ഞാൻ അവരെ വളരെ അധികം ബഹുമാനിക്കുകയും, ആരാധിക്കുകയും ചെയ്യുന്നുണ്ട്; എല്ലാവർക്കും കുറച്ച് അടങ്ങാം; വൈറലായി മാളവികയുടെ ട്വീറ്റ്

272

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. കൈവച്ച സിനിമകളെല്ലാം സൂപ്പർഹിറ്റാക്കിയ നായിക കൂടിയാണവർ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കര എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതുപോലെ തന്നെ മലയാളത്തിൽ നിന്ന് തുടങ്ങി തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് മാളവിക മോഹനൻ.

ഈയടുത്ത് നയൻതാരക്കെതിരെ മാളവിക ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം വളരെ വൈറലായിരുന്നു. ആശുപത്രി രംഗത്തിൽ പോലും മേക്കപ്പിട്ട് അഭിനയിക്കുന്ന സൂപ്പർ നായിക എന്ന് പറഞ്ഞായിരുന്നു മാളവിക നയൻതാരയുടെ പേരെടുത്ത് പറയാതെ വിമർശനം ഉന്നയിച്ചത്. അതേസമയം മാളവികക്ക് മറ്റൊരു അഭിമുഖത്തിലൂടെ മറുപടി നല്കാനും നയൻതാര മറന്നില്ല. കണക്ട് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പരാമർശം.

Advertisements

Also Read
ഇപ്പോൾ എനിക്ക് സ്വസ്ഥതയും സമാധാനവും ഉണ്ട്, അയാൾ പോയതോടെ ഞാൻ ഹാപ്പിയാണ്; വൈക്കം വിജയലക്ഷ്മി

എന്നാൽ കഴിഞ്ഞദിവസം ക്രിസ്റ്റി എന്ന സിനിമയുടെ പ്രമോഷന്റെ സമയത്ത് നടത്തിയ അഭിമുഖത്തിൽ താരം പറഞ്ഞ ഒരു കാര്യം നയൻതാരക്ക് എതിരാണെന്ന രീതിയിൽ പ്രചരണം വന്നിരുന്നു. ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. സൂപ്പർ സ്റ്റാർ എന്ന് വിളിച്ചാൽ പോരെ. ദീപിക പദുക്കോൺ, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരെ ഒക്കെ ലേഡി സൂപ്പർസ്റ്റാർ എന്ന് ആരും വിളിക്കാറില്ല, സൂപ്പർ സ്റ്റാർ എന്നെ വിളിക്കാറുള്ളു എന്നായിരുന്നു മാളവിക പറഞ്ഞത്.

ഇപ്പോഴിതാ അതിന് വിശദ്ധീകരണവുമായി എത്തിയിരിക്കുകയാണ് മാളവിക. ഇതുമായി ബന്ധപ്പെട്ട വാർത്ത അടക്കം ട്വീറ്റ് ചെയ്തുകൊണ്ടാണ് താൻ ഉദ്ദേശിച്ചത് എന്താണെന്ന് മാളവിക വ്യക്തമാക്കിയത്. നയൻതാരയുടെ ആരാധകരിൽ നിന്ന് രൂക്ഷവിമർശനം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് മാളവികയുടെ ട്വീറ്റ്.

Also Read
എന്താണ് സാനിയയ്ക്കും ദില്‍ഷയ്ക്കുമൊപ്പം മാത്രം ഡാന്‍സ് ചെയ്യുന്നത്? ആ കാര്യം നോക്കിയല്ല ഡാന്‍സ് ചെയ്യുന്നത്; മാസ് മറുപടിയുമായി റംസാന്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ;ഞാൻ നയൻതാരയെ വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയർ എന്ന നിലയിൽ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാൻ നല്ല രീതിയിൽ നോക്കി കാണുന്നതാണ്. എല്ലാവർക്കും കുറച്ച് അടങ്ങാം,’ എന്നാണ് മാളവിക കുറിച്ചത്.

Advertisement