എല്ലാമാസവും ആന്റണിയുടെ കൈവശം പണം കൊടുത്തയച്ച് മോഹൻലാൽ എന്നെ സഹായിക്കുമായിരുന്നു: തുറന്നു പറഞ്ഞ് ശാന്താ കുമാരി

3457

വർഷങ്ങളായി മലയാള സിനിമയിൽ ഒരുപിടി മികച്ച വേഷങ്ങളിൽ അഭിനയിച്ച് സജീവ സാന്നിധ്യമായിരുന്ന താരമാണ് നടി ശാന്തകുമാരി. സഹനടിയായും അമ്മയായും സഹോദരിയായും മുത്തശ്ശിയായും ഒക്കെ അനേകം വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്ത ശാന്തകുമാരി ഇതിനകം സൂപ്പർ ഹിറ്റ് താരങ്ങൾക്ക് ഒപ്പം നിരഴദി സിനിമകളിൽ ആഭിനയിച്ചിട്ടുണ്ട്.

കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ചിട്ടുള്ള നടികൂടിയാണ് ശാന്തകുമാരി. സിനിമയിൽ വളരെ സജീവമായിരുന്ന അവർക്ക് പക്ഷേ സിനിമയിൽ നിന്നും ഒരിടവേള എടുക്കേണ്ട അവസ്ഥ വന്നിരുന്നു.

Advertisements

Also Read
ഹോട്ട് ലുക്കിൽ വീണ്ടും അമ്പരപ്പിച്ച് നടി എസ്തർ അനിൽ, താരത്തിന്റെ ഹവായിയൻ ചൂടൻ ഫോട്ടോസ് വൈറൽ

കൂടാതെ നീണ്ട കാലയളവിലെ മോശം അവസ്ഥ തന്റെ കരിയറിനെയും ഒപ്പം ജീവിതത്തെയും എങ്ങനെ ഒക്കെ ബാധിച്ചുവെന്നും ശാന്തകുമാരി ഒരു ആഭിമുഖത്തിൽ വിശദമാക്കിയിരുന്നു. വളരെ ഏറെ സിനിമകളിൽ അഭിനയിച്ച തനിക്ക് എന്തോ വലിയ അസുഖങ്ങൾ വന്നതായി പലരും പ്രചരിപ്പിച്ചതായും നടി തുറന്ന് പറഞ്ഞിരുന്നു.

സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത തനിക്ക് എന്തോ ഹൃദയത്തിന്റെ വലിയ ഓപ്പറേഷൻ എന്നൊക്കെ പല താരത്തിൽ വാർത്തകൾ പ്രചരിച്ചതായി ശാന്തകുമാരി പറയുന്നു. ഈ വാർത്തകൾ അറിഞ്ഞ് തന്നെ കാണുവാൻ വന്ന പലരും താൻ എന്തോ വമ്പൻ സീരിയസ് പ്രശ്‌നം നേരിടുയാണെന്ന് വിശ്വസിച്ചതായും ശാന്തകുമാരി വ്യക്തമാക്കുന്നു.

പലരോടും തനിക്ക് വലിയ പ്രശ്‌നങ്ങൾ ഇല്ലയെന്ന് പറഞ്ഞ് തിരികെ അയക്കേണ്ട അവസ്ഥ വരെ ഉണ്ടായതും നടി പറയുന്നു. മലയാള സിനിമ ഇൻഡസ്ട്രി എക്കാലവും തന്നെ സഹായിക്കുവാൻ മാത്രമേ ശ്രമം നടത്തിയിട്ടുള്ളൂ ശാന്തകുമാരി പറയുന്നു. ചില പ്രമുഖ നടൻമാർ തന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. പ്രശസ്ത നടനും സംവിധായകനുമായ ലാൽ ഒപ്പം മറ്റ് ചിലരും നേരിട്ടത്തി തനിക്ക് സഹായങ്ങൾ നൽകയെന്നു താരം പറയുന്നു.

Also Read
എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അതിന് ഒരു കാരണവും ഉണ്ട്, റോബിനോട് ഉള്ള ഇഷ്ടം വെളിപ്പെടുത്തി ഗായത്രി സുരേഷ്

പക്ഷേ തനിക്ക് ലഭിച്ച ഏറ്റവും വലിയ സഹായം സൂപ്പർ സ്റ്റാർ മോഹൻലാലിൽ നിന്നാണെന്നും ശാന്തകുമാരി വെളിപ്പെടുത്തി. തന്നെ സഹായിക്കുവാൻ മോഹൻലാൽ വളരെ ഏറെ താല്പര്യം കാണിച്ചിരുന്നു. സിനിമാ നിർമ്മാതാവും മോഹൻലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരിന്റെ കൈവശം എല്ലാ മാസവും ലാൽ പണം കൊടുത്ത് വിട്ട് സഹായിച്ചിരുന്നതായും നടി വ്യക്തമാക്കുന്നു.

Advertisement