ഇപ്പോൾ എനിക്ക് സ്വസ്ഥതയും സമാധാനവും ഉണ്ട്, അയാൾ പോയതോടെ ഞാൻ ഹാപ്പിയാണ്; വൈക്കം വിജയലക്ഷ്മി

276

മലയാളത്തിലൂടെ തെന്നിന്ത്യയിലേക്കെത്തിയ പാട്ടുക്കാരിയാണ് വൈക്കം വിജയലക്ഷ്മി. പ്രായ വ്യത്യാസമില്ലാതെയാണ് ഗായികയെ ആളുകൾ നെഞ്ചേറ്റുന്നത്. ഒരുപാട് പരിമിതികളെ മറികടന്നാണ് വിജയലക്ഷ്മി പിന്നണി ഗാനരംഗത്തേക്ക് കടന്ന് വരുന്നത്. വൈക്കം വിജയലക്ഷ്മി എന്നത് ചുരുക്കി വിജി എന്നാണ് താരത്തെ സംഗീത സംവിധായകരും ആരാധകരും വിളിക്കുന്നത്.

തന്റെ പരിമിതികളിൽ ഗായികയെ തളരാതെ പിടിച്ച് നിർത്തുന്നത് അച്ഛനും അമ്മയുമാണ്. മകൾക്കൊപ്പം ഏതിനു അച്ഛനും അമ്മയും ഉണ്ടാകും. സോഷ്യൽ മീഡിയയിൽ മാത്രം താരത്തിനുള്ളത് ഒന്നര മില്ല്യനോളം ആരാധകരാണ്. തന്റെ കുട്ടിക്കാലത്ത് കിട്ടിയ കളിപ്പാട്ട വീണയിലാണ് വിജയലക്ഷ്മി ആദ്യമായി പാട്ട് വായിക്കാൻ പഠിച്ചത്. തന്റെ മകളുടെ കഴിവ് തിരിച്ചറിഞ്ഞ അച്ഛനാകട്ടെ ഒറ്റക്കമ്പി വീണ മകൾക്കായി നിർമ്മിച്ചു നല്കി.

Advertisements

Also Read
എന്താണ് സാനിയയ്ക്കും ദില്‍ഷയ്ക്കുമൊപ്പം മാത്രം ഡാന്‍സ് ചെയ്യുന്നത്? ആ കാര്യം നോക്കിയല്ല ഡാന്‍സ് ചെയ്യുന്നത്; മാസ് മറുപടിയുമായി റംസാന്‍

വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണക്ക് ഗായത്രി വീണ എന്ന പേര് നല്കിയത് കുന്നക്കുടി വൈദ്യനാഥനാണ്. ഒരിക്കൽ വിവാഹിതയായ താരം ഈയടുത്താണ് വിവാഹ മോചിതയായത്. അനൂപ് എന്നാണ് ഗായികയുടെ ഭർത്താവിന്റെ പേര്. വിവാഹ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്നത് സഹിക്കാൻ കഴിയാത്തതാണെന്ന് ഒരിക്കൽ വിജയലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.വിവാഹ ജീവിതത്തെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് എന്റെ മനസിന് തന്നെ എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റിയിരുന്നില്ല. എന്തു കൊണ്ടും സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സംഗീതമാണ്.’ ‘അങ്ങനെ മനസിലാക്കി ആ തീരുമാനം എടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചിട്ടല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ. താനൊരു തടസമാവില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു.’

Also Read
ലാലേട്ടൻ അടക്കം എല്ലാവരും സുഹൃത്തുക്കളെ പോലെ ആയി; എന്നാൽ തിലകൻ ചേട്ടൻ മാത്രം തന്നെ അവണിച്ചു; സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല: രൂപേഷ് പീതാംബരൻ

വിവാഹം ജീവിതം ആദ്യമൊക്കെ നല്ലതായിരുന്നു. പിന്നെ അയാളുടെ സ്വഭാവമൊക്കെ മാറി. പിന്നെ ആവശ്യമില്ലാത്ത നിയന്ത്രണങ്ങളായി. അത് പാടില്ല… ഇത് പാടില്ല എന്നൊക്കെ പറയാൻ തുടങ്ങി.’ ‘ഞാൻ ഇപ്പോഴാണ് ഹാപ്പിയായത്. ഇപ്പോഴും ഞാൻ സംഗീതം പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു ലൈഫ് വേണം അത് വരുമ്പോൾ വരട്ടെ. ഇപ്പോൾ സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ടെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു.

Advertisement