ആദ്യ രാത്രിയിലെ ശബ്ദം ചെയ്യാൻ കഴിയാതെ വന്നപ്പോൾ സംവിധായകൻ ചെയ്തത് ഇങ്ങനെ: ഡബ്ബിങ് അനുഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

8941

മലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടിയുമാണ് ഭാഗ്യലക്ഷ്മി. ശബ്ദം കൊണ്ട് മലയാള സിനിമയിലെ നടിമാർക്ക് വലിയ അനുഗ്രഹമായി മാറിയ ഭാഗ്യലക്ഷ്മി ബിഗ്‌ബോസിലും എത്തിയിരുന്നു. സൂപ്പർ നടിമാരായ ശോഭന, ഉർവശി മുതലിങ്ങോട്ട് നിരവധി നടിമാരുടെ സൂപ്പർഹിറ്റ് കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി ആയിരുന്നു.

അടുത്തിടെ ബിഗ് ബോസിൽ വന്നതോട് കൂടിയാണ് താരത്തിന്റെ വ്യക്തി ജീവിതം സംബന്ധിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്. ഇപ്പോഴിതാ കിച്ചൺ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷകരോട് തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഭാഗ്യലക്ഷ്മി. ടെലിവിഷൻ താരങ്ങളെ മുൻനിർത്തി നടത്തുന്ന കിച്ചൺ മാജിക്കിൽ അതിഥി ആയിട്ടാണ് ഭാഗ്യലക്ഷ്മി എത്തിയത്.

Advertisements

താരങ്ങളുടെ ചോദ്യങ്ങൾക്കിടെ തന്റെ ഡബ്ബിങ് ജീവിതത്തെ കുറിച്ച് കൂടി താരം തുറന്ന് പറഞ്ഞിരുന്നു. മാത്രമല്ല സൗണ്ട് ഡബ്ബ് ചെയ്യുന്ന കാര്യത്തിൽ ഏറ്റവും വെല്ലുവിളി തോന്നിയ നടി ആരാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ശോഭനയെക്കാളും വേറിട്ട ശൈലിയാണ് ഉർവശിയുടേത്. രണ്ടാളും സംസാരിക്കുന്നതിന് അനുസരിച്ച് ശബ്ദം മാറും. ഉർവശിയുടെ കുസൃതി നിറഞ്ഞ സംസാരമൊക്കെ ആ മുഖത്ത് കാണാം.

Also Read
എന്നിട്ടും മൂഡ് വരാതായപ്പോൾ ലിപ് ലോക്ക് ചെയ്യാം എന്ന് വിചാരിച്ചു ചുണ്ടടുപ്പിച്ചപ്പോൾ വായിൽ മൊത്തം സോപ്പ് പത, പരാജയപ്പെട്ട കുളി കളിയെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ

നമ്മൾ അവിടെ നിന്ന് ആദ്യം ശ്രദ്ധിക്കേണ്ടത് അവരുടെ മുഖമാണ്. ഡയലോഗ് അല്ല ഡയലോഗിനെക്കാൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് അവരുടെ മുഖത്ത് വരുന്ന ഭാവങ്ങളാണ്. അന്നേരം ഓട്ടോമാറ്റിക്കിലി ആ മോഡുലേഷൻ വരും. ഓരോ ആർട്ടിസ്റ്റുകൾക്കും അവരുടേതായ സ്വന്തം സ്റ്റൈൽ ഉണ്ടാവും. അത് ശാരീരികമായും വാചീകമായിട്ടുമൊക്കെ ഉണ്ട്.

അത് പിടിച്ചാൽ കാര്യം ഈസിയാവും.എപ്പോഴും ചലഞ്ചിങ് ആയി തോന്നിയിട്ടുള്ളത് ഉർവശിയുടെ ശബ്ദം ചെയ്യാനാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാൽ അത് ഉർവശിയാണ്. അത് ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

കാരണം അത്രയും ബഹുമുഖ പ്രതിഭയായി ആരും ഇല്ലെന്ന് വേണമെങ്കിൽ പറയാം. ഉർവശിയുടെ ലെവൽ പിടിക്കാൻ വലിയ പാടാണ്. മഴവിൽക്കാവടി ഒക്കെ ഡബ്ബ് ചെയ്യുന്ന സമയത്ത് ഉർവശി കൂടി നിന്നാണ് പറഞ്ഞ് തരുന്നത്. അത് സ്വന്തമായി ഡബ്ബ് ചെയ്യാത്തതിൽ ഉർവശിയ്ക്ക് വിഷമം ഉണ്ടായിരുന്നു. കാരണം അത് തമിഴ് കഥാപാത്രമാണ്.ആ സമയത്ത് ഉർവശിയുടെ എല്ലാ വേഷങ്ങളും ചെയ്ത് കൊണ്ടിരുന്നത് ഞാനാണ്.

പലപ്പോഴും ഉർവശി അഭിനയിക്കുന്നതൊക്കെ മൈക്കിന്റെ മുന്നിൽ എനിക്കും അഭിനയിക്കേണ്ടി വന്നിരുന്നു. അങ്ങനെ എങ്കിൽ ഇനി അഭിനയിക്കുമോ എന്ന എലീനയുടെ ചോദ്യത്തിന് അഭിനയിക്കാൻ വലിയ പാടാണ് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. പരമ ബോറാണെന്ന് എനിക്ക് എന്നോട് തന്നെ തോന്നിയിട്ടുണ്ട്. ആദ്യമായി ഞാൻ നായികയായി അഭിനയിച്ച മനസിന്റെ തീർഥയാത്ര എന്ന സിനിമയിൽ ഞാൻ ഊമ ആയിരുന്നു.

ആ സിനിമയിൽ വേറൊരു നടിയ്ക്ക് ഞാൻ ഡബ്ബ് ചെയ്യുകയും ചെയ്തു. അന്നൊക്കെ കാശ് കിട്ടാൻ വേണ്ടി ചെയ്യുന്നൊരു ജോലി എന്നേ വിചാരിച്ചിരുന്നുള്ളു. പാഷനായി തോന്നിയിട്ടില്ല. ഡബ്ബിംഗിൽ ഏറ്റവും നന്നായി ചെയ്യുന്നത് ബ ലാ ത്സ ം ഗ സീ നുകളാണ്. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ഭയങ്കരമായി നിലവിളിക്കും.

Also Read
വാനമ്പാടിയിലെ ചന്ദ്രേട്ടനും നടി അഞ്ജലി നായരും തമ്മിലുള്ള ബന്ധം അറിയാമോ, താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

പക്ഷേ ആദ്യമായി ആദ്യരാത്രി ഷൂട്ട് ചെയ്യാൻ പറഞ്ഞിട്ട് ശരിയാവാതെ പോയി. ഭദ്രന്റെ സിനിമയാണ് ഞാൻ എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല. അങ്ങനെ പുള്ളിക്കാരൻ വന്ന് എന്റെ കൈയ്യിൽ നുള്ളി. ചോ ര യൊ ക്കെ വന്നു. ഇതോടെ എന്റെ ശ രീ രം വേദനിപ്പിച്ചെന്ന് പറഞ്ഞ് സ്റ്റുഡിയോയിൽ നിന്നും ഞാനിറങ്ങി പോയി. പിന്നെ വന്ന് സോറി പറഞ്ഞ് തിരിച്ച് പോവുകയായിരുന്നു എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

Advertisement