പുതിയ കരാറില്ല, മെസ്സി ബാഴ്‌സലോണ വിട്ടു, പതിമൂന്നാം വയസ്സിൽ ബാഴ്‌സയിൽ എത്തിയ സൂപ്പതാരം ക്ലബ്ബ് വിടുന്നത് 21 വർഷത്തെ മിന്നുന്ന പ്രകടത്തിന് ശേഷം

75

ലോക ഫുഡ്‌ബോളിലെ ഇതിഹാസ താരമാണ് അർജന്റീനയുടെ സൂപ്പർ താരം ലിയോണൽ മെസ്സി. ആരാധകർ ബുഡ്‌ബോളിന്റെ മിശിഹാ എന്ന് വിളിക്കുന്ന മെസ്സിക്ക് അർജന്റീനയുടെ ആരാധകർ അല്ലാത്തവർക്ക് പോലും പ്രിയപ്പെട്ടവനാണ്.

ഇപ്പോഴിതാ ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് മെസ്സി ബാഴ്‌സലോണ വിട്ടിരിക്കുകയാണ്. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ ആണ് മെസ്സി ബാഴ്‌സലോണ വിട്ടത്. മെസ്സിയുമായുള്ള കരാർ പുതുക്കാനാവില്ലെന്ന് ബാഴ്‌സ മെസ്സിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് താരതതിന്റെ പിൻമാറ്റം.

Advertisements

അതേ സമയം ക്ലബ്ബിനായി മെസ്സി നൽകിയ സേവനങ്ങൾക്ക് ബാഴ്‌സ നന്ദിയും അറിയിച്ചു. ഈ സീസണ് ഒടുവിൽ ബാഴ്‌സയുമായുള്ള കരാർ അവസാനിച്ച മെസ്സി ഫ്രീ ഏജന്റായിരുന്നു. തുടർന്ന് മെസ്സിക്കായി അഞ്ച് വർഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്.

എന്നാൽ സാമ്പത്തിക കാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാർ സാധ്യമായില്ല. മെസ്സിയും അദ്ദേഹത്തിന്റെ പിതാവും ഏജന്റുമായ ജോർജെയും ബാഴ്‌സ പ്രസിഡന്റ് യുവാൻ ലപ്പോർട്ടയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കരാർ സംബന്ധിച്ച് ധാരണയിൽ എത്താനായില്ല. തുടർന്നാണ് ഇത്രയും വലിയ തുകക്കുള്ള കരാർ സാധ്യമാവില്ലെന്ന് ബാഴ്‌സ ഔദ്യോഗികമായി മെസ്സിയെ അറിയിച്ചത്.

Also Read
ഒരേ പോലെ ഇരിക്കുന്നത് എനിക്കും പ്രേക്ഷകർക്കും ബോറടിച്ച് തുടങ്ങി,മാറ്റം അനിവാര്യമാണെന്ന് തോന്നി: വെളിപ്പെടുത്തലുമായി പ്രയാഗ മാർട്ടിൻ

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണേ് ബാഴ്‌സ വാർത്ത പുറത്തുവിട്ടത്. ലാ ലിഗയുടെ കടുത്ത സാമ്പത്തിക നടപടി ക്രമങ്ങളുടെ ഭാഗമായാണ് മെസ്സിയുമായുള്ള കരാർ സാധ്യമാവാതിരുന്നതിന് കാരണം.
ബാഴ്‌സയിൽ തുടരാൻ മെസ്സി ആഗ്രഹിക്കുന്നവെന്നും അദ്ദേഹത്തെ നിലനിർത്താൻ ബാഴ്‌സ ശ്രമിക്കുമെന്നും ക്ലബ്ബ് പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം യുവാൻ ലാപ്പോർട്ട പറഞ്ഞിരുന്നു.

മെസ്സിക്കായി ഏറ്റവും മികച്ച ടീമിനെ നൽകാനുള്ള ശ്രമത്തിലാണ് ബാഴ്‌സയെന്നും ലപ്പോർട്ട നേരത്തെ പറഞ്ഞിരുന്നു. 2000 സെപ്റ്റംബറിൽ തന്റെ പതിമൂന്നാം വയസിൽ ബാഴ്‌സയിലെത്തിയ ശേഷം മറ്റൊരു ക്ലബ്ബിനു വേണ്ടിയും മെസ്സി പന്ത് തട്ടിയിട്ടില്ല.

എന്നാൽ ഈ സീസണൊടുവിൽ ബാഴ്‌സയുമായുള്ള കരാർ അവസാനിച്ചതോടെ മെസ്സി കരിയറിൽ ആദ്യമായി ഒരു ക്ലബ്ബുമായും കരാറില്ലാത്ത ഫ്രീ ഏജന്റായി മാറിയിരുന്നു. 2013ലാണ് ലാ ലിഗ ക്ലബ്ബുകളുടെ സാമ്പത്തിക അച്ചടക്കം നടപ്പാക്കാനുള്ള നിയന്ത്രണങ്ങൾ ലാ ലിഗ അധികൃതർ നടപ്പാക്കിയത്. ഇതനുസരിച്ച് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ക്ലബ്ബിനും കളിക്കാർക്കും കോച്ചിനും സപ്പോർട്ട് സ്റ്റാഫിനുമായി ഒരു സീസണിൽ ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്.

ഓരോ സീസണിലെയും ടീമിന്റെ വരുമാനത്തിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടും. കൊവിഡ് മൂലം വരുമാനത്തിൽ 125 മില്യൺ യൂറോയുടെ കുറവുണ്ടായിട്ടും കഴിഞ്ഞ സീസണിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഫുട്‌ബോൾ ക്ലബ്ബാണ് ബാഴ്‌സലോണ.

Also Read
ലൊക്കേഷനിൽ വന്നു കഴിഞ്ഞാൽ മുകേഷിന്റെ സ്ഥിരം സ്വഭാവം ഇങ്ങനാണ്: തുറന്നു പറഞ്ഞ് പിആർഒ വാഴൂർ ജോസ്

2019 2020 സീസണിൽ ബാഴ്‌സക്ക് ചെലവാക്കാവുന്ന പരമാവധി തുക 1.47 ബില്യൺ യൂറോ ആയിരുന്നു.
എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ടിക്കറ്റ് വരുമാനം പൂർണമായും നിലച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇതോടെ കഴിഞ്ഞ സീസണിൽ 733 മില്യൺ യൂറോ ചെലവാക്കാൻ മാത്രമായിരുന്നു ലാ ലിഗ അധികൃതർ ബാഴ്‌സക്ക് അനുമതി നൽകിയത്.

ഇതാണ് മെസ്സിയുമായി കരാറൊപ്പിടാൻ ബാഴ്‌സക്ക് തടസമായതെന്നാണ് സൂചന.കഴിഞ്ഞ സീസണൊടുവിൽ ബാഴ്‌സ വിടാനൊരുങ്ങിയ മെസ്സിയ കരാറിലെ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഒരു സീസൺ കൂടി ക്ലബ്ബിൽ നിലനിർത്തുകയായിരുന്നു ബാഴ്‌സ. പിന്നീട് മെസ്സിയുടെ ആവശ്യപ്രകാരം പരിശീലകനെ മാറ്റിയ ബാഴ്‌സ ഈ സീസണു ശേഷം ടീമിൽ അടിമുടി മാറ്റം വരുത്തി.

മെസ്സിയുടെ ആവശ്യപ്രകാരം അർജന്റീന ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ സെർജിയോ അഗ്യൂറോയെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബാഴ്‌സയിലെത്തിക്കുകയും ചെയ്തു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും ബാഴ്‌സക്ക് കിരീടം നേടാനായിരുന്നില്ലെങ്കിലും ലീഗ് സീസണിൽ 30 ഗോളോടെ മെസ്സി തന്നെയായിരുന്നു ടോപ് സ്‌കോറർ ആയിരുന്നത്.

Advertisement