Home Entertainment

അങ്ങനെയൊരു അസാധ്യമായ കഴിവ് ലാലിനുണ്ട്, അതില്ലാതെ ലാലിനെ ഞാൻ കണ്ടിട്ടേയില്ല: മോഹൻലാലിനെ കുറിച്ച് കവിയൂർ പൊന്നമ്മ

1502

മലയാളസിനിമയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ സജീവമായ നടിയാണ് കവിയൂർ പൊന്നമ്മ. പ്രേംനസീർ മുതൽ ഇപ്പോഴത്തെ താരങ്ങളുടെ വരെ അമ്മ വേഷങ്ങളിൽ നടി അഭിനയിച്ചു. താരരാജാവ് മോഹൻലാലിന്റെ അമ്മ വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിളങ്ങിയിട്ടുളള താരങ്ങളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ. ഇരുവരും അമ്മയും മകനുമായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്ത്.

ലാലേട്ടന്റെ അമ്മയായി അഭിനയിക്കുമ്പോഴെല്ലാം പ്രത്യേകമായൊരു ഇഷ്ടം പ്രേക്ഷകർക്ക് കവിയൂർ പൊന്നമ്മയോട് തോന്നാറുണ്ട്. കിരീടം, ചെങ്കോൽ, കാക്കകുയിൽ, തേന്മാവിൻ കൊമ്പത്ത് ഉൾപ്പെടെയുളള നിരവധി ശ്രദ്ധേയ ചിത്രങ്ങൾ മോഹൻലാൽ കവിയൂർ പൊന്നമ്മ കൂട്ടുകെട്ടിൽ മലയാളത്തിൽ പുറത്തിറങ്ങിയിരുന്നു.

Advertisements

Also Read
കാവ്യാ മാധവന് പൃഥ്വിരാജിനെ കെട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു, പക്ഷേ പൃഥ്വി ചെയ്തത് ഇങ്ങനെയായിരുന്നു: പല്ലിശേരിയുടെ വെളിപ്പെടുത്തൽ

കിരീടത്തിലെ സേതുമാധവന്റെ അമ്മ വേഷം കവിയൂർ പൊന്നമ്മയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം മോഹൻലാലിനെ സെറ്റിൽ ഒരിക്കലും ദേഷ്യപ്പെട്ടതായി കണ്ടിട്ടില്ലെന്ന് പറയുകയാണ് കവിയൂർ പൊന്നമ്മ. ഒരഭിമുഖത്തിലാണ് ഇഷ്ടതാരത്തെ കുറിച്ച് നടി മനസുതുറന്നത്. ലാലിന്റെ വലിയൊരു പ്രത്യേകത ആണത് എന്ന് കവിയൂർ പൊന്നമ്മ പറയുന്നു.

മോഹൻലാൽ എന്ന വ്യക്തിയെ ചിരിച്ച മുഖത്തോടെ അല്ലാതെ ഇത്രയും കാലം, ഇത്രയും പടങ്ങൾ ഒരുമിച്ച് ചെയ്തിട്ടും ഞാൻ കണ്ടിട്ടേയില്ല. അങ്ങനെയൊരു അസാധ്യമായ കഴിവ് അദ്ദേഹത്തിനുണ്ട്. അത് അഭിനയിക്കുന്നത് ഒന്നുമല്ല. ആ ഒരു പക്വത ഈശ്വരൻ കൊടുത്തിട്ടുണ്ട്. ലാൽ ഒരിക്കലും ആരോടും ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ലെന്നും കവിയൂർ പൊന്നമ്മ പറയുന്നു.

Also Read
വസ്ത്ര ധാരണത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടൂതൽ തുറിച്ചുനോട്ടങ്ങൾ താൻ നേരിട്ടത് കേരളത്തിൽ നിന്നാണ്: തുറന്നടിച്ച് പ്രിയങ്ക നായർ

എനിക്ക് പോലും ചില സമയം ദേഷ്യം വരും. ഞാനെല്ലാം ദേഷ്യപ്പെട്ടിട്ടുണ്ട്. ഉർവ്വശിയൊക്കെ അടുത്തുളള സെറ്റിലാണെങ്കിൽ ലാല് പെട്ടെന്ന് എന്നെ പിടിച്ചുമുറുക്കിയിട്ട് പറയും പൊന്നൂട്ടി ഇമേജ് നോക്കിക്കോ, ദേഷ്യപ്പെടരുതെന്ന്. ഇത്രയും കാലമായിട്ട് നിരവധി പടങ്ങൾ ഒരുമിച്ച് ചെയ്തിട്ടും ലാല് ദേഷ്യപ്പെടുന്നതായി ഞാൻ കണ്ടിട്ടില്ല. ആരോടും ദേഷ്യപ്പെടാത്ത ഒരാളാണ് മോഹൻലാൽ. അത് ലാലിന്റെ ഒരു പ്രത്യേകതയാണെന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.

Advertisement