എന്താണ് സാനിയയ്ക്കും ദില്‍ഷയ്ക്കുമൊപ്പം മാത്രം ഡാന്‍സ് ചെയ്യുന്നത്? ആ കാര്യം നോക്കിയല്ല ഡാന്‍സ് ചെയ്യുന്നത്; മാസ് മറുപടിയുമായി റംസാന്‍

419

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് പരിപാടിയിലൂടെ എത്തി ഹൃദയം കീഴടക്കിയ നിരവധി കലാകാരന്മാരുണ്ട്. അവരില്‍ മുന്‍നിരയില്‍ തന്നെയാണ് റംസാന്‍ എന്ന താരത്തിന്റെ സ്ഥാനവും. റംസാന്‍ ഈയടുത്ത് സിനിമാലേകത്തേക്കും ചുവടുവെച്ചിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം സിനിമയിലെ ‘രതി പുഷ്പം’ സോംഗിലെ നൃത്തച്ചുവടുകളിലൂടെ നിരവധി ആരാധകരേയാണ് റംസാന്‍ സൃഷ്ടിച്ചത്.

കൂടാതെ, സോഷ്യല്‍മീഡിയയിലും സജീവമാണ് റംസാന്‍. നിരവധി ഡാന്‍സ് വീഡിയോകളാണ് താരം പങ്കുവെയ്ക്കാറുള്ളത്. എല്ലാം വൈറലാകുന്നതും പതിവാണ്.

Advertisements

അതേസമയം, ഈ നൃത്ത വീഡിയോകളിലെല്ലാം മിക്കതിലും ഡാന്‍സ് ജോഡിയായി എത്തുക സാനിയ ഇയ്യപ്പനോ അല്ലെങ്കില്‍ ദില്‍ഷ പ്രസന്നനോ ആയിരിക്കും. ഇപ്പോഴിതാ എന്തുകൊണ്ടാണ് അവര്‍ക്കൊപ്പം മാത്രം ഡാന്‍സ് കളിക്കുന്നതെന്ന ചോദ്യമാണ് ഏറ്റവുമധികം റംസാന് നേരിടേണ്ടി വരുന്നത്.

ALSO READ- ലാലേട്ടൻ അടക്കം എല്ലാവരും സുഹൃത്തുക്കളെ പോലെ ആയി; എന്നാൽ തിലകൻ ചേട്ടൻ മാത്രം തന്നെ അവണിച്ചു; സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല: രൂപേഷ് പീതാംബരൻ

റംസാന്‍ ഈയടുത്ത് നല്‍കിയ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെ അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കുന്നുമുണ്ട്. സാനിയയ്ക്കും ദില്‍ഷയ്ക്കുമൊപ്പം മാത്രമേ ഡാന്‍സ് ചെയ്യൂ, ഞങ്ങള്‍ക്കൊപ്പം ചെയ്യില്ലേ എന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ എന്നാണ് ചോദ്യമുയര്‍ന്നത്.

അപ്പോള് റംസാന്‍ വെളിപ്പെടുത്തുന്നത് തനിക്ക് അങ്ങനെ ചില മെസേജ് വരും. പക്ഷെ ഒരു പെണ്‍കുട്ടിയുടെ കൂടെ ഡാന്‍സ് കളിക്കുന്നു എന്നതല്ല താന്‍ നോക്കുന്നത് എന്നാണ്. ഒരു ഡാന്‍സിന്റെ ചിന്ത വന്നാല്‍ ഫ്രണ്ട്ഷിപ്പ് നോക്കിയല്ല താന്‍ പെര്‍ഫോം ചെയ്യുന്നത്.

ALSO READ- എന്റെ മാറിടം ഇഞ്ചെക്ഷൻ ചെയ്ത് വലുതാക്കിയതല്ല; ജീവിതത്തിൽ വേറെ എന്തൊക്കെ ചെയ്യാം; ഗ്ലാമർ വേഷം തന്നെയാണ് രക്ഷിച്ചതെന്ന് നടി ഇലക്യ

തന്റെ ഈ ഡാന്‍സിന് ആരാണോ ആപ്‌റ്റെന്ന് നോക്കിയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പുതിയ ആളോടൊപ്പം ചെയ്യുമ്പോള്‍ ചിലപ്പോള്‍ ശരിയാവില്ല. അവരും കൂടെ നിരാശരാകും. അതിലും ഭേദം നമുക്ക് മനസിലാകുന്നത് വൃത്തിയായി ചെയ്യുകയെന്നതാണ് എന്നും റംസാന്‍ വിശദീകരിക്കുന്നു.

Advertisement