ആ ഒരു കാര്യം അമാലിന് വലിയ പേടിയായിരുന്നു, പേടി മാറ്റിയെടുത്തപ്പോൾ സംഭവിച്ചത് ഇങ്ങനെ: പഴയ ഹണിമൂൺ കഥ പറഞ്ഞ് ദുൽഖർ സൽമാൻ

628

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും ഇന്ത്യൻ സിനിമയിലെ യുവസൂപ്പർ താരവുമാണ് മലയാളികൾ കുഞ്ഞിക്ക എന്ന് വിളിക്കു ദുൽഖർ സൽമാൻ. വാപ്പിച്ചിയ്ക്ക് നൽകുന്ന സ്‌നേഹവും ബഹുമാനവും ആരാധകർ ദുൽഖർ സൽമാൻ എന്ന മകനും നൽകുന്നുമുണ്ട്.

2012 ൽ പുതുമുഖ ടീമിനോടൊപ്പം സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ ആയിരുന്നു ദുൽഖർ സൽമാന്റെ സിനിമാ പ്രവേശനം. ശ്രീനാഥ് രാജേന്ദ്രൻ എന്ന പുതുമുഖ സംവിധായകന്റെ ചിത്രമായ സെക്കൻഡ് ഷോയിലെ നായകയടക്കമുള്ള ഒട്ടുമിക്ക താരങ്ങളും പുതുമുഖങ്ങളായിരുന്നു.

Advertisements

Also Read
എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അതിന് ഒരു കാരണവും ഉണ്ട്, റോബിനോട് ഉള്ള ഇഷ്ടം വെളിപ്പെടുത്തി ഗായത്രി സുരേഷ്

പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ദുൽഖർ ഇന്ന് തമിഴിലും തെലുങ്കിലും ബോളിവുഡിലും എല്ലാം മിന്നി തിളങ്ങുന്ന താരമാണ്. അതേ സമയം ദുൽഖർ സൽമാന്റെ ഭാര്യ അമാലും മകൾ മറിയവും പ്രേകഷകർക്ക് പ്രിയപ്പെട്ടവരാണ്. ദുൽഖർ സൽമാന്റെയും അമാലിന്റെയും വിവാഹവും യാത്രകളും ജീവിതവും എല്ലാം പ്രേക്ഷകർക്ക് ഇടയിൽ ചർച്ചയാകുന്നത് സ്ഥിരമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അമാലിന്റെയും ദുൽഖറിന്റെയും ഹണിമൂൺ കഥയാണ്. അധികം പരിചയമില്ലാത്ത രണ്ടുപേർ പരിചയമില്ലാത്ത ഒരു രാജ്യത്തേക്ക് ഹണിമൂണിനു പോയി എന്നാണ് തന്റെ ഹണിമൂൺ യാത്രയെ താരം വിശേഷിപ്പിക്കുന്നത്. അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഞങ്ങളുടേത് അതിലും പ്രണയമുണ്ട്.

വല്ലാത്തൊരു പുതുമയുണ്ടായിരുന്നു. വിവാഹത്തോടെയാണ് ഞങ്ങൾ പ്രണയിക്കാൻ ആരംഭിക്കുന്നത്. വിവാഹത്തിന് മുൻപ് ഞങ്ങൾക്ക് രണ്ട് പേർക്കും പരസ്പരം അധികമൊന്നും അറിയില്ലായിരുന്നു. ഞങ്ങൾ രണ്ട് പേർക്കും ഒട്ടും പരിചയമില്ലാത്ത സൗത്ത് ആഫ്രിക്കയിലേക്കായിരുന്നു ഹണിമൂൺ യാത്ര. അറിയാത്ത രാജ്യത്ത് വച്ച് പരസ്പരം മനസിലാക്കാൻ ശ്രമിക്കുന്നവരായിരുന്നു ഞങ്ങൾ.

ആ യാത്രയിലാണ് അമാലിനു വിമാന യാത്ര പേടിയാണെന്ന് ഞാൻ അറിയുന്നത്. ആ യാത്രയിൽ എയർ ടാക്‌സിയിൽ വരെ ഞങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നു. അങ്ങനെ പതിയെ അമാലിന്റെ വിമാന പേടി മാറ്റിയപ്പോഴാണ് ആ സംഭവം ഉണ്ടായത്. ആഫ്രിക്കയിൽ നിന്നും തിരികെ വരുമ്പോൾ ഞങ്ങളുടെ ഫ്‌ളൈറ്റ് തകരാറിലായി.

Also Read
അങ്ങനെയുള്ള ഒരു സംസാരം അന്ന് ആ സിനിമ ഫീൽഡ് മുഴുവൻ ഉണ്ടായിരുന്നു, ഉർവ്വശിയെ കുറിച്ച് ജഗദീഷ് പറഞ്ഞത് കേട്ടോ

തുടർന്ന് ആ ഫ്‌ളൈറ്റ് തിരിച്ചിറക്കി വിമാനത്തിൽ എല്ലാവരും ഭയന്നു. ഞാൻ അമാലിനോട് ചോദിച്ചു പേടിയുണ്ടോ എന്ന് അവൾ ഇല്ലെന്നു പറഞ്ഞു. പ്രിയപ്പെട്ടവർ പ്രതിസന്ധിയിൽ കൂടെയുണ്ടെങ്കിൽ അത് നമ്മളെ ബാധിക്കില്ല എന്ന് കേട്ടിട്ടുണ്ട്, പക്ഷെ ഞാൻ ആദ്യമായാണ് അത് അനുഭവിക്കുന്നത് എന്നായിരുന്നു അമാലിന്റെ മറുപടിയെന്നും ദുൽഖർ പറയുന്നു.

അതേ സമയം വലിയ ആഘോഷങ്ങളും ആർപ്പു വിളികളും ഇല്ലാതെ സിനിമാപ്രവേശം നടത്തിയ ദുൽഖർ ഇന്ന് ഇന്ത്യൻ സിനിമയിലെ പാൻ ഇന്ത്യൻ ലെവൽ താരമൂല്യമുളള യുവനടന്മാരിൽ ഒരാളാണ്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും വാപ്പച്ചിയും മോനും ഒരുമിച്ചുള്ള ഒരു ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Advertisement