ബിഗ് ബോസിൽ ഈ രണ്ട് പേരെ കാണാൻ ആഗ്രഹമുണ്ടെന്ന് അഭിമാരി, പുതിയ മൽസരാർഥികൾക്ക് അഭിരാമിയുടെ വക ടിപ്‌സും

40

ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ ത്രീയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഒന്നടങ്കം. നേരത്തെ കൊവിഡ് പശ്ചാത്തലത്തിൽ മലയാളം പതിപ്പിന്റെ രണ്ടാം സീസൺ പാതി വഴിയിൽ നിർത്തേണ്ടി വന്നിരുന്നു.

മൂന്നാം സീസൺ ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആരൊക്കെയായിരിക്കും ഷോയിലുണ്ടാവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ഷോയുമായി ബന്ധപ്പെട്ട ഓരോ അപ്പ്ഡേറ്റുകളും ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ബിഗ് ബോസിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു അഭിരാമി സുരേഷ്.

Advertisements

സഹോദരിയും ഗായികയുമായ അമൃത സുരേഷിനൊപ്പമായിരുന്നു അഭിരാമി ഷോയിലെത്തിയത്. പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി സന്ദർങ്ങൾ സമ്മാനിച്ചാണ് അഭിരാമി മടങ്ങിയത്. ഷോ പാതി വഴിയിൽ നിർത്തുമ്പോൾ ഇരുവരും ശക്തമായ മത്സരം കാഴ്ചവയ്ക്കുകയായിരുന്നു. പരിപാടി പൂർത്തിയാക്കാൻ സാധിക്കാത്തതിൽ സങ്കടമുണ്ടെന്നാണ് അഭിരാമി പറയുന്നത്.

അതേസമയം പരിപാടി നിർത്തേണ്ടത് ആ സമയത്തിന്റെ ആവശ്യമായിരുന്നുവെന്നും അഭിരാമി പറയുന്നു. ഇനിയൊരു അവസരം ലഭിക്കുകയാണെങ്കിലും ബിഗ് ബോസിൽ പങ്കെടുക്കുമെന്നാണ് അഭിരാമി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടെയായിരുന്നു അഭിരാമിയുടെ പ്രതികരണം. സഹിഷ്ണുതയും ക്ഷമയുമാണ് താൻ ബിഗ് ബോസിൽ നിന്നും പഠിച്ചതെന്നാണ് അഭിരാമി പറയുന്നത്.

അതുപോലൊരു അന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ ആരും കരുത്തരാകുമെന്നും താരം പറയുന്നു.
ഷോ കാരണം താൻ കൂടുതൽ നല്ലൊരു വ്യക്തിയായി മാറിയെന്നും അഭിരാമി പറയുന്നു. ഷോയിൽ ആരൊക്കെയുണ്ടാകും എന്ന് അറിയാനായി കാത്തിരിക്കുകയാണെന്നും അഭിരാമി പറഞ്ഞു. ബിഗ് ബോസ് മത്സരാർത്ഥികളായി രണ്ട് പേരെ കാണാൻ ആഗ്രഹമുണ്ട് അഭിരാമിയ്ക്ക്.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമ്മാതാവ് വിജയ് ബാബുവുമാണ് അവർ രണ്ട് പേർ. രണ്ടുപേരും തന്റെ അടുത്ത സുഹൃത്തുക്കളാണ്. ഒരാൾ തന്റെ ആശയങ്ങൾ മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്നയാളാണ്. അതേസമയം മറ്റേയാൾ തന്റെ ആശയം എന്താണെന്ന് കാണിച്ചു തരും, എടുക്കണോ വേണ്ടയോ എന്നത് നിങ്ങൾക്ക് തീരുമാനിക്കാം എന്നും അഭിരാമി പറഞ്ഞു.

ബിഗ് ബോസിലേക്ക് എത്തുന്ന പുതിയ മത്സരാർത്ഥികൾക്കായി ഒരു ഉപദേശവും അഭിരാമിയുടെ പക്കലുണ്ട്.
ആത്മാർത്ഥമായി പെരുമാറുക എന്നതാണ് അത്. നേരത്തെ പ്ലാനുകൾ തയ്യാറാക്കി പോകരുതെന്ന് അഭിരാമി പറയുന്നു. എത്ര ശ്രമിച്ചാലും ഫെയ്ക്ക് ആയിരിക്കാൻ അവിടെ സാധിക്കില്ലെന്ന് അഭിരാമി ഓർമ്മിപ്പിക്കുന്നു. എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും അഭിരാമി വ്യക്തമാക്കുന്നു.

Advertisement