നിറ വയറിൽ വെള്ള മുണ്ട് ചുറ്റി ചരട് കെട്ടി ഷംനാ കാസിമിന്റെ ഏഴാം മാസം ചടങ്ങുകൾ; കണ്ണൂരിലെ തനത് ആചാര രീതികരൾ ഇങ്ങനെ

242

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് ഷംന കാസ്സിം. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഒരു നർത്തകിയും മോഡലുമാണ് താരം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങിയിട്ടുള്ള ഷംന പൂർണ്ണ എന്ന പേരിലാണ് തമിഴകത്ത് അറിയപ്പെടുന്നത്.

അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയാണ് ഷംന കാസിം പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. തുടർന്ന് 2004 പുറത്തിറങ്ങിയ എന്നിട്ടും എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറി. അടുത്തിടെ ആണ് താരം വിവാഹിത ആയത്. ദുബായിയലെ ബിസിനസ്സ് കാരനായ ഷാനിദ് ആസിഫലിയാണ് താരത്തിന്റെ ഭർത്താവ്.

Advertisements

വിവാഹ ശേഷം സിനിമ മേഖലയിൽ താരം അത്രസജീവമല്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം അതിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഷംനയുടെ വിവാഹവും തുടർന്നുള്ള ഗർഭകാലഘട്ടവും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോൾ ഇതാ താരം തന്റെ ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.

Also Read
ഗര്‍ഭിണിയായപ്പോള്‍ ആദ്യ ഭര്‍ത്താവ് മകനെ കൊല്ലാന്‍ വരെ ശ്രമിച്ചു, ഇനിയൊരു വിവാഹം വേണ്ടെന്നാണ് മകന്‍ പറയുന്നത് പക്ഷേ 50 വയസ്സാവുമ്പോള്‍ നോക്കണം, തുറന്നുപറഞ്ഞ് ലക്ഷ്മി ജയന്‍

അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷവാർത്ത അടുത്തിടെയാണ് ഷംന കാസിം ആരാധകരെ അറിയിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ഈ വാർത്ത അറിയിച്ചത്. വലിയ ആഘോഷത്തോടെ ആണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം.

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. നടി ഒരു കണ്ണൂർകാരിയാണ് അവിടുത്തെ ഒരു സ്പെഷൽ ഗർഭകാല ചടങ്ങുമായാണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ വരവ്. സകുടുംബം ഈ ചടങ്ങിൽ ഷംന കാസിം പങ്കെടുക്കുന്നു.

ഏഴാം മാസത്തിൽ നടത്തുന്ന ചടങ്ങെന്ന് ക്യാപ്ഷനിൽ പറഞ്ഞിട്ടുണ്ട് അതും തനി കണ്ണൂർ സ്‌റ്റൈലിൽ. വളരെ ലളിതമാണ് ഈ ചടങ്ങ്. ചിത്രങ്ങൾക്കൊപ്പം ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്ത് ആ രീതി എന്തെന്ന് ഷംന വ്യക്തമാക്കിയിട്ടുണ്ട്. മുണ്ട് മാത്രമല്ല, ഒരു ചരടും കൂടിയുണ്ട് മുതിർന്ന സ്ത്രീകളിൽ ഒരാൾ ഷംനയുടെ നിറവയറിന് മീതെ ഒരു വെള്ള മുണ്ടുടുപ്പിക്കുന്നു.

ശേഷം അതിനു മേലെ കൊച്ചുകുഞ്ഞുങ്ങൾക്ക് അരയിൽ കെട്ടുന്നതുപോലൊരു കറുത്ത ചരട് നീളത്തിൽ ചുറ്റി കെട്ടുന്നുണ്ട്. നിരവധി ആരാധകരാണ് താരത്തിന്റെ വിഡീയോയ്ക്ക് താഴെ ആശംസകളുമായി എത്തുന്നത്. ലക്ഷ്മി നക്ഷത്ര,ദീപ്തി വിധുപ്രതാപ്, പ്രിയങ്ക നായർ തുടങ്ങി നിരവധി സെലിബ്രിറ്റികളും വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.

Also Read
ചന്ദ്രേട്ടൻ എന്ന പേരിലാണ് ദിലീപേട്ടന്റെ മൊബൈൽ നമ്പർ സേവ് ചെയ്ത് വെച്ചിരിക്കുന്നത്, ഫോൺ വിളിച്ചാലും ചന്ദ്രേട്ടാ എന്നാണ് വിളിക്കാറ്, ദിലീപിനെ കുറിച്ച് നടി അനുശ്രീ പറഞ്ഞത് കേട്ടോ

അതേ സമയം സിനിമയ്ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ജോസഫ് എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരമാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആർ കെ സുരേഷ് നായകനായപ്പോൾ ചിത്രം പത്മകുമാർ തന്നെയായിരുന്നു സംവിധാനം ചെയ്തത്.

പടം പേസും, പിസാസ് 2, അമ്മായി, ദസറ, ബാക്ക് ഡോർ, വൃത്തം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയും ആണ്.

.

Also Read
നല്ല കാശ് കിട്ടി, നന്നായി എഞ്ചോയ് ചെയ്തു പക്ഷേ എനിക്ക് അങ്ങനെ ഒരു പേര് വരെ വീണു, എന്നാൽ ഞാൻ ആരെയും വ്യക്തിഹത്യ ചെയ്തില്ല: ശ്വേത മേനോൻ പറയുന്നു

Advertisement