മഞ്ജു ചേച്ചിയുടെ ആരാധികയാണ് ഞാൻ, ഞങ്ങൾക്കിടയിൽ ഒരിക്കലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടില്ല; മഞ്ജു വാര്യരെ കുറിച്ച് കാവ്യാ മാധവന്റെ വാക്കുകൾ

4611

ലോകത്താകമാനം കോവിഡ് പടർന്ന് പിടിച്ചപ്പോൾ അതിനെ പ്രതിരോധിക്കാനായി ഇന്ത്യയിലും ലോക്ഡൗൺ പ്രഖ്യാപിക്കുകയുണ്ടായി. സമ്പൂർണ ലോക്ഡൗൺ എല്ലാ മേഖലകളേയും അടച്ചു പൂട്ടിയ്പപോൾ അതോടൊപ്പം മലയാള സിനിമയും നിശ്ചലമായി.

പുതിയ സിനിമാ വാർത്തകൾ ഇല്ലാതായതോടെ ലോക്ഡൗൺ സമയത്ത് ഏറെ സോഷ്യൽ മീഡിയയിൽ നിറഞ്ഞത് താരങ്ങളുടെ പഴയ അഭിമുഖങ്ങളും അതിലെ പ്രസക്ത ഭാഗങ്ങളുമാണ്. അക്കൂട്ടത്തിൽ അമൃത ടിവിയിൽ പഴയ നായികാ നടി ആനി അവതരിപ്പിക്കുന്ന പരിപാടിയായ ആനീസ് കിച്ചനിലെ ചില ഭാഗങ്ങളും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

Advertisements

Also Read
ചാൻസിന് വേണ്ടി സ്വന്തം മാനം കളയുന്നു, എല്ലാറ്റിനും റെഡി പറഞ്ഞിട്ട് പിന്നെ അത് പീഡനമായി മാറുന്നു: വിജയ് ബാബുവിന് പിന്തുണയുമായി നടി

പല മുൻനിര താരങ്ങളുടെയും അഭിമുഖങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിൽ വൈറലായിക്കൊണ്ടിരിക്കയാണ് നടി കാവ്യ മാധവന്റെ പഴയ ഒരു അഭിമുഖം. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ വാനോളം പുകഴ്ത്തിയ താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

മഞ്ജു വാര്യരും കാവ്യാ മാധവനും പണ്ട് അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവരുടെ ജീവിതത്തിൽ സംഭവിച്ചതോക്കെ മലയാളികളെ ഞെട്ടിച്ച കാര്യങ്ങളായിരുന്നു. മഞ്ജുവും ദിലീപും ഡിവോഴ്‌സ് ആയതും കാവ്യയെ ദിലീപ് കെട്ടിയതോക്കെ വാർത്താപ്രാധാന്യം നേടി.

നിശാലുമായുള്ള വിവാഹത്തിനൊക്കെ മുൻപ് കാവ്യ മഞ്ജു വാര്യര്യേയും ദിലീപിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയിൽ മഞ്ജു ചേച്ചിയെ കാണുന്നതിന് മുമ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ മഞ്ജു ചേച്ചിയുടെ വലിയൊരു ആരാധികയായിരുന്നു താനെന്ന് കാവ്യ പറയുന്നു. പക്ഷേ ഇപ്പോൾ ഒരു ആർട്ടിസ്റ്റ് എന്ന നിലയിലേക്കാൾ ഉപരി ഒരു സ്ത്രീ എന്ന നിലയിൽ ഒരു ഭാര്യ എന്ന നിലയിൽ ഒരു അമ്മ എന്ന രീതിയിൽ മഞ്ജു ചേച്ചിയുടെ ആരാധികയാണ് ഞാൻ.

ഞങ്ങൾക്ക് തമ്മിൽ എപ്പോഴും ബന്ധമുണ്ട്. ഫോണിൽ സംസാരിക്കാറുണ്ട്. ഞങ്ങൾ ഒരേ മാസം ജനിച്ചവരാണ്. ജന്മ ദിനങ്ങളിൽ പരസ്പരം വിളിച്ച് ആശംസ അറിയിക്കാറുണ്ട്. തങ്ങൾ തമ്മിൽ വളരെ അപൂർവമായിട്ടേ കാണാറുള്ളൂ. കല്യാണങ്ങളോ മറ്റ് ഫംങ്ഷനുകളോ ഒക്കെ ഉള്ളപ്പോഴാണ് നേരിൽ കാണാറുള്ളത്. ഫോണിലൂടെയുള്ള ബന്ധം എപ്പോഴുമുണ്ട്.

Also Read
കൂർമ്മ ബുദ്ധിയുമായി പൊളിച്ചടുക്കി മമ്മൂട്ടിയുടെ സേതരമയ്യൽ, അമ്പരപ്പിച്ച് ജഗതി, അഞ്ചാം വരവ് അതിഗംഭീരം: സിബി ഐ 5 ദ ബ്രയിൻ പ്രേക്ഷക പ്രതികരണം

ഞങ്ങൾക്ക് ഇടയിൽ ഒരിക്കലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ താൻ അത് അറിയുമായിരുന്നു. ആർട്ടിസ്റ്റ് എന്ന നിലയിലേക്കാൾ ഉപരി ചേച്ചി എന്ന നിലയിൽ തന്നെ താൻ കാണുന്ന ഒരാളാണ് മഞ്ജു ചേച്ചി. വിവാഹത്തിന് ശേഷം മഞ്ജു ചേച്ചി അഭിനയം നിർത്തിയത് കൊണ്ടാണ് ഇന്നും ഏവരും മഞ്ജു ചേച്ചിയെ ഓർക്കുന്നതും വീണ്ടും മഞ്ജു ചേച്ചി അഭിനയിച്ചിരുന്നെങ്കിൽ ഈ ഒരു വില ചിലപ്പോൾ ലഭിക്കുമായിരുന്നില്ല.

കുടുംബത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തത് കൊണ്ടാണ് മഞ്ജു ചേച്ചി സിനിമയിൽ നിന്നും മാറിയത്. അതിൽ അവർ പരാജയപ്പെട്ടിട്ടില്ല വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു ഭാര്യ, അമ്മ എന്ന രീതിയിൽ മഞ്ജു ചേച്ചിയെ അഭിനന്ദിക്കേണ്ടതാണ് വിവാഹം എന്ന് പറഞ്ഞാൽ നടിമാർ അഭിനയം നിർത്തേണ്ടതില്ല. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്.

ജ്യോതിർമയി ഒക്കെ വിവാഹ ശേഷമാണ് അഭിനയത്തിൽ സജീവമായത്. മഞ്ജു ചേച്ചിക്ക് കുടുംബവുമായി ഇടപെഴകാനാണ് കൂടുതൽ താത്പര്യം, മഞ്ജു ചേച്ചിയുമായി സംസാരിക്കുമ്പോൾ പുതിയ ചിത്രങ്ങളെ കുറിച്ച് അങ്ങനെ തിരക്കാറില്ല. അമ്മയ്ക്കും അച്ഛനും സുഖമാണോ തുടങ്ങി വീട്ടുകാരുടെ വിശേഷങ്ങളാണ് തിരക്കുക.

നിശാലുമായുള്ള വിവാഹത്തിന് മുമ്പുള്ള അഭിമുഖത്തിൽ ഭർത്താവിനെ പറ്റിയുള്ള സങ്കൽപങ്ങളും താരം പങ്കുവയ്ക്കുന്നു, വരനെ സംബന്ധിച്ച് നിർബന്ധങ്ങൾ ഒന്നും ഇല്ലാത്തയാളാണ് താനെന്നാണ് കാവ്യ പറയുന്നത്.

Also Read
അടുപ്പത്തിൽ ഇരിക്കുമ്പോൾ ലൈം ഗീ ക സു ഖം അനുഭവിച്ച ശേഷം എങ്ങനെയാണ് പിന്നീട് ബ ലാ ൽ സം ഗ ആരോപണം ഉന്നയിക്കാൻ കഴിയുന്നത്: വിജയ് ബാബു പീ ഡ ന കേസിൽ ജോമോൾ ജോസഫ് ചോദിക്കുന്നു

കല്യാണാലോചനയിൽ സിനിമാരംഗത്തുളളവരെ അച്ഛനും അമ്മയും പരിഗണിക്കുന്നില്ലെന്നും കാവ്യ കൂട്ടിച്ചേർക്കുന്നു. സിനിമ താരങ്ങൾ തമ്മിൽ വിവാഹം കഴിച്ചവരിൽ വളരെ കുറച്ച് പേർ മാത്രമാണ് പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നവർ. പലരും പല കുഴപ്പങ്ങൾ കാരണം ബന്ധം പിരിഞ്ഞ് പോയിട്ടുള്ളവരാണ് കൂടുതൽ.

ആ ഒരു റിസ്‌ക് എടുക്കണോ എന്ന് കരുതിയാവും സിനിമ രംഗത്ത് നിന്നുള്ള വരന് അച്ഛനും അമ്മയും താത്പര്യം കാണിച്ചിട്ടില്ല. വിവാഹം നോക്കുമ്പോൾ സിനിമയ്ക്ക് പുറത്ത് നിന്ന് തന്നെയാണ് നോക്കിയിട്ടുള്ളത്. എന്നെ സംബന്ധിച്ച് ഇന്ന ഫീൽഡിൽ നിന്നും ആവണം വരൻ എന്നില്ല. എന്നെ നന്നായി നോക്കണം എന്റെ അച്ഛനെയും അമ്മയെയും നന്നായി നോക്കണം.

ഭർത്താവാകുന്നയാൾ നല്ല ആളായിരിക്കണം. തന്റെയും കുടുംബത്തിന്റെയും സ്ഥിതി വെച്ച് കുഴപ്പമുള്ള ആൾ ആയിരിക്കില്ല വരുക എന്ന് തോന്നുന്നുവെന്നും അഭിമുഖത്തിൽ കാവ്യ പറയുന്നു. ദിലീപുമായുള്ള കെമിസ്ട്രിയെ പറ്റി ചോദിക്കുമ്പോൾ കാവ്യയുടെ മറുപടി ഇങ്ങനെയാണ്.

ദിലീപേട്ടനുമായുള്ള ചിത്രങ്ങൾ ഹിറ്റായി എന്നാൽ അതൊരു ഭാഗ്യ ജോഡിയായി തങ്ങൾ കരുതിയിരുന്നില്ല. അങ്ങനെ പറയാൻ കഴിയില്ലെന്നും കാവ്യ കൂട്ടിച്ചേർക്കുന്നു. സഹോദരന് സിനിമ രംഗത്ത് നിന്നും വധുവിനെ കണ്ടെത്താത്ത്ിന് കാരണവും കാവ്യ അഭിമുഖത്തിൽ പറയുന്നുണ്ട്. തത്കാലം സിനിമ രംഗത്ത് നിന്നും ഒരാൾ വീട്ടിൽ മതി. അതുകൊണ്ടാണ് സഹോദരന് വധു സിനിമ രംഗത്ത് നിന്നും എത്താതിരുന്നത് എന്നായിരുന്നു കാവ്യാ മാധവൻ മറുപടിനൽകിയത്.

Also Read
മോഹൻലാൽ അനുവാദം നൽകി, വിജയ് ബാബുവിന് എതിരെ കർശന നടപടി എടുക്കാൻ ഒരുങ്ങി അമ്മ

Advertisement