പ്രായം കൂടി വണ്ണവും കൂടി, സിനിമയുമില്ല, അതാണ് ആരും വന്ന് കെട്ടാത്തത്: അനുഷ്‌ക ഷെട്ടിയെ കളിയാക്കി പ്രമുഖ നടൻ

6055

വർഷങ്ങളായി തെന്നിന്ത്യൻ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നായികയാണ് നടി അനുഷ്‌ക ഷെട്ടി. തമിഴിലും തെലുങ്കിലും എല്ലാം നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ വേഷമിട്ട അനുഷ്‌കയ്ക്ക് ആരാധകരും ഏറെയാണ്. യുവ സൂപ്പർതാരങ്ങൾക്കും മുതിർന്ന സൂപ്പർതാരങ്ങൾക്കും എല്ലാം നായിക ആകാറുള്ള അനുഷ്‌ക താരമാകുന്നത് തെലുങ്കിലൂടെയാണ്.

അനുഷ്‌കയുടെ തെലുങ്ക് സിനിമയിലെ സൂപ്പർ നായികയിലേക്കുള്ള വളർച്ച സ്വപ്ന തുല്യം ആയിരുന്നു. സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലുടെ അരങ്ങേറ്റം നടത്തിയ അനുഷ്‌ക പിന്നാലെ തമിഴിലേക്കും എത്തി. സുന്ദർ സി സംവിധാനം ചെയ്ത രണ്ട് ആണ് ആദ്യ തമിഴ് ചിത്രം. മാധവൻ ആയിരുന്നു ചിത്രത്തിൽ നായകൻ ആയി എത്തിയത്.

Advertisements

പക്ഷെ ഈ ചിത്രം പ്രതീക്ഷിച്ച വിജയം നേടാത്തതിനാൽ തെലുങ്കിലേക്ക് തന്നെ നടിമടങ്ങി. ഒന്നിന് പിന്നാലെ ഒന്നായി തെലുങ്കിൽ ഹിറ്റുകൾ വന്നതോടെ അനുഷ്‌ക സൂപ്പർ നായികയായി വളർന്നു. ദളപതി വിജയിയുടെ വേട്ടക്കാരൻ എന്ന സിനിമയലൂടെ തമിഴിലേക്ക് മടങ്ങിയെത്തി വിജയം നേടിയെടുത്ത നടിക്ക് പിന്നീട് തമിഴിലും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

Also Read
ഞാൻ മലയാളിയല്ല, തമിഴ്നാട്ടുകാരിയാണ് എന്ന് പറഞ്ഞു; പിന്നെ എയർപോർട്ടിൽ വെച്ച് കണ്ട ആരാധികയുടെ പെരുമാറ്റം അമ്പരപ്പിച്ചു; ഒരുപാട് വേദനിച്ചത് പറഞ്ഞ് സായ് പല്ലവി

ഗ്ലാമർ വേഷങ്ങളും നാടൻ പെൺകുട്ടി വേഷങ്ങളുമെല്ലാം ഒരുപോലെ ഇണങ്ങുന്ന അനുഷ്‌കയുടെ തമിഴ് ചിത്രങ്ങളായ ബില്ലയും, സിങ്കവും വേട്ടക്കാരനും ഡോണും അരുന്ധതിയും ഒക്കെ സൂപ്പർ ഹിറ്റുകളായി. ബാഹുബലിയിലൂടെ അനുഷ്‌ക പാൻ ഇന്ത്യൻ തലത്തിലും ശ്രദ്ധ നേടി. ഇതോടെ തെലുങ്കിലെ ലേഡി സൂപ്പർ സ്റ്റാറായി അനുഷ്‌ക ഷെട്ടി. എന്നാൽ ബാഹുബലിയ്ക്ക് ശേഷം കരിയറിൽ അതുപോലൊരു വിജയം നേടാൻ അനുഷ്‌കയ്ക്ക് സാധിച്ചിരുന്നില്ല.

anushka-shetty-2

അതേ സമയം കുറച്ചു നാളുകളായി അനുഷ്‌ക സിനിമാ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്. 2020 ൽ പുറത്തി റങ്ങിയ നിശബ്ദം ആണ് അനുഷ്‌കയുടെ അവസാനം തീയേറ്ററിലെത്തിയ ചിത്രം. മൂന്ന് വർഷത്തിന് ശേഷം ഇപ്പോൾ അനുഷ്‌ക മടങ്ങി എത്തുകയാണ്. മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി ആണ് പുതിയ സിനിമ.

Also Read
ആദ്യത്തെ യൂട്യൂബ് വരുമാനം കൊണ്ട് നല്ല ഭക്ഷണം വാങ്ങി, കടം വീട്ടി, നല്ലൊരു വീട്ടിലേക്ക് മാറി; മാങ്ങ മാത്രം കഴിച്ച് ജീവിച്ചിട്ടുണ്ട്; അമലും കുഞ്ഞാറ്റയും

നവീൻ പൊളിഷെട്ടിയാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട്. സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പനിലൂടെ അനുഷ്‌ക മലയാളത്തിലേക്കും എത്തുന്നു എന്നും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

anushka-shetty-3

അതേ സമയം അനുഷ്‌കയെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരക്കുകയാണ് തമിഴ് നടനും യൂടൂബറുമായ ബയിൽവാൻ രംഗനാഥൻ. ഇഞ്ചിയിടുപ്പഴകി എന്ന ചിത്രത്തിനായി നടി നേരത്തെ വണ്ണം കൂട്ടിയിരുന്നു. ഇതാണ് അനുഷ്‌കയ്ക്ക് വിനയായത് എന്നാണ് ബയിൽവാൻ രംഗനാഥൻ പറയുന്നത്. ചിത്രത്തിനായി തടി കൂട്ടുമ്പോൾ അനുഷ്‌ക കരുതിയത് സിനിമ കഴിയുമ്പോൾ വണ്ണം കുറയ്ക്കാം എന്നാണ്.

എന്നാൽ ചിത്രം കഴിഞ്ഞപ്പോൾ താരത്തിന് വണ്ണം കുറയ്ക്കാൻ ആയില്ല. ഇതോടെ അനുഷ്‌കയെ തേടി സിനിമകൾ എത്താതായി എന്നാണ് രംഗനാഥൻ പറയുന്നത്. എത്ര ശ്രമിചിട്ടും അനുഷ്‌കയ്ക്ക് വണ്ണം കുറയ്ക്കാനായില്ല. അന്ന് 38 വയസാണ് അനുഷ്‌കയ്ക്ക്. വീട്ടുകാർ കല്യാണ ആലോചനകൾ നോക്കിയെങ്കിലും വണ്ണവും പ്രായവും വെല്ലുവിളി ആയെന്നാണ് ബയിൽവാൻ പറയുന്നത്.

പ്രായം കൂടിയതും തടി കൂടിയതും കാരണം അനുഷ്‌കയുടെ വിവാഹം മാത്രമല്ല മുടങ്ങിയത്. താരത്തെ തേടി സിനിമകളും വരുന്നത് കുറഞ്ഞു. അനുഷ്‌കയുടെ നായകനാകാൻ യുവനടന്മാരും തയ്യാറായില്ല എന്നും അദ്ദേഹം പറയുന്നു.

Also Read
60 പവൻ മോഷ്ടിച്ചെന്ന ഐശ്വര്യയുടെ പരാതിയിൽ ട്വിസ്റ്റ്; കണ്ടെടുത്തത് 150 പവൻ സ്വർണവും ഒരു കോടിയുടെ പ്രോപർട്ടിയും; വീട്ടുജോലിക്കാരി ബിനാമിയെന്ന് മൊഴി

Advertisement