ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ച് മാളവിക മേനോൻ, ആശംസകളുമായി ആരാധകർ

708

മലയാളം സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മാളവിക മേനോൻ. ബാലതാരമായി അഭിനയ രംഗത്ത് സജീവമായി പിന്നീട് നായികയായി മാറുകയായിരുന്നു മാളവിക മേനോൻ. ആൽബങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മാളവിക മേനോൻ. സിദ്ദാർത്ഥ് ഭരതന്റെ സംവിധാനത്തിൽ 2012 ൽ പുറത്ത് ഇറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്.

Advertisements

malavika-menon

പി മോഹന്റെ സംവിധാനത്തിൽ അതേ വർഷം തന്നെ പുറത്ത് ഇറങ്ങിയ 916 എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അതേ വർഷം തന്നെ ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിവും മാളവിക ത്തെി കൈയ്യടി നേടി. മലയാളം മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും മാളവിക ചുവട് ഉറപ്പിച്ചിട്ടുണ്ട്.തെലുങ്ക്, തമിഴ് സിനിമക ലോകത്ത് നടി സജീവമാണ്.

Also Read
സാനിയ മിർസയും ശുഐബ് മാലിക്കും പിരിയാൻ കാരണം ശുഐബിന് പാക് നടിയുമായുള്ള വഴിവിട്ട ബന്ധമെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ

ഇവാൻ വേറെ മാതിരി, വിഴ, ബ്രഹ്മൻ, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സൺഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് താരം അഭിനയ ജീവിതത്തിൽ സജീവം ആവുകയായിരുന്നു.

malavika-menon-7

മലയാളത്തിലെ താരരാജാക്കൻമാരായ മോഹൻലാലന്റെയും മമ്മൂട്ടിയുടെയും എല്ലാം ചിത്രങ്ങളിൽ മാളവിക ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയം മാത്രമല്ല താരം അറിയപ്പെടുന്ന മോഡലും നർത്തകിയും ആണ് താരം. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മാളവിക.

തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം മാളവിക മേനോൻ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുള്ള താരം ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുകളും നിരന്തരം ഷെയർ ചെയ്യാറുണ്ട്.
താരം ഷെയർ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്ത് വൈറൽ ആക്കാറുമുണ്ട്.

malavika-menon-5

ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 1 മില്യൺ ഫോളോവേഴ്സ് ആയതിന്റെ സന്തോഷം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. എന്നെ ഞാനാക്കിയ എന്നെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും നന്ദി എന്ന് പറഞ്ഞാണ് താരം പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുത്.

Also Read
വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങി ആര്യ, വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് വെളിപ്പെടുത്തി താരം

നിരവധി ആരാധകരാണ് താരത്തിന്റെ ഈ പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നത്. അതേ സമയം 2022 ൽ പുറത്ത് ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളില്ലെല്ലാം മാളവികയും ഉണ്ടായിരുന്നു. താരരാജാവ് മോഹൻലാൽ നായകനായ ആറാട്ട് മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ സിബഐ 5 മെഗാസ്റ്റാറിന്റെ തന്നെ പുഴു, സുരേഷ് ഗോപി ചിത്രമായ പാപ്പൻ, പൃഥ്വിരാജ് ചിത്രം കടുവ എന്നിവയിൽ എല്ലാം നടി ഈവർഷം എത്തിയിരുന്നു.

Advertisement