ഞങ്ങൾക്കിടയിൽ രഹസ്യങ്ങളില്ല, എന്ത് പ്രശ്നമാണെങ്കിലും അത് പരസ്പരം തുറന്ന് പറയും: ദാമ്പത്യ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി ശാലിനി

206

മലയാളി സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാനാത്ത നടിയാണ് ശാലിനി. ബാലതാരമായും പിന്നീട് വളർന്ന് കൗമാരക്കാരിയായും മലയാളികളുടെ പ്രിയതരമായി മാറിയ നടിയാണ് ശാലിനി. ബേബി ശാലിനിയായി എന്റെ മാമാട്ടിക്കുട്ടിയമ്മയിലും, പിന്നീട് നിരവധി സിനിമകളിൽ കുട്ടി കുറുമ്പിയായും ഒക്കെ തകർത്തഭിനയിച്ച താരം അന്നേ ഏവർക്കും പ്രിയങ്കരിയായിരുന്നു.

പിന്നീട് പ്രണയ നായികയായി നമ്മുടെ മനസ്സിൽ ചേക്കേറിയ ശാലിനിക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. മലയാളത്തിൽ അനിയത്തിപ്രാവും, നിറവും, പ്രേം പൂജാരിയും, സുന്ദരകില്ലാടിയും, കൈക്കുടന്ന നിലവും, കളിയൂഞ്ഞാലുമെല്ലാം ശാലിനിയുടെ താര പ്രഭയ്ക്ക് തിളക്കം കൂട്ടുകയായിരുന്നു.

Advertisements

Also Read
അതൊന്നും കണ്ട് കണ്ണു മഞ്ഞളിക്കരുതെന്ന് ഞാൻ മകനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

തെന്നിന്ത്യയ്ക്ക് മുഴുവൻ പ്രിയങ്കരിയായി മാറിയ നടി മലയാളത്തന് പുറമേ അന്യ ഭാഷകളിലും മിന്നിത്തിളങ്ങിയിരുന്നു. നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു തമിഴ് സൂപ്പർതാരം തല അജിത്തുമായുള്ള പ്രണയവും വിവാഹവും.

അജിത്തുമായുള്ള താരത്തിന്റെ വിവാഹത്തിൽ ആരാധകർ ഒരുപാട് സന്തോഷിച്ചെങ്കിലും തുടർന്ന് താരത്തെ സിനിമയിൽ കാണാത്തതിൽ ഫാൻസിന് ഒത്തിരി വിഷമം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശാലിനി വീണ്ടും സിനിമയിൽ എത്തുന്നു എന്ന വാർത്തയാണ് വന്നുകൊണ്ടിരിക്കുന്നത്.

അതിനിടയിൽ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും, അജിത്തിനെക്കുറിച്ചും, സിനിമയെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് നടി. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ശാലിനി മനസ് തുറന്നത്. അജിത്തുമായിട്ടുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയെക്കാൾ കൂടുതൽ പരിഗണന ജീവിതത്തിന് നൽകണമെന്ന് താൻ തീരുമാനിച്ചതായി ശാലിനി പറയുന്നു.

സിനിമ ഉപേക്ഷിച്ചതിൽ നഷ്ട ബോധമില്ലെന്നും, ഉത്തരവാദിത്വ ബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, ഒരു കുടുംബിനിയായിട്ടുള്ള ജീവിതം തനിക്ക് സിനിമയിൽ നിന്ന് കിട്ടിയതിനെക്കാൾ സന്തോഷവും സംതൃപ്തിയും നൽകിയിട്ടുണ്ടെന്നും ശാലിനി വെളിപ്പെടുത്തുന്നു.

വീണ്ടും സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ശാലിനിയുടെ മറുപടി ഇങ്ങനെയായിരുന്നു: സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭർത്താവ്, സ്‌കൂളിൽ പോകുന്ന രണ്ട് കുട്ടികൾ, ഇവരെയെല്ലാം ശ്രദ്ധിക്കുന്ന കാര്യത്തിൽ നിന്ന് അകന്ന് നിന്ന് കൊണ്ട് ക്യാമറയ്ക്ക് മുൻപിൽ അഭിനയിക്കാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. പല നടിമാരും വിവാഹശേഷവും മക്കൾ ജനിച്ചതിന് ശേഷവും സിനിമയിലേക്ക് തിരിച്ച് വന്നിട്ടുണ്ട്.

Also Read
ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അനന്തഭദ്രം, ക്ലാസ്സ്‌മേറ്റ്സ് തുടങ്ങിയ സിനിമകളിൽ കാവ്യ മിന്നിച്ചതിന് പിന്നിലെ പ്രധാന പങ്കുവഹിച്ച ആളെ കുറിച്ച് ആരാധകർ

അതെല്ലാം വിജയകരമായിട്ടുമുണ്ട്. അവരോട് എനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. വീണ്ടും സിനിമയിലേക്ക് വന്നാൽ അത് സന്തോഷകരമായിട്ടും സംതൃപ്തിയോടും പോകുന്ന കുടുംബജീവിതത്തെ ബാധിക്കാൻ ഇടയുണ്ടെന്നും ശാലിനി പറയുന്നു.

വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്നു എന്നത് തന്നെയാണ് എന്നാണ് ശാലിനി പറയുന്നത്. മിക്ക കുടുംബങ്ങളിലും നീ എന്റെ ഭാര്യയാണ്, അതിനാൽ ഞാൻ പറയുന്നതെന്തും നീ അനുസരിക്കണം എന്ന് പറയുന്ന ഭർത്താക്കന്മാരാണുള്ളത്. എന്നാൽ ഞങ്ങൾ അങ്ങനെയല്ല.

എന്ത് കാര്യമുണ്ടായാലും പരസ്പരം തുറന്ന് സംസാരിക്കുന്നവരാണ്. ഞങ്ങൾക്കിടയിൽ രഹസ്യങ്ങളില്ല. ചെറുതോ വലുതോ എന്ത് പ്രശ്നമാണെങ്കിലും അത് പരസ്പരം തുറന്ന് പറയുന്നതിലൂടെ തീർക്കാൻ സാധിക്കും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്’ ശാലിനി പറഞ്ഞു. ഒപ്പം ഒഴിവ് സമയങ്ങളിൽ ബാഡ്മിന്റൺ കളിക്കുന്നതും. സംസ്ഥാന തലത്തിൽ തന്നെ മത്സരിച്ച കാര്യവുമൊക്കെ ശാലിനി പങ്കുവച്ചു.

അജിത്തിന് ഏറ്റവും ഇഷ്ടം കാർ റേസിംഗ് ആണെന്നും അപകടം പിടിച്ച പരിപാടി ആണെങ്കിലും അദ്ദേഹത്തിന്റെ ഇഷ്ടത്തെ താൻ ഒരിക്കലും എതിർക്കാറില്ലെന്നും താരം വ്യക്തമാക്കുന്നു.

Advertisement