വിവാഹ നിശ്ചയം കഴഞ്ഞതിന് തൊട്ടുപിന്നാലെ ജീവിതത്തില മറ്റൊരു വിശേഷം പങ്കുവച്ച് ശ്രീവിദ്യ മുല്ലച്ചേരി, ആശംസകളുമായി ആരാധകർ

474

ഒരുപിടി സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഇപ്പോൾ മിനി സ്‌ക്രീനിലും താരമാണ് ശ്രീവിദ്യ. ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെ ആയിരുന്നു ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം.

ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സ്റ്റാർ മാജിക്കിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളും ഒക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്.

Advertisements

കാസർഗോഡുകാരി ആയ ശ്രീവിദ്യ മോഡലിംഗ് രംഗത്തും സജീവമാണ്. സോഷ്യൽ മീഡിയയിലും ഏരെ സജീവമായ താരത്തിന് സ്വന്തമായി യൂടൂബ് ചാനലും ഉണ്ട്. അതേ സമയം താരം വിവാഹിതയാകുന്നു എന്ന വാർത്തയാണ് അടുത്തിടെ സോഷ്യൽമീഡിയയിൽ നിറഞ്ഞത്.

Also Read
ആ വൃത്തികെട്ടവൻമാർ എന്റെ അ ര ക്കെട്ടിന്റെയും മാ റി ട ത്തിന്റെയും ചിത്രം പകർത്തും, അത് കണ്ട് സ്വ യം ഭോ ഗം ചെയ്യുകയാണെന്ന് മെസ്സേജുകൾ അയക്കും: ചിന്മയി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രീവിദ്യ തന്നെയാണ് പങ്കുവെച്ച് ആരാധകരെ അറിയിച്ചത്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. തന്റെ പ്രിയതമനെ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ ശ്രീവിദ്യ പരിചയപ്പെടു ത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെ പ്രണയകഥ പറയുന്നതിനൊപ്പം വിവാഹനിശ്ചയ വീഡിയോയും നടി പങ്കുവെച്ചിരുന്നു.

വരനെ പരിചയപ്പെടുത്തി പ്രണയകഥ വെളിപ്പെടുത്തിയ ശ്രീവിദ്യയുടെ വീഡിയോ യുട്യൂബിൽ വൺ മില്യൺ വ്യൂസാണ് നേടിയത്. അതിന്റെ സന്തോഷം പങ്കുവെച്ചും ശ്രീവിദ്യ എത്തിയിരുന്നു. ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് ശ്രീവിദ്യ. ഹുണ്ടായിയുടെ വെന്യൂ ഇൻ ലൈൻ ആണ് ശ്രീവിദ്യ സ്വന്തമാക്കിയിരിക്കുന്നത്.

രാഹുലിനൊപ്പം എത്തിയാണ് താരം പുതിയ കാർ ഏറ്റുവാങ്ങിയത്. വിജയത്തിലേക്കുള്ള ചുവടുവെപ്പ് എന്ന് പറഞ്ഞാണ് ശ്രീവിദ്യ വാഹനം വാങ്ങിയ സന്തോഷം പങ്കുവെച്ചത്. കുടുംബത്തിലേക്ക് ഒരു പുതിയ അതിഥിയെന്നും ചിത്രങ്ങൾക്ക് ഒപ്പം താരം കുറിച്ചു. നിരവധിയാളുകളാണ് താരത്തിന് ആശംസകൾ നേർന്ന് എത്തുന്നത്. ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരാവുന്നത്.

2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം. രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയാണ് നായകൻ. അതേ സമയം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ശ്രീവിദ്യ അഭിനയിച്ചത്.

Also Read
ഞാൻ കാവ്യാ മാധവനെ പോലെ ആണെന്ന് പറയുന്നത് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും: തുറന്നു പറഞ്ഞ് അനു സിത്താര

Advertisement