അനു സിത്താരയുടെ ആ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി അമല പോൾ

22186

മലയാളിയായ തെന്നിന്ത്യൻ താര സുന്ദരിയാണ് നടി അമല പോൾ. തമിഴ് സംവിധായകൻ എഎൽ വിജയിയുമായുള്ള വിവാഹവും വിവാഹ മോചനവും ഒക്കെ താരത്തെ ഇടയ്ക്ക് വിവാദങ്ങളിൽ കൊണ്ടെത്തിച്ചിരുന്നു.

എന്നാലും താരം ഇപ്പോഴും മികച്ച വേഷങ്ങളും വിജയങ്ങളുമായി സിനിമയിൽ പഴയതിനേക്കാൾ സജീവമാണ്. മലയാളത്തിലും ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിക്ക് ഏറെ ആരാധകരുണ്ട്.

അടുത്തിടെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആ സിനിമയിലെ തന്നെ മറ്റൊരു നടി വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് അമല പോൾ. ആ സിനിമയുടെ സെറ്റിൽ വെച്ച് പരിചിതയായ നടി അനു സിത്താര വെളിപ്പെടുത്തിയ കാര്യമാണ് അമല പോളിനെ ഞെട്ടിച്ചത്.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസ് എന്ന സിനിമയിൽ അനു സിത്താരയും അമല പോളും ഒന്നിച്ചഭിനയിച്ചിരുന്നു. ഈ സിനിമയുടെ സെറ്റിൽ വെച്ച് വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടിരുന്ന അനുവിനോട് കുശലം പറയാൻ അമല പോളും തുടങ്ങി. ഇതിനിടയിലാണ് അമല പോളിന്റെ അമ്മയായി താൻ അഭിനയിച്ചിട്ടുണ്ടെന്നു അനു സിത്താര വെളിപ്പെടുത്തിയത്. ഇതു കേട്ടതും അമല പോൾ ശരിക്കും ഞെട്ടി.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ അമലയുടെ അമ്മയായി അനു സിത്താര അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ചിത്രത്തിൽ അമലയുടെ അമ്മയായ ലക്ഷ്മി ഗോപാല സ്വാമിയുടെ കൗമാരക്കാലം അവതരിപ്പിച്ചത് അനു സിത്താര ആയിരുന്നു.

എന്നാൽ ഇക്കാര്യം അമലയ്ക്ക് അറിയില്ലായിരുന്നു. ചിത്രത്തിൽ അമല പോളിന്റെ അമ്മയായി പ്രത്യക്ഷപ്പെടുന്നത് ലക്ഷ്മി ഗോപാല സ്വാമിയാണ് . എന്നാൽ അവരുടെ കൗമാരകാകലം അവതരിപ്പിച്ചത് അനു സിത്താരയാണ്. കഥയിൽ കൗമാരക്കാലത്ത് പ്രണയബന്ധത്തിൽ ഉണ്ടാകുന്ന മകളായിട്ടാന് അമല പോളിന്റെ കഥാപാത്രം.

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിലും അമല പോളും ഒരുമിച്ചഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അച്ഛനെയും അമ്മയെയും അന്വേഷിച്ചെത്തുന്ന ഒരു പെൺകുട്ടിയും അവളുടെ സഹായിയായെത്തുന്ന ഒരു രാഷ്ട്രീയ പ്രവർത്തകന്റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്.