പ്രതീക്ഷിക്കാതെ എത്തിയെങ്കിലും എന്റെ പൊട്ടൻഷ്യൽ ഞാൻ തിരിച്ചറിഞ്ഞത് സിനിമയിൽ എത്തിയപ്പോൾ; എന്റെ കൂടെ വീട്ടുകാരും മാറുകയാണ് കൂടെ: അനശ്വര രാജൻ

84

2018 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാൻ അനശ്വരയ്ക്ക് കഴിഞ്ഞു

ആദ്യ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീർത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം അനശ്വര നേടിയെടുത്തു.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവായ നടി തന്റെ പുതിയ ഫോട്ടോഷൂട്ടുകളും പുതിയ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചുള്ള അനശ്വര വലിയ സൈബർ അ റ്റാ ക്കു കൾക്കും ഇര ആയി മാറിയിട്ടുണ്ട്.

ALSO READ- കാവ്യയെ ആദ്യമായി ദിലീപിന്റെ നായികയാക്കിയത് മഞ്ജു പറഞ്ഞപ്പോഴാണ്; അന്ന് മഞ്ജുവിനെ വിവാഹത്തിന് ഇറക്കിക്കൊണ്ടു വന്നത് ഞാനും കൂടി ചേർന്ന്; ലാൽജോസ്

ഇപ്പോഴിതാ താരം ദ ക്യൂവിന് നൽകിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്. താൻ പ്രതീക്ഷിക്കാതെ സിനിമാലോകത്ത് എത്തിയ ആളാണെന്നാണ് അനശ്വര പറയുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലേയ്ക്ക് എത്തുകയും അത് പിന്നീട് കരിയറാകുകയും ചെയ്യുമ്പോൾ തന്റെ സന്തോഷങ്ങൾ കണ്ടെത്തുകയും അവയ്ക്ക് വേണ്ടി ജീവിക്കുകയും ചെയ്യുകയാണെന്നാണ് അനശ്വര പറയുന്നത്.

സിനിമയിലേയ്ക്ക് എത്തണമെന്നോ അഭിനയിക്കണമെന്നോ ആഗ്രഹിച്ചിരുന്ന ആളല്ല. എന്താണ് എന്റെ ആഗ്രഹമെന്ന് പോലും തിരിച്ചറിയാൻ എനിക്ക് സാധിച്ചിരുന്നില്ല. സ്‌കൂളിൽ പഠിക്കുന്ന സമയത്തൊക്കെ എല്ലാ പരിപാടികൾക്കും പോയി ചേരും. പാട്ടും ഡാൻസും സ്‌പോർട്ട്‌സും എല്ലാത്തിനും പോകുമെങ്കിലും എനിക്ക് ഏതാണ് വേണ്ടതെന്നൊന്നും അന്ന് വ്യക്തമായിരുന്നില്ല. പക്ഷേ സിനിമയിൽ എത്തിയതിന് ശേഷമാണ് ഞാൻ എന്നെത്തന്നെ തിരിച്ചറിയാൻ തുടങ്ങിയതെന്നും അപ്രതീക്ഷിതമായി സംഭവിച്ച കാര്യമാണെങ്കിലും അതിൽ വളരെ സംതൃപ്തയാണെന്നും അനശ്വര വിശദീകരിക്കുന്നു.

ALSO READ-നിറ വയറിൽ വെള്ള മുണ്ട് ചുറ്റി ചരട് കെട്ടി ഷംനാ കാസിമിന്റെ ഏഴാം മാസം ചടങ്ങുകൾ; കണ്ണൂരിലെ തനത് ആചാര രീതികരൾ ഇങ്ങനെ

സിനിമയിൽ എത്തിയതോടെയാണ് തന്റെ തന്നെ പൊട്ടൻഷ്യൽ തിരിച്ചറിയാൻ സാധിച്ചത്. താൻ തന്നെ മാറി. നമ്മുടെ സിംപിൾ ഫ്രീഡങ്ങൾ പോലും ലഭിക്കാതെ പോകുന്നിടത്ത് നിന്ന് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങൾ വലുതാണെന്നും താരം വെളിപ്പെടുത്തുന്നു.

anaswara-8

രാത്രി പുറത്തുപോകുക എന്നുള്ളത് ഇത്ര വലിയ കാര്യമാമോ എന്ന് ചോദിക്കുന്ന ആളുകൾക്ക് അത് മനസിലാകണം എന്നില്ല. പക്ഷേ എത്രപേരുടെ ആഗ്രഹമണ് അതെന്ന് എനിക്കറിയാമെന്നും ആദ്യമൊക്കെ രാത്രിയിൽ പുറത്തിറങ്ങണം എന്ന് ആഗ്രഹിച്ചാൽ അത് നടക്കില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. പുറത്താണെങ്കിൽ അമ്മ വിളിച്ച് ചോദിക്കുന്നത് ഭക്ഷണം കഴിച്ചോ? സേഫ് അല്ലേ എന്നൊക്കെയാണെന്നും മുൻപ് ആയിരുന്നെങ്കിൽ അങ്ങനയല്ല. ഇപ്പോൾ എനിക്കൊപ്പം എന്റെ വീട്ടുകാരും മാറുകയാണെന്നും അനശ്വര പറഞ്ഞു.

anaswara-2

മുൻപ് തനിക്ക് ലഭിക്കാതിരുന്ന കാര്യങ്ങളിൽ നിന്നാണ് ഇപ്പോൾ സന്തോഷം കണ്ടെത്തുന്നത്. പുറത്തുപോകുക, ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നതൊക്കെ തനിക്കിപ്പോൾ വളരെ പെട്ടെന്ന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളായി മാറിയെന്നും അനശ്വര പറയുകയാണ്.

ഞാൻ വളരെ ഹാപ്പിയാണ്. താനിപ്പോൾ തന്റെ ജോലി ചെയ്യുന്നത് തന്റെ മുറിയിൽ അടങ്ങി ഇരിക്കുക എന്ന ഒരു കംഫർട്ട് സോണുകൾക്ക് പുറത്തുകടന്നാണ്. ഒരു ബോളിവുഡ് ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോഴെന്നും അനശ്വര പറയുന്നു.

തനിക്ക് അവിടുത്തെ ഭാഷയറിയില്ല, അവിടുത്തെ ഭക്ഷണം എനിക്ക് പറ്റുന്നില്ല. അങ്ങനെ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. അവിടെയെല്ലാം താൻ തന്നെ ബ്രേക്ക് ചെയ്യുന്നത് തന്റെ കംഫർട്ട് സോണാണെന്നും അനശ്വര രാജൻ പറയുന്നു.

Advertisement