സാനിയ മിർസയും ശുഐബ് മാലിക്കും പിരിയാൻ കാരണം ശുഐബിന് പാക് നടിയുമായുള്ള വഴിവിട്ട ബന്ധമെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ

3263

ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യൻ ടെന്നീസ് താരം ആയിരുന്നു സാനിയ മിർസ. മുൻ പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ ആയിരുന്നു താരം വിവാഹം കഴിച്ചിരുന്നത്. വിവാഹ ശേഷം ഇവർ ദുബായിയൽ സ്ഥിരതാമസം ആക്കിയിരിക്കുക ആയിരുന്നു. ഇവർക്ക് ഒരു മകനും പിറന്നിരുന്നു.

എന്നാൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ഇവരുടെ വിവാഹ മോചന വാർത്ത പുറത്തു വന്നത്. ശുഐബ് മാലിക്കിന്റെ ഒരു സുഹൃത്ത് ആയിരുന്നു ഈ വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്.
എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ സാനിയയോ ശുഐബ് മാലിക്കോ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Advertisements

അതേസമയം ഇവരുടെ വിവാഹ മോചനത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരിക്കുയാണ് പാക് മാധ്യമങ്ങൾ. നിയമപരമായ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ടെന്നീസ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹ മോചനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്നാണ് പാക് മാധ്യമമായ ജിയോ ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

Also Read
വീട്ടിലെത്തിയാല്‍ വേറൊരു സ്വഭാവമാണ്, സ്‌ക്രീനില്‍ കാണുന്ന പോലെയല്ല റിമി ടോമിയെന്ന് മുക്ത

ഇരുവർക്കും നിരവധി കരാറുകൾ പൂർത്തിയാക്കാനുണ്ടെന്നും വ്യത്യസ്ത ഷോകളുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാറുകളും നിയമപരമായ സങ്കീർണതകളും കാരണം ദമ്പതികൾ ഇത്തരം അഭ്യൂഹങ്ങളെ അഭിസംബോധന ചെയ്യുന്നില്ല എന്നാണ് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

അടുത്തിടെ സാനിയ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചതിന് ശേഷം ആണ് അവരുടെ വേർപിരിയലിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു അള്ളാഹുവിനെ കണ്ടെത്താൻ എന്ന സാനിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വാർത്തകൾക്ക് ആധാരമായത്.

അതേ സമയം വേർപിരിയലിനെ റിച്ചുളള വാർത്തകൾ പ്രചരിക്കുന്നതിനിടെ സാനിയ തന്റെ ഒറ്റക്കുള്ള ചിത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. അതേസമയം ശുഐബിന്റെ ഇൻസ്റ്റഗ്രാം ബയോയിലും മാറ്റമുണ്ടായി. ഹസ്ബൻഡ് ടു എ സൂപ്പർ വുമൺ സാനിയ മിർസ എന്നത് മാറ്റി അത്ലെറ്റ് എന്നാണ് ആക്കിയിരിക്കുന്നത്.

അതേ സമയം വിവാഹ മോചന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ ആരാധകർക്ക് ഇടയിൽ ചൂടുപിടിച്ച ചർച്ചകൾ ആണ് നടക്കുന്നത്. ശുഐബും സാനിയയും വേർപിരിയാൻ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ വന്നതോടെ കാരണം കണ്ടെത്താനും ഉളള പരക്കം പാച്ചിലിൽ ആണ് ഇവർ.

ഒരു പാകിസ്താനി നടിയുമായി മാലിക്കിന് ബന്ധമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു പ്രചരണം.
നേരത്തെ ഷൂഹൈബ് മാലിക് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. 2021 നവംബറിൽ ആയിരുന്നു ഇത്. പ്രമുഖ പാകിസ്താനി മാഗസിന് വേണ്ടി നടി ആയിഷ ഒമർ എന്ന നടിക്ക് ഒപ്പമായിരുന്നു മാലിക്കിന്റെ ഫോട്ടോഷൂട്ട്.

ഇരുവരുടെയും പോസുകളും കെമിസ്ട്രിയുമെല്ലാം അന്ന് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. സാനിയയുടെ വിവാഹ മോചന വാർത്തകൾ പുറത്തുവരുമ്പോൾ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. സിന്ദഗി ഗുൽസാർ ഹേ എന്ന പാകിസ്താനി സീരിയലിലൂടെ ശ്രദ്ധേയ ആയി നടിയാണ് ആയിഷ.

Also Read
നേരിട്ടുകൊണ്ടിരിക്കുന്നത് ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെര്‍ഷന്‍, പരാതി കൊടുക്കുകയെന്നല്ലാതെ മുന്നില്‍ മറ്റ് വഴികളില്ലെന്ന് ഹണി റോസ്

സ്‌കൂളിലും കോളേജുകളിലും നാടകങ്ങളിൽ അഭിനയിച്ച ആയിഷ പിന്നീട് നൃത്തവും പഠിച്ചു. മോഡലായി കരിയർ ആരംഭിച്ച ആയിഷ നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇവരുമായുള്ള ഷുഹൈബിന്റെ വഴിവിട്ട ബന്ധമാണ് സാനിയയുമായുള്ള പ്രശ്‌നങ്ങൾക്ക് കാരണം എന്നാണ് പ്രചരിക്കുന്ന വാർത്തകൾ.

Advertisement