ലൊക്കേഷനിൽ വന്നു കഴിഞ്ഞാൽ മുകേഷിന്റെ സ്ഥിരം സ്വഭാവം ഇങ്ങനാണ്: തുറന്നു പറഞ്ഞ് പിആർഒ വാഴൂർ ജോസ്

60143

വർഷങ്ങളായി സിനിമാരംഗത്ത് പിആർഒ ആയി പ്രവർത്തിക്കുന്ന വ്യക്തിയാാണ് വാഴൂർ ജോസ്. മുപ്പത് വർഷത്തിൽ അധികമായി മലയാള സിനിമയിൽ സജീവമാണ് വാഴൂർ ജോസ്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം സിനിമ തുടങ്ങുന്ന സമയത്ത് സ്ഥിരം കാണുന്ന ഒരു പേരാണ് വാഴൂർ ജോസ് എന്നത്. കോട്ടയം സ്വദേശിയാണ് വാഴൂർ ജോസ്. വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. ഭാര്യയും മകനും മരുമകളും അടങ്ങുന്നതാണ് കുടുംബം.

ഫാസിൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിലാണ് പിആർഒ ആയി അദ്ദേഹം ആദ്യമായി പ്രവർത്തിച്ചത്. തുടർന്ന് നിരവധി സിനിമകൾക്കായി വാഴൂർ ജോസ് പ്രവർത്തിച്ചു. സിനിമാരംഗത്ത് സജീവമാണെങ്കിലും അദ്ദേഹത്തിന്റെ മുഖം പലർക്കും അത്ര പരിചിതമല്ല. അഭിമുഖങ്ങളിലൊന്നും ഇതുവരെ അധികം പങ്കെടുത്തിട്ടില്ല വാഴൂർ ജോസ്.

Advertisements

അതേസമയം വാഴൂർ ജോസിന്റേതായി വന്ന പുതിയൊരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബിഹൈൻഡ് വുഡ്സിനോട് ആണ് വാഴൂർ ജോസ് തന്റെ സിനിമ അനുഭവങ്ങൾ പങ്കുവെച്ചത്. നടൻ മുകേഷിനെ കുറിച്ചും വാഴൂർ ജോസ് വെളിപ്പെടുത്തുകയുണ്ടായി. ലൊക്കേഷനിൽ വന്ന ശേഷമുളള മുകേഷിന്റെ സ്ഥിരം സ്വഭാവത്തെ കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത്.

മുകേഷ് വാ തുറന്നു കഴിഞ്ഞാൽ നർമ്മത്തിലൂടെയുളള എന്തെങ്കിലും സംഭവങ്ങൾ വരുമെന്ന് വാഴൂർ ജോസ് പറയുന്നു. മണിയൻപിളള രാജുവൊക്ക തൽസമയത്ത് പറയുന്നത് ചിരിക്കാൻ പറ്റുന്ന സംഭവങ്ങളായിരിക്കും. മേക്കപ്പ് തുടങ്ങികഴിഞ്ഞ് ക്യാമറയ്ക്ക് മുൻപിൽ എത്തുന്നത് വരെ മുകേഷിന് എന്തെങ്കിലും കഥകളുണ്ടാവും. കഥകൾ ഇങ്ങനെ വാരിവലിച്ച് പുളളി പറയും.

വാ അടങ്ങിയിരിക്കുകയേ ഇല്ല, ആൾക്കാർക്ക് രസമായിരിക്കും. അതിൽ ഒരു ഇരുപത്തഞ്ച് ശതമാനം സത്യവും, ബാക്കി പുളളി ഉണ്ടാക്കുന്നതുമായിരിക്കും എന്ന് വാഴൂർ ജോസ് പറയുന്നു. ഓൾഡ് ജനറേഷൻ ന്യൂജനറേഷൻ എന്നൊന്നും നോക്കാറില്ലെന്ന് മുൻപ് വാഴൂർ ജോസ് പറഞ്ഞിട്ടുണ്ട്. പഴയ സംവിധായകരും പുതിയ സംവിധായകരുമെല്ലാം എന്നെ സമീപിക്കും. അവർക്ക് വേണ്ട ജോലികൾ ചെയ്യും.

അതിനപ്പുറത്തേക്ക് കാലഘട്ടത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്നും വാഴൂർ ജോസ് മുൻപ് മനോരമയോട് പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് പിന്നിൽ നിൽക്കാനാണ് എന്നും താൽപര്യമെന്നും ഏതെങ്കിലും ചടങ്ങിൽ ആരെങ്കിലും ഫോട്ടോ എടുത്താൽ ആയി. അല്ലാതെ ഫോട്ടോ എടുക്കാനായി നിൽക്കാറ് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement