നല്ല കാശ് കിട്ടി, നന്നായി എഞ്ചോയ് ചെയ്തു പക്ഷേ എനിക്ക് അങ്ങനെ ഒരു പേര് വരെ വീണു, എന്നാൽ ഞാൻ ആരെയും വ്യക്തിഹത്യ ചെയ്തില്ല: ശ്വേത മേനോൻ പറയുന്നു

1712

അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ എത്തി പിന്നീട് ബോളിവുഡ് അടക്കമുള്ള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേതാ മേനോൻ. സിനമയിലെത്തി 30 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും നായികയായും സഹനടിയായും എല്ലാം തിളങ്ങുകയാണ് താരം.

സിനിമകൾക്ക് പുറമേ മിനി സ്‌ക്രീനിലും സജീവമാണ് താരം. ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷേയായ ബിഗ്‌ബോസ് മലയാളം പതിപ്പിലും ശ്വേതാ മേനോൻ എത്തിയിരുന്നു. ബിഗ് ബോസ് മലയാളം ആദ്യ സീസണിലാണ് ശ്വേത മത്സരാർത്ഥിയായി എത്തിത്.

Advertisements

ബിഗ് ബോസ് ഷോയുടെ അഞ്ചാമത്തെ സീസൺ ഉടൻ ആരംഭിക്കാനിരിക്കുകയാണ്. ഇതിനിടെ തനിക്ക് ബിഗ് ബോസിൽ ഉണ്ടായ അനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയരിക്കുകയാണ് ശ്വേത മേനോൻ. ബിഗ് ബോസ് ഹൗസിനുള്ളിൽ വച്ച് തന്നെ പലരും വ്യക്തിഹത്യ ചെയ്തു എന്നാണ് ശ്വേത മേനോൻ പറയുന്നത്.

Also Read
വിഷ്ണുവിന് ഒപ്പം ചിലവിടുന്ന നിമിഷങ്ങൾ ആണ് ഏറ്റവും സന്തോഷം നൽകുന്നത്, ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അനു സിത്താര

ബിഗ് ബോസിൽ ഉണ്ടായിരുന്ന കുറച്ച് ദിവസം മനോഹരമായിരുന്നു. മുപ്പത്തിയഞ്ച് ദിവസത്തോളം നിൽക്കാൻ സാധിച്ചു. നല്ല കാശ് കിട്ടി. നന്നായി എഞ്ചോയ് ചെയ്തു. എവിടെയൊക്കയോ താൻ സ്വയം മറന്നു പോയോ എന്ന തോന്നൽ ഉണ്ടായിരുന്നു. നമ്മൾ വളരെ പ്രോട്ടക്ടട് ലൈഫാണ് നയിക്കുന്നത്.

അതുകൊണ്ട് ഒരു യുദ്ധം നടക്കുന്നിടത്ത് പോയാൽ എന്ത് സംഭവിക്കുമെന്ന് അറിയാനാണ് ബിഗ് ബോസിൽ പോയത്. അവിടെ ചെന്ന് കുറച്ച് ദിവസം പിന്നിട്ടപ്പോൾ തനിക്ക് മനസിലായി അവിടം ശരിയാവില്ലെന്ന്. കുറച്ച് മാറണം. അഭിപ്രായം പറയണം.

മാത്രമല്ല ഹൗസിനുള്ളിൽ നിൽക്കുമ്പോഴും തനിക്ക് നല്ല ബോധമുണ്ടായിരുന്നു പുറത്ത് ഒരു ജീവിതമുണ്ടെന്ന്. ഹൗസിൽ വച്ച് തനിക്ക് മുട്ടക്കള്ളിയെന്ന പേര് വരെ വീണു. പക്ഷെ താൻ ആരേയും വ്യക്തഹത്യ ചെയ്തില്ല. അത് ചെയ്യാൻ വളരെ എളുപ്പമാണ്. മുട്ട മാത്രമല്ലേ താൻ കട്ടുള്ളൂ.

ലാലേട്ടന്റെ പേഴ്സണാലിറ്റി മറ്റൊരാളുമായി താരതമ്യപ്പെടുത്താൽ പറ്റില്ല. ലാലേട്ടൻ അല്ലാതെ മറ്റൊരാൾക്കും ബിഗ് ബോസ് ഹോസ്റ്റ് ചെയ്യാൻ പറ്റില്ല. ലാലേട്ടന് പകരം ആളില്ല എന്നുമാണ് ശ്വേത മേനോൻ പറയുന്നത്.

Also Read
ചന്ദ്രേട്ടൻ എന്ന പേരിലാണ് ദിലീപേട്ടന്റെ മൊബൈൽ നമ്പർ സേവ് ചെയ്ത് വെച്ചിരിക്കുന്നത്, ഫോൺ വിളിച്ചാലും ചന്ദ്രേട്ടാ എന്നാണ് വിളിക്കാറ്, ദിലീപിനെ കുറിച്ച് നടി അനുശ്രീ പറഞ്ഞത് കേട്ടോ

Advertisement