കാവ്യയെ ആദ്യമായി ദിലീപിന്റെ നായികയാക്കിയത് മഞ്ജു പറഞ്ഞപ്പോഴാണ്; അന്ന് മഞ്ജുവിനെ വിവാഹത്തിന് ഇറക്കിക്കൊണ്ടു വന്നത് ഞാനും കൂടി ചേർന്ന്; ലാൽജോസ്

712

ബാലതാരമായി അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കാവ്യ മാധവൻ. വാണിജ്യ വിജയവും കലാമൂല്യവും ഉള്ളതുമായ നിരവധി സിനിമകളിൽ വേഷമിട്ട കാവ്യാ മാധവന് ആരാധകരും ഏറെയാണ്.
മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപും ആയുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുക ആണെങ്കിലും ഇന്നും കാവ്യക്ക് ആരാധകർ ഏറെയാണ്.

ആദ്യ വിവാഹ ബന്ധം വേർപടുത്തി ആയിരുന്നു കാവ്യ മാധവൻ ദിലീപിനെ വിവാഹം കഴിച്ചത്. കാവ്യയും ദിലീപും ജോഡികളായ നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ബാലതാരത്തിൽ നിന്നും നായികയായി കാവ്യ എത്തി ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമലും ദിലീപ് ആയിരുന്നു നായകൻ.

Advertisements

സിനിമയിലെ തന്റെ ആദ്യ നായകനെ തന്നെ കാവ്യ ജീവിതത്തിലും സ്വീകരിച്ചപ്പോൾ അനുകൂലിച്ചും വിമർശിച്ചും നിരവധി ആളുകൾ എത്തിയിരുന്നു. അതേസമം, ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യർ തന്നെയാണ് ആദ്യമായി കാവ്യ മാധവനെ സിനിമയിൽ നായികയായി സജസ്റ്റ് ചെയ്തതെന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. തന്റെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് ആദ്യമായി കാവ്യ നായികയായി എത്തുന്നത് മഞ്ജു കൂടി പറഞ്ഞതുകൊണ്ടാണെന്നാണ് ലാൽ ജോസ് വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ- നിറ വയറിൽ വെള്ള മുണ്ട് ചുറ്റി ചരട് കെട്ടി ഷംനാ കാസിമിന്റെ ഏഴാം മാസം ചടങ്ങുകൾ; കണ്ണൂരിലെ തനത് ആചാര രീതികരൾ ഇങ്ങനെ

ദിലീപിന്റെ നായികയായി തന്നെയായിരുന്നു കാവ്യയുടെ നായികയായുള്ള അരങ്ങേറ്റം. അക്കാലത്ത് മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂവെന്നും ലാൽ ജോസ് പറയുന്നു. കൂടാതെ അന്ന് മഞ്ജുവിനെയും ദിലീപിനെയും ിവവാഹം കഴിപ്പിക്കാനുള്ള മെയിൻ ഓപ്പറേഷനിൽ താനും ഉണ്ടായിരുന്നതായും ലാൽ ജോസ് വെളിപ്പെടുത്തി.

ദിലീപ് നായകനായി ഒരുക്കുന്ന ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമ ചെയ്യാൻ പോകുന്ന സമയത്താണ് മഞ്ജുവിനെ എത്രയും വേഗം വിവാഹം കഴിക്കണമെന്നും അവസ്ഥ അങ്ങനെയാണെന്നും ദിലീപ് അറിയിച്ചത്. ഇതോടെ മഞ്ജുവിനെ ഇറക്കികൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.്. ആ സംഭവം നടന്നത് ഒരു രാത്രിയാണ്. മഞ്ജുവിന്റെ പുള്ളിലെ വീട്ടിൽ നിന്നും രാത്രിയിൽ ഇറക്കി കൊണ്ട് വന്നു. പിറ്റേ ദിവസം ആലുവയിലെ ദിലീപിന്റെ വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തി. പിന്നീട് നടന്ന കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാവുന്നത്.

ALSO READ-നല്ല കാശ് കിട്ടി, നന്നായി എഞ്ചോയ് ചെയ്തു പക്ഷേ എനിക്ക് അങ്ങനെ ഒരു പേര് വരെ വീണു, എന്നാൽ ഞാൻ ആരെയും വ്യക്തിഹത്യ ചെയ്തില്ല: ശ്വേത മേനോൻ പറയുന്നു

അന്ന് ആ വിവാഹത്തിന്ും രാത്രിയിലെ ഓപ്പറേഷനും ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായ ഞാൻ, ബിജുമേനോൻ, കലാഭവൻ മണിയും ഒക്കെ ഉണ്ടായിരുന്നു അങ്ങനെ വിവാഹം കഴിഞ്ഞു. വിവാഹത്തിന് ശേഷം ദിലീപ് അഭിനയിക്കുന്ന ചദ്രനുദിക്കുന്ന ദിക്കിലിന്റെ കാസ്റ്റിങ്ങിൽ ശാലിനിയെയാണ് ആദ്യം നിശ്ചയിക്കുന്നത്. ശാലിനിയുടെ അച്ഛനോട് പറഞ്ഞപ്പോൾ ഒരു കൃത്യമായ ഡേറ്റ് പറയാതെ അദ്ദേഹം തള്ളി തള്ളി പോയി. പിന്നീട് നിറം സിനിമയ്ക്ക് വേണ്ടി ശാലിനി ഡേറ്റ് കൊടുത്തെന്ന് അറിഞ്ഞു. ഇതോടെയാണ് കാവ്യ ആ സ്ഥാനത്തേക്ക് വന്നത്.

സിനിമയിലേക്ക് നായികയായി പുതുമുഖത്തെ തിരയുന്നത് പലപ്പോഴും ഗതികേട് കൊണ്ടാണ്. സിനിമയിലേക്ക് ശാലിനിയെ എല്ലാം തീരുമാനിച്ചു നിന്നപ്പോൾ ആണ് മറ്റൊരു ചിത്രത്തിന് അവർ ഡേറ്റ് കൊടുത്ത വിവരം അറിയുന്നത്. അങ്ങനെ ആര് എന്ന ചോദ്യത്തിലേക്ക് എത്തി. ആ സമയത്താണ് ഷൊർണൂരിൽ വച്ചിട്ട് കാവ്യയേയും അമ്മയെയും കാണുന്നത്.

ഇതോടെ ആ സമയത്ത് കാവ്യയുടെ കാര്യം എനിക്ക് ഓർമ്മ വന്നു. എന്തോ കാര്യത്തിന് ഞാൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ പോയപ്പോൾ മഞ്ജുവും ഉണ്ട് അവിടെ. ഞാൻ ശാലിനിയുടെ കാര്യം നടക്കില്ല എന്ന് ്പറഞ്ഞു. കൂടാതെ, പുതുമുഖത്തെ അന്വേഷിക്കേണ്ടി വരും എന്ന് പറഞ്ഞപ്പോൾ മഞ്ജുവാണ് പറഞ്ഞത് അവർക്കും അവസരങ്ങൾ കൊടുക്കൂ എന്ന്. അപ്പോൾ ആണ് കാവ്യയുടെ പേര് ഞാൻ അവിടെ പറയുന്നത്. അവിടെ എല്ലാവർക്കും അവളെ അറിയുകയും ചെയ്യാം. ഈ കുട്ടി നായികാ ആകുമോ എന്നൊന്നും അറിയില്ല എന്നാണ് ഞാൻ പറഞ്ഞത്.

അപ്പോൾ മഞ്ജുവാണ് പറയുന്നത് ആൾക്ക് സൈസ് ഒക്കെ ഉണ്ട്, ചുരിദാർ ഒക്കെ ഇട്ടാൽ മച്യുരിറ്റി തോന്നും എന്ന്. അങ്ങനെ കാല്യയുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞു. അവരുടെ അച്ഛനും അമ്മയ്ക്കും സന്തോഷം ഉണ്ടായി, എന്നാൽ നായിക ആയാൽ കല്യാണം നടക്കുമോ എന്നൊക്കെ ആയിരുന്നു അവരുടെ പേടി. പതിനാലു വയസ്സ് ആയിരുന്നു അന്ന് കാവ്യയുടെ പ്രായം. പിന്നീട് മൈസൂരിൽ വച്ച് സിനിമയുടെ ഷൂട്ടിങ്ങും തുടങ്ങിയെന്ന് സഫാരി ചാനലിലെ പരിപാടിയിൽ ലാൽ ജോസ് പറയുന്നു.

Advertisement