Home Entertainment Celebrities

കാവ്യ മാധവൻ അക്കാര്യത്തിൽ പിന്നോട്ട് മാറി നിന്നപ്പോൾ മഞ്ജു വാര്യർ മുന്നോട്ടു വന്നു, അതാണ് മഞ്ജു; ഭാഗ്യ ലക്ഷ്മി പറഞ്ഞത് കേട്ടോ

662

മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഡബ്ബിംഗ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നതിൽ ഉപരി അഭിനേതാവ് എന്ന നിലയിലും ഭാഗ്യ ലക്ഷ്മി തിളങ്ങിയിട്ടുണ്ട്. നാനൂറിലേറെ ചിത്രങ്ങളിൽ നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് താരം ശബ്ദം നൽകുകയും ചെയ്തു കഴിഞ്ഞു.

പല തരം വിവാദ പ്രസ്താവനകളിലൂടെയും താരം സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ബിഗ്‌ബോസ് മലയാളത്തിലും ഭാഗ്യലക്ഷമി മൽസരിക്കാൻ എത്തിയിരുന്നു. എന്നാൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ കുറിച്ച് ഭാഗ്യലക്ഷ്മി ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറിയിരിക്കുന്നത്.

Advertisements

താൻ ഡബ്ബ് ചെയ്തു കൊടുത്തിട്ടുള്ള ഓരോ നടിമാരുടെ കഴിവുകളും ദൗർബല്യങ്ങളും ഭാഗ്യ ലക്ഷ്മിക്ക് നല്ല വ്യക്തമാണ്. പക്ഷെ അവരിൽ നിന്നെല്ലാം വ്യത്യസ്തയായി തോന്നിയത് നടി മഞ്ജു വാര്യർ ആയിരുന്നു എന്നാണ് ഒരു അഭിമുഖത്തിനിടെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്.

Also Read
എന്താണ് സാനിയയ്ക്കും ദില്‍ഷയ്ക്കുമൊപ്പം മാത്രം ഡാന്‍സ് ചെയ്യുന്നത്? ആ കാര്യം നോക്കിയല്ല ഡാന്‍സ് ചെയ്യുന്നത്; മാസ് മറുപടിയുമായി റംസാന്‍

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് സമയത്ത് ഞാൻ കാവ്യയോടും പറഞ്ഞു നീ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു പഠിക്കൂവെന്ന്, പക്ഷെ കാവ്യ എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞ് മാറി നിൽക്കുക ആയിരുന്നു.

അതിലെപ്പോഴും വിജയിച്ചു നിന്നത് മഞ്ജു വാര്യർ തന്നെ ആയിരുന്നു. തൂവൽ കൊട്ടാരം എന്ന സിനിമയ്ക്ക് വേണ്ടിയാണ് മഞ്ജു ആദ്യമായി ഡബ്ബ് ചെയ്തത്. മഞ്ജു അത് പെട്ടെന്ന് ക്ലിക്ക് ചെയ്യുകയും, തനിക്ക് തന്റെ തന്നെ ശബ്ദം വേണം എന്നൊരു വാശിയുണ്ടാകുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെയാണ് മഞ്ജു മലയാളത്തിലെ മികച്ച നടിയാണെന്ന് പറയുന്നത്. മഞ്ജുവിനെ പോലെ തന്നെ മലയാളത്തിൽ വേറെയും മികച്ച നടിമാരുണ്ട്. പക്ഷെ അവരൊക്കെ സ്വന്തം ശബ്ദം ഉപയോഗിക്കാത്തതിനാൽ ആകാം ആ പേരുകൾ മഞ്ജുവിന് ശേഷം പറയുന്നതെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

പാർവതി ഒരു ഫിലിമിൽ ഡബ്ബ് ചെയ്യാൻ വന്നപ്പോൾ ഞാൻ പാർവതിയോട് പറഞ്ഞിരുന്നു പാർവതി നീ സ്വന്തമായിട്ട് ഡബ്ബ് ചെയ്യണം. അങ്ങനെ പാർവതിയെ ഞാൻ മൈക്കിന്റെ മുൻപിൽ നിർത്തി പഠിപ്പിച്ച് കൊടുത്തൂ. പാർവതിയുടെ പ്രശ്‌നം എന്തെന്നാൽ വളരെ ലോ വോയിസിൽ മാത്രമേ സംസാരിക്കുള്ളൂ.

പാർവതി ദേഷ്യപ്പെടുന്ന സീൻ ആണെങ്കിൽ പോലും അവരുടെ ശബ്ദത്തിൽ ആ ശക്തി വരില്ല പക്ഷെ മുഖഭാവം കറക്റ്റ് ആയിരിക്കും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

Also Read
ഞാൻ അവരെ വളരെ അധികം ബഹുമാനിക്കുകയും, ആരാധിക്കുകയും ചെയ്യുന്നുണ്ട്; എല്ലാവർക്കും കുറച്ച് അടങ്ങാം; വൈറലായി മാളവികയുടെ ട്വീറ്റ്

Advertisement