്ളു. നമ്മളിൽ ഒരാൾ ആയിരുന്നു, ഒരു നടനിൽ ഉപരി മലയാള സിനിമയിലെ ഏറ്റവും നല്ല മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം. ആ മരണത്തിൽ താരങ്ങൾ ഉള്ളു പൊട്ടി കരഞ്ഞു പോയതെക്കെ ആ മനുഷ്യൻ അവരിൽ സൃഷ്ടിച്ച മഹത്വം, അതൊന്നു കൊണ്ടു മാത്രമാണ്. മ രി ക്കാത്ത നക്ഷത്രം. ആ പ്രതിഭക്ക് ഉള്ളിൽ നിന്നും ഒരായിരം പ്രണാമം എന്നായിരുന്നു.

Advertisement