ഇനി കാത്തിരിക്കുന്നത് ഒരു പ്രണയത്തിന് വേണ്ടിയാണ്: തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

294

നിരന്തരം വ്യത്യസ്തവും അഭിനയപ്രാധാന്യവും ഉള്ള സൂപ്പർ വേഷങ്ങൾ അവതരിപ്പിച്ച് മലയാള സിനിമയിലും നിറഞ്ഞ് നിൽക്കുകയാണ് ലേഡി സൂപ്പർ താരം സൂപ്പർതാരം മഞ്ജു വാര്യർ. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ഒന്നിന് പുറകേ ഒന്നായി നടി അഭിനയിച്ച് തിയറ്ററുകളിൽ വിസ്മയം തീർക്കുകയാണ് ഇപ്പോൾ.

ആദ്യമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം നടി അഭിനയിച്ച ദി പ്രീസ്റ്റ് റിലീസ് ചെയ്തതിന് പിന്നാലെ ചതൂർമുഖം എന്ന സിനിമ കൂടി എത്തിയിരിക്കുകയാണ്. ഈ രണ്ട് സിനിമകളിലും കേന്ദ്രകഥാപാത്രത്തെ തന്നെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. അതുപോലെ ഇരു ചിത്രങ്ങളും ഹൊറർ ത്രില്ലർ ഗണത്തിലുള്ളതാണ്.

Advertisement

തുടരെ തുടരെ രണ്ട് സിനിമകൾ റിലീസ് ചെയ്യുകയും അവ രണ്ടും തകർപ്പൻ വിജയമാവുകയും ചെയ്തത്തിന്റെ സന്തോഷത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ. അതുപോലെ അടുത്തതായി താൻ പ്രണയ കഥകൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും വൈകാതെ അത്തരം സിനിമകൾ ഉണ്ടാവുമെന്നും തുറന്നു പറയുകയാണ് മഞ്ജു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. അടുപ്പിച്ച് ഹൊറർ സിനിമകൾ ചെയ്തത് കൊണ്ട് മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് മഞ്ജു വാര്യർ പറയുന്നത്. കുറച്ച് കാലമായിട്ട് റൊമാൻസ് താൻ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ നല്ല ലവ് സ്റ്റോറികൾ ഉണ്ടെങ്കിൽ ചിലപ്പോൾ അടുത്ത സിനിമയ്ക്കായി ഞാനത് സ്വീകരിച്ചേക്കും.

റൊമാന്റിക് ഇതിവൃത്തമായി വരുന്ന നിരവധി കഥകൾ ഞാൻ ഇതിനകം കേട്ട് കഴിഞ്ഞു. ഈ സമയത്ത് പ്രണയത്തിന് പ്രായം ഒരു തടസമായി തോന്നുന്നില്ല. യഥാർഥ ജീവിതത്തിലും സിനിമയിലും പുതിയ പരീക്ഷണങ്ങൾ നടത്തി അതിർ വരമ്പുകൾ മറികടക്കുന്നവർ ഉണ്ട്. അതുകൊണ്ട് ഏറ്റവും രസകരമായൊരു പ്രണയകഥയ്ക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്.

തന്റെ സൗന്ദര്യത്തിന് പിന്നിൽ യാതൊരു രഹസ്യവുമില്ലെന്നാണ് ചിരിച്ച് കൊണ്ട് മഞ്ജു പറയുന്നത്. ഒരാൾ ചെറുപ്പമായി കാണപ്പെട്ടു എന്ന് പറയുന്നതിൽ വലിയ നേട്ടം ഉള്ളതായി എനിക്ക് തോന്നുന്നില്ല. ഒരാൾ ചെറുപ്പമാണോ അല്ലെങ്കിൽ വയസായി എന്ന് പറയുന്നതല്ല. അവർ സന്തുഷ്ടരാണെന്ന് പറയുന്നതിനാണ് പ്രധാന്യമെന്ന് ഞാൻ വിശ്വസിക്കുന്നു.

വാർദ്ധക്യം സ്വഭാവികമായ കാര്യമാണ്. എന്റെ ഈ പ്രായത്തിൽ ഞാൻ ചെറുപ്പമാണെന്ന് തോന്നുന്നില്ല. എനിക്ക് അറിയാവുന്ന കാര്യം ഞാൻ സന്തോഷത്തോടെ കാണപ്പെടുന്നു എന്നതാണ്. അതേ ഞാൻ സന്തോഷവതിയാണ്. അതായിരിക്കും മറ്റുള്ളവർക്ക് കൂടുതൽ സൗന്ദര്യമുള്ളതായി തോന്നുന്നതെന്നും മഞ്ജു പറഞ്ഞു.

മെഗാസ്റ്റാറിന് ഒപ്പം അഭിനയിച്ചതിനെ കുറിച്ചും നടി പറയുകയുണ്ടായി. വർഷങ്ങൾക്ക് മുൻപ് തന്നെ മമ്മൂക്കയ്ക്ക് ഒപ്പം സിനിമ ചെയ്യുന്നതിന് വേണ്ടി പലരും സമീപിച്ചിരുന്നു. എന്നാൽ ഡേറ്റ് പ്രശ്നമായി വന്നതും മറ്റ് തടസങ്ങളൊക്കെ കൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു. കാര്യങ്ങളൊക്കെ ഒത്ത് വന്നത് ഇപ്പോഴാണ്. ഒരു പക്ഷേ മമ്മൂക്കയുമായി ഞാൻ ചെയ്യാനിരുന്ന കഥാപാത്രം ഇതായിരിക്കും.

ഇതൊന്നും പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയപ്പോൾ ആദ്യം പേടിയായിരുന്നു. പിന്നീട് എല്ലാം മാറി. കൂടുതൽ കാര്യങ്ങൾ പഠിക്കാനും അനുഭവിക്കാനുമൊക്കെ സാധിച്ചു. മമ്മൂക്കയോടൊപ്പമുള്ള ഷൂട്ടിങ്ങ് ഞാൻ വളരെയധികം ആസ്വദിച്ചു. പ്രേക്ഷകർക്കും സിനിമ ഇഷ്ടപ്പെട്ടു എന്നാണ് കരുതുന്നതെന്നും മഞ്ജു വാര്യർ വ്യക്തമാക്കുന്നു.

Advertisement