വിട്ടുപോകാത്ത ഒരു കറയാണ് ധോണിയുമായുള്ള ബന്ധം, ഭാവിയിൽ എന്റെ മക്കളൾ അതിനെക്കുറിച്ച് ചോദിക്കുമോ എന്ന് ഭയമാണ്; വേവലാതിയോടെ റായ് ലക്ഷ്മി

6077

മലയാളികൾക്ക് ഏറെ സുപരിചിതയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി റായ് ലക്ഷ്മി. നിരവധി മലയാള സിനിമ കളിൽ നായികയായി എത്തിയതാരം മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരത്തിന് മറ്റ് തെന്നിന്ത്യൻ സിനിമ മേഖലകളിലും ആരാധകർ ഏറെയാണ്.
മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സുപ്പർതാരങ്ങളുടെ എല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് റായ് ലക്ഷ്മി.

തമിഴ് മലയാളം കന്നട തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി 50 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
2005 മുതൽ സിനിമയിൽ സജീവമായ താരം 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അണ്ണൻതമ്പി, പരുന്ത്, ടു ഹരിഹർനഗർ, ചട്ടമ്പിനാട്, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ഒരു മരുഭൂമിക്കഥ, കാസനോവ, മായാമോഹിനി, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള സിനിമകളിൽ റായ് ലക്ഷ്മി വേഷമിട്ടു.

Advertisements

അഭിനയത്തിന് പുറമെ മോഡലിംഗും താരം ചെയ്യുന്നുണ്ട്. പലപ്പോഴും താരത്തിന്റെ ചൂടൻ ചിത്രങ്ങൾ ഏറെ ചർച്ച ചെയ്യാ പെടാറുണ്ട്. ജൂലി എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നായികയായി എത്തിയത് മുതൽ ഉള്ള വിശേഷങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമ ജീവിതത്തിനു പുറമെ താരത്തിന്റെ പ്രണയവും പലതവണ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം ധോണിയുമായുള്ള പ്രണയം ഏറെ ചർച്ചയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി.

Also Read
പെൺകുട്ടികൾ കോ ണ്ടം എപ്പോഴും കൈയ്യിൽ കരുതണം, എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാൻ പറ്റില്ല, തുറന്ന് പറഞ്ഞ് യുവ നടി

അതേ സമയം 2010 ജൂലൈ 4 ന് ഡെറാഡൂണിൽ വച്ചാണ് മഹേന്ദ്ര സിംഗ് ധോണിയും സാക്ഷി സിംഗ് ധോണിയും വിവാഹിതരായത്. അവരുടെ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ധോണിയും സാക്ഷിയുടെയും ബന്ധം ആരാധകരോ മാധ്യമങ്ങളോ അങ്ങനെ അറിഞ്ഞിരുന്നില്ല വളരെ കൃത്യമായി ഇരുവരും തങ്ങളുടെ പ്രണയം മറച്ചുവെച്ചിരുന്നു, അവരുടെ വിവാഹ സമയത്താണ് ധോണിയുടെ ജീവിതത്തിലെ സാക്ഷിയെക്കുറിച്ച് ലോകം അറിഞ്ഞത്.

2015 ഫെബ്രുവരി 6 ന് ദമ്പതികൾക്ക് സിവ സിംഗ് ധോണി എന്ന പെൺകുഞ്ഞും ജനിച്ചു. നീരജ് പാണ്ഡെ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ധോണി: ദ അൺടോൾഡ് സ്റ്റോറി എന്ന അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ എം എസ് ധോണിയുടെയും സാക്ഷിയുടെയും പ്രണയകഥ നാമെല്ലാവരും കണ്ടിട്ടുണ്ട് എങ്കിലും ധോണിയുടെ പ്രണയ ജീവിതത്തെക്കുറിച്ച് നിങ്ങളിൽ പലരും അറിഞ്ഞിരിക്കാനിടയില്ലാത്ത ചില വസ്തുതകൾ ഇപ്പോഴും ഉണ്ട്.

2008, 09 കാലഘട്ടത്തിൽ നടി റായ് ലക്ഷ്മിയുമായുള്ള ധോണിയുടെ ബന്ധമാണ് അതിലൊന്ന്. ഇരുവരു ടെയും പ്രണയ ബന്ധം പരസ്യമായിരുന്നു. അവർ തന്നെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പറയു കയും നിരവധി പാർട്ടികളിലും പരിപാടികളിലും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തു. 2014 ൽ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി റായ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലയായി.

തങ്ങളുടെ വേർപിരിയലിന്റെ കാരണവും നടി വെളിപ്പെടുത്തി. ധോണിയുമായുള്ള എന്റെ ബന്ധം മുറിവ് ഉണങ്ങിയ ഒരു പാട് പോലെയാണെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. അത് കുറച്ച് കാലത്തേക്ക് മാഞ്ഞുപോകില്ല. ഇപ്പോഴും അതിനെക്കുറിച്ച് സംസാരിക്കാനുള്ള ഊർജവും ക്ഷമയും ആളുകൾക്ക് ബാക്കിയുണ്ടെന്നതിൽ ഞാൻ അത്ഭുതപെടുകയാണ്. ഓരോ തവണയും ടിവി ചാനലുകൾ ധോണിയുടെ ഭൂതകാലത്തിലേക്ക് പോകുമ്പോൾ അവർ ഞങ്ങളുടെ ബന്ധത്തെപ്പറ്റിയും ചർച്ച ചെയ്യാറുണ്ട്.

Also Read
500 രൂപ മാസശമ്പളം ഉള്ള നിനക്ക് ഞങ്ങടെ മകളെ വിവാഹം കഴിക്കാൻ എന്ത് യോഗ്യതയെന്ന് അവർ ചോദിച്ചു; പൊളിഞ്ഞുപോയ തന്റെ ആ പ്രണയത്തെപ്പറ്റി സങ്കടത്തോടെ എംജി ശ്രീകുമാർ

ഭാവിയിൽ എന്നെങ്കിലും എന്റെ കുട്ടികൾ ഇത് ടിവിയിൽ കാണുമെന്നും അതിനെക്കുറിച്ച് എന്നോട് ചോദിക്കും എന്നും ചിന്തിക്കുമ്പോാൾ എന്റെ ഉള്ളിൽ ഭയമാണ്. ധോണി ഒഴികെയുള്ള തന്റെ മറ്റ് പ്രണയ ബന്ധങ്ങൾ ഒന്നും ഇത്രയധികം ശ്രദ്ധ നേടിയിട്ടില്ലെന്ന് റായ് ലക്ഷി പറയുന്നു.

ധോണിക്ക് ശേഷം എനിക്ക് മൂന്നോ നാലോ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷേ ആരും അത് ശ്രദ്ധിച്ചതായി തോന്നുന്നില്ല. തുടർന്നുള്ള അഭിമുഖത്തിൽ, ഇരുവരും പരസ്പരം അറിഞ്ഞുകൊണ്ട് വേർപിരിഞ്ഞത് ആണെന്നും എല്ലാം നല്ല രീതിയിലാണ് അവസാനിച്ചതെന്നും ലക്ഷ്മി റായ് വെളിപ്പെടുത്തിയിരുന്നു. താൻ വളരെ സന്തുഷ്ടയായ ഒരു വ്യക്തിയാണെന്നും തന്റെ ജോലിയാണ് തന്റെ മുൻഗണനയെന്നും താരം കൂട്ടിച്ചേർത്തു.

അവൻ ഇപ്പോൾ വിവാഹിതനാണ്, അതുകൊണ്ട് തന്നെ അത് കഥ അവസാനിച്ചു. എനിക്ക് അവനെ നന്നായി അറിയാമായിരുന്നു, എനിക്ക് അതിനെ ഒരു ബന്ധം എന്ന് വിളിക്കാമോ എന്ന് അറിയില്ല, കാരണം അത് ഒരിക്കലും വർക്ക് ഔട്ട് ആയില്ല. ഞങ്ങൾ തമ്മിൽ ഇപ്പോഴും ബഹുമാനമുണ്ട്. അവൻ ഇപ്പോൾ വിവാഹിതനാണ്. അതുകൊണ്ട് തന്നെ അത് കഥ അവസാനിച്ചു. ഞാൻ ഇപ്പോൾ വളരെ സന്തുഷ്ടയാണ്. ജോലിയാണ് ഇപ്പോൾ എന്റെ മുൻഗണന.

അതേസമയം, എംഎസ് ധോണിയും സാക്ഷി സിംഗ് ധോണിയും അവരുടെ വിവാഹ ജീവിതത്തിന്റെ 11 വർഷം പിന്നിട്ടിരിക്കുകയാണ്. വളരെ സന്തോഷകരമായ ജീവിതമാണ് ധോണിയും സാക്ഷിയും കുഞ്ഞ് മകൾ സിവ സിംഗ് ധോണിയും നയിക്കുന്നത്.

Also Read
ഗുരുതരാവസ്ഥയിൽ ആയിരുന്നു ഞങ്ങൾ അന്ന്, രണ്ടുപേരും ഒന്നിച്ചങ്ങ് പോകുമോ എന്നായിരുന്നു പേടി, ഞങ്ങൾ ഇല്ലാതായാൽ മക്കൾ എന്തു ചെയ്യുമെന്ന് ഓർത്ത് വിഷമിച്ചു; നീത പ്രോമി

അതേ സമയം റായ് ലക്ഷ്മിയുടെ ധോണിയുമായുള്ള പ്രണയം രണ്ടായിരത്തി എട്ടിൽ ആരംഭിച്ച് അടുത്ത കൊല്ലം അവസാനിച്ചച്ചിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബർത്ത്ഡേ പാർട്ടിയിൽ വച്ച് പരിചയപ്പെട്ട ധോണിയും ലക്ഷ്മിയും പിന്നീട് പ്രണയത്തിലാകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇരുവരും തമ്മിൽ പിരിഞ്ഞതിന് ശേഷവും തങ്ങളുടെ പേരുകൾ ചേർത്തു വന്ന വാർത്തകളിൽ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Advertisement