ഷാംപൂ ഉപയോഗിക്കില്ല, മുടിയുടെ കരുത്ത് ഈ സാധനമാണ്: സൗന്ദര്യത്തിന്റെയും മുടിയുടെയും രഹസ്യം വെളിപ്പെടുത്തി ആനി

9700

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി ആനി. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി ആനി.

വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താാണ് സംവിധായകൻ ഷാജി കൈലാസപുമായി ആനി പ്രണയത്തിലാകുന്നതും അദ്ദേഹത്തെ വിവാഹം കഴിക്കുന്നതും. വിവാഹ ശേഷം അഭിനയ രംഗത്തോട് വിടപറയുകയായിരുന്നു ആനി.

Advertisements

Also Read
മോഹൻലാലിന് ആദ്യമായി ജീൻസ് വാങ്ങിക്കൊടുത്തത് ഞാനാണ്, അദ്ദേഹം അത് ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, വെളിപ്പെടുത്തലുമായി പൂർണ്ണിമ ഭാഗ്യരാജ്

ക്രിസ്തുമത വിശ്വാസിയായിരുന്ന ആനി വിവാഹ ശേഷം ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന് പേരുമാറ്റുകയും ചെയ്തു. ചിത്ര ഷാജി കൈലാസ് ദമ്പതികൾക്ക് മൂന്നു പുത്രന്മാരാണുള്ളത്, ജഗന്നാഥൻ, ഷാരോൺ, റോഷൻ.

സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും മിനിസ്‌ക്രീൻ അവതാരകയായി ആനി മടങ്ങിയെത്തിരുന്നു. അമൃത ടിവിയിലെ ആനിസ് കിച്ചൻ എന്ന ഷോയിലൂടെയാണ് ആനി പ്രേക്ഷകർക്ക് മുന്നിലെത്തുത്തന് . അതിന് നല്ല സ്വീകാര്യതതയാണ് ലഭിക്കുന്നത്. അടുത്തിടെ ബിഗ് അവ്ൻ എന്ന പേരിൽ ആനി ഒരു കാറ്റ്‌റിഗ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മുടിയുടെയും സൗന്ദര്യത്തിന്റെയും രഹസ്യം തുറന്നുപറയുകയാണ് താരം. ആനിയുടെ വാക്കുകൾ ഇങ്ങനെ:

ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു മുടിയുടെ കരുത്ത്. സ്‌കൂൾ കാലം മുതൽ ആഴ്ചയിൽ ഒരു ദിവസം കാച്ചെണ്ണ പുരട്ടി മൃദുവായി തലയോടിൽ ഒന്നു മസാജ് ചെയ്യും. ഷാംപൂ ഉപയോഗിക്കില്ല.

Also Read
ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല, ദിലീപിന്റെ പതനം ആഗ്രഹിച്ചവരുണ്ട്, അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നു: തുറന്നു പറഞ്ഞ് മഹേഷ്

പിന്നീട് ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്ത് മുടി കഴുകും. കോളജ് കാലത്ത് കരിക്കിൻ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു.

ഇപ്പോഴും കാച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. നാടൻ സൗന്ദര്യപരിചരണമാണ് അന്നും ഇന്നും ചെയ്യാറുള്ളതെന്നും ആനി വെളിപ്പെടുത്തുന്നു. അതേ സമയം അമ്മയാണെ സത്യത്തിന് ശേഷം കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ആക്ഷൻ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് അഭിനയ രംഗത്ത് തിരിച്ചെത്തിയത്.

തുടർന്ന് അക്ഷരം എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. പിന്നീടങ്ങോട്ട് നരവധി സിനിമകളിൽ ആനി തന്റെ സാധിധ്യ അറിയിച്ചു കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. കീരീടമില്ലാത്ത രാജാക്കൻമാരാണ് ആനി അവസാനമായി അഭിനയിച്ച ചിത്രം.

ഷാജി കൈലാസും ആനിയും തമ്മിൽ വിവാഹിതരാവുന്നത് 1996 ജൂൺ ഒന്നിനായിരുന്നു. നടൻ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചായിരുന്നു താരവിവാഹം നടന്നത്. അരുണാചലം സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്.

പിന്നീട് സിനിമയിലൂടെ അടുത്ത് പരിചയപ്പെട്ട ഷാജി കൈലാസും ആനിയും പ്രണയത്തിലായി. രണ്ട് മതത്തിൽ നിന്നുള്ളവരായതിനാൽ വിവാഹത്തിന് തടസ്സങ്ങളുണ്ടായിരുന്നു. സിനിമയുടെ ആവശ്യത്തിന് ബോംബെയിൽ പോകുന്നു എന്ന് പറഞ്ഞായിരുന്നു വിവാഹദിവസം ഷാജി വീട്ടിൽ നിന്നും ഇറങ്ങുന്നതെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു.

Advertisement