ഷൂട്ടിംഗ് കഴിഞ്ഞാൽ ലാലേട്ടൻ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾ പോയോ എന്നാണ്, ആ കരുതലിനെ കുറിച്ച് ഉർവ്വശി അന്ന് പറഞ്ഞത്

714

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് ഉർവ്വശി. മലയാളത്തിന് പുറമേ തമിഴടക്കമുള്ള തെന്നിന്ത്യൻ സിനിമകളിലും നടി ശക്തമായി സാന്നിധ്യമാണ്. അതേ സമയം സിനിമാ മേഖലയിൽ എല്ലാ കാലഘട്ടത്തിലും സ്ത്രീകൾ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് ഉർവശി മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

അവയെല്ലാം നേരിടാൻ സഹതാരങ്ങളും ഒപ്പം ഉണ്ടായിരുന്നതായും താരം വെളിപ്പെടുത്തിയിരുന്നു. നേരത്തെ അമ്മയുടെ വനിതാ ദിനാഘോഷം ആർജ്ജവ 2022ൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്.

Advertisements

Also Read
എന്താണ് സാനിയയ്ക്കും ദില്‍ഷയ്ക്കുമൊപ്പം മാത്രം ഡാന്‍സ് ചെയ്യുന്നത്? ആ കാര്യം നോക്കിയല്ല ഡാന്‍സ് ചെയ്യുന്നത്; മാസ് മറുപടിയുമായി റംസാന്‍

അതൊക്കെ വിസ്മരിച്ച് ഏതെങ്കിലും ഒരു വ്യക്തി ഉണ്ടാക്കിയ വേദനകൾ വെച്ച് മുഴുവൻ പുരുഷന്മാരെയും തള്ളി പറയാൻ കഴിയില്ലെന്നും ഉർവശി പറഞ്ഞു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഉള്ള കരുതലിനെ കുറിച്ചും നടി തുറന്നു പറയുന്നുണ്ട്.

എല്ലാ കാലഘട്ടത്തിലും ശല്യങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഞാനൊക്കെ അഭിനയിക്കാൻ വന്നിരുന്ന സമയത്ത് ഒരു ലൊക്കേഷനിൽ നിന്ന് പോകാൻ ഇന്നത്തെ പോലെ ഓരോരുത്തർക്കും പോകാൻ വാഹന സൗകര്യം ഒന്നുമില്ല. ലാലേട്ടൻ ഷൂട്ടിംഗ് കഴിഞ്ഞാൽ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾ പോയോ എന്നാണ്.

ഞാൻ എന്നല്ല ചെറിയ വേഷം ചെയ്യുന്നവർ ആയാൽ പോലും അവരെ വണ്ടിയിൽ കയറ്റി വിട്ട ശേഷം മാത്രമേ അദ്ദേഹം പോവുകയുള്ളു. അങ്ങനെ സഹപ്രവർത്തകർക്കിടയിൽ തന്നെ പരസ്പരം സംരക്ഷിക്കാനുള്ള മനസ്സുണ്ടായിരുന്നു. ചില കൃമികളൊക്കെ അന്നും ഇന്നും ഉണ്ട്.

അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള കാര്യങ്ങൾ പറഞ്ഞുതരാൻ ലളിതചേച്ചിയെ പോലുള്ളവരും ഉണ്ടായിരുന്നു എന്നും ഉർവ്വശി വെളിപ്പെടുത്തിയിരുന്നു.

Also Read
ഞാൻ അവരെ വളരെ അധികം ബഹുമാനിക്കുകയും, ആരാധിക്കുകയും ചെയ്യുന്നുണ്ട്; എല്ലാവർക്കും കുറച്ച് അടങ്ങാം; വൈറലായി മാളവികയുടെ ട്വീറ്റ്

Advertisement