Home Entertainment

എന്തിനാ ഇങ്ങനെ എല്ലാം തുറന്നു കാണിക്കുന്നത്, ഇങ്ങനെ കാണിക്കല്ലേ ഇത് വളരെ മോശമാണ്: അനുപമ പരമേശ്വരനോട് അഭ്യർത്ഥനയുമായി ആരാധകർ

220

പ്രേമം എന്ന അൽഫോൺസ് പുത്രൻ നിവിൻ പോളി ചിത്രത്തിലെ മേരി ആയി എത്തി മലയാളി സിനിമാ പ്രേമികളുടെ മനം കവർന്ന പ്രിയ നടിയാണ് അനുപമ പരമേശ്വരൻ. എന്നാൽ മലയാളത്തിൽ അധികം ശ്രദ്ധ കൊടുക്കാതെ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ അനുപമ അവിടങ്ങളിലെ സൂപ്പർ നായികയായി വിലസുകയാണ് ഇപ്പോൾ.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനുപമ. ഇൻസ്റ്റഗ്രാമിൽ മാത്രം പതിമൂന്ന് മില്യണിൽ അധികം ഫോളോവേഴ്‌സാണ് അനുപമയ്ക്ക് ഇള്ളത്. ഇപ്പോഴിതാ അനുപമയുടെ പുതിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഗ്ലാമറസ്സ് ലുക്കിലുള്ള ഫോട്ടോയാണ് താരം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Advertisements

താരത്തിന്റെ ഈപുതിയ പോസ്റ്റ് ആ ആരാധകരെ ഏറെ നിരാശരാക്കിയിരിക്കുക ആണ്. എന്തിനാണ് ഇതുപോലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് എന്നാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
എന്തിനാണ് ഇങ്ങനെ എക്‌സ്‌പോസ് ചെയ്യുന്നത്. എല്ലാം എക്‌സ്‌പോസ് ചെയ്ത് കാണിക്കുന്നതല്ല നല്ല സ്വഭാവം, മറ്റുള്ളവരോട് എളിമയോടെയും ദയയോടും പെരുമാറുന്നതാണ് നല്ല സ്വഭാവം.

Also Read
മഞ്ജു എന്റെ മകളുടെ അമ്മ കൂടിയാണ്, ആ ബഹുമാനം ഞാൻ കാണിക്കണം, എല്ലായിടത്തും തിളങ്ങാൻ മഞ്ജുവിന് സാധിക്കട്ടെ: ദിലീപ് പറഞ്ഞത് കേട്ടോ

ഇത് വളരെ മോശമാണ്. നിങ്ങൾ ആരാധകരെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ അവർ ആഗ്രഹിക്കുന്നത് പോലെ വസ്ത്രം ചെയ്യൂ, ഇങ്ങനെ കാണിക്കല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. പതിയെ വെറുത്ത് പോവുകയാണ് നിങ്ങളെ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല.

ബോളിവുഡിന്റെ എഫക്റ്റ് തെന്നിന്ത്യൻ സിനിമകളിലും കണ്ടുതുടങ്ങി, ഇതുപോലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ഞങ്ങൾ ആരാധകർക്കാണ് വേദനിക്കുന്നത്, നിങ്ങൾ മാറി പോയി. ഞങ്ങൾക്ക് പഴയ അനുപമയെയാണ് വേണ്ടത് നിങ്ങളോടുള്ള ബഹുമാനം പോകുന്നു എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.

അഭിനയം മാത്രമല്ല ഇടയ്ക്കൊക്കെ സഹ സംവിധായികയായും അനുപമ പ്രവർത്തിക്കാറുണ്ട്. പ്രേമത്തിന് ശേഷം മലയാളം വിട്ട അനുപമ ജോമോന്റെ സുവിശേഷങ്ങൾ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് പിന്നീട് മടങ്ങി വന്നത്.

അതിന്‌ശേഷം മണിയറയിലെ അശോകൻ, കുറുപ്പ് തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തു. ഒരു മുഴുനീള നായിക വേഷം അനുപമ മലയാളത്തിൽ ഇതുവരേയും ചെയ്തിട്ടില്ല. പ്രേമത്തിലും മൂന്ന് നായികമാരിൽ ഒരാളായിരുന്നു അനുപമ.

തമിഴിൽ ധനുഷ് അടക്കമുള്ള മുൻനിര താരങ്ങളുടെ നായികയായിട്ടുണ്ട് അനുപമ. മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ സംഹ സംവിധായായും താരം തുടക്കം കുറിച്ചിരുന്നു.

Also Read
ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധം ഉണ്ടായിരുന്നു, ഭർത്താവ് എതിരായിരുന്നു: നടി സുകന്യയെ കുറിച്ച് പ്രമുഖ നടന്റെ വെളിപ്പെടുത്തൽ

Advertisement