എന്റെ ബെസ്റ്റ് ഫ്രണ്ടാണ് നൂബിൻ, മീര ചേച്ചി വീഡിയോയിൽ വരാത്തതിന് ഒരു കാരണമുണ്ട്: വെളിപ്പെടുത്തലുമായി കുടുംബവിളക്കിലെ സഞ്ജന

140

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ മലയാളികളുടെ പ്രിയപെട്ട പരമ്പരയാണ്. ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത കുടുംബവിളക്കിൽ പ്രശസ്ത ചലച്ചിത്ര നടി മീരാ വാസുദേവാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരാണ്. കുടുംബവിളക്കിലെ സഞ്ജനയും പ്രതീഷും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സീരിയലിനെ ഉദ്വേഗഭരിതമായ രംഗങ്ങളിൽ എത്തിച്ചിരിക്കുന്നത്.

Advertisements

Also Read
എല്ലാമാസവും ആന്റണിയുടെ കൈവശം പണം കൊടുത്തയച്ച് മോഹൻലാൽ എന്നെ സഹായിക്കുമായിരുന്നു: തുറന്നു പറഞ്ഞ് ശാന്താ കുമാരി

ഇപ്പോഴിതാ ഈ പരമ്പരയെ കുറിച്ചും മറ്റുുള്ള രസകരമായ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് സഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രേഷ്മ. സീരിയൽ വിശേഷം എന്തൊക്കെയാണ് എന്ന ചോദ്യത്തിന് പ്രതീഷുമായിട്ടുള്ള കല്യാണം കഴിഞ്ഞു ഇപ്പോൾ ഹാപ്പിയായിട്ട് പോകുന്നു.

ഇനി മുതൽ ശ്രീനിലയത്തിൽ ഉണ്ടാകും എമന്നായിരുന്നു സഞ്ജനയുടെ മറുപടി. അതേസമയം കുറേപ്പേർ പരമ്പരയിലെ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നൂബിനെക്കുറിച്ച് രേഷ്മയോട് ചോദിക്കുക്കുന്നുണ്ട്. ഇതിനും താരം മറുപടി പറയുന്നുണ്ട്.

ഒത്തിരിപേർ പറഞ്ഞു നൂബിൻ ചേട്ടനെക്കുറിച്ച് പറയൂ, പ്രതീഷിനെക്കുറിച്ച് പറയൂ എന്നൊക്കെ. നൂബിൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ലൊക്കേഷനിൽ ഞങ്ങൾ ഭയങ്കര കൂട്ടാണ്. പാവമാണ് ഭയങ്കര സപ്പോർട്ടിംഗ് ആണെന്നായിരുന്നു നടി പറഞ്ഞത്. എന്തുകൊണ്ടാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരാ വാസുദേവ് വീഡിയോയിൽ വരുന്നില്ലെന്നായിരുന്നു ചിലർക്ക് അറിയേണ്ടത്.

ഇതും സ്ഥിരമായിട്ട് വരുന്ന ചോദ്യമാണ് മീര ചേച്ചി എന്താണ് വീഡിയോയിൽ വരാത്തത് എന്നത്. മോനുണ്ട് മോന്റെ കാര്യം നോക്കണം സെറ്റിൽ വന്നാലും. പിന്നെ ഷൂട്ടിന്റെ തിരക്ക് അങ്ങനെ ബിസിയായി പോകുന്നതാണ് എന്നാണ് ഇതിന് രേഷ്മ നൽകുന്ന മറുപടി. തന്റെ കഥാപാത്രത്തെ ഇനി കുടുംബവിളക്കിൽ മുഴുനീളം കാണാം.

Also Read
ലൊക്കേഷനിൽ വന്നു കഴിഞ്ഞാൽ മുകേഷിന്റെ സ്ഥിരം സ്വഭാവം ഇങ്ങനാണ്: തുറന്നു പറഞ്ഞ് പിആർഒ വാഴൂർ ജോസ്

പ്രതീഷിന്റെ കൂടെയല്ലേ അപ്പോൾ വീട്ടിൽ തന്നെയുണ്ടാകുമെന്നും താരം പറയുന്നു. പ്രതീഷും സഞ്ജനയും തമ്മിലുള്ള വിവാഹത്തിന്റെ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. അമ്മ സുമിത്രയ്ക്കും അച്ഛച്ഛനും ശ്രീയങ്കിളിനും മുന്നിൽ വച്ചാണ് പ്രതീഷ് സഞ്ജനയുടെ കഴുത്തിൽ താലി കെട്ടുന്നത്.

അങ്ങനെ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച പ്രതീഷിന്റേയും സഞ്ജനയുടെ വിവാഹം മംഗളമായി തന്നെ നടന്നുവെന്നാണ് ആരാധകർ പറയുന്നത്. അതേ സമയം പ്രതീഷും സഞ്ജനയും തമ്മിലുള്ള വിവാഹമായിരുന്നു പരമ്പരയിൽ ഈയ്യടുത്ത് നടന്ന പ്രധാന സംഭവം. സഞ്ജനയുടെ അച്ഛനെ മറി കടന്ന് തന്ത്രപൂർവ്വമാണ് പ്രതീഷും കൂട്ടരും സഞ്ജനയെ വിവാഹത്തിനായി കൊണ്ടു വരുന്നത്.

Also Read
പുതിയ കരാറില്ല, മെസ്സി ബാഴ്‌സലോണ വിട്ടു, പതിമൂന്നാം വയസ്സിൽ ബാഴ്‌സയിൽ എത്തിയ സൂപ്പതാരം ക്ലബ്ബ് വിടുന്നത് 21 വർഷത്തെ മിന്നുന്ന പ്രകടത്തിന് ശേഷം

ഇതിനിടെ വിവാഹത്തിൽ നിന്നും സിദ്ധാർത്ഥിനെ മാറ്റി നിർത്താനായി വേദിക നടത്തിയ ശ്രമവും കണ്ടിരുന്നു. തലകറങ്ങി വീഴുകയായിരുന്നു വേദി. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ പ്രകാരം അത് വെറും തന്ത്രമായിരുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. വേദികയെ അവതരിപ്പിക്കുന്ന ശരണ്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇങ്ങനൊരു സൂചന നൽകിയിരിക്കുന്നത്.

Advertisement