അതൊന്നും കണ്ട് കണ്ണു മഞ്ഞളിക്കരുതെന്ന് ഞാൻ മകനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

2119

മലയാളത്തിന്റെ ഹിറ്റ്‌മേക്കർ സത്യൻ അന്തിക്കാട് സംവിധാനം ചെയത് 1999ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് സംയുക്ത വർമ്മ. പിന്നീട് താരം അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു.
മൂന്നു വർഷം മാത്രം അഭിനയരംഗത്ത് സജീവമായിരുന്ന നടി 18 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചത്.

Also Read
വെളിപ്പിനെ 4.30ന് എഴുന്നേറ്റ് വിളക്ക് കത്തിക്കും, ശേഷം അമ്പലത്തിൽ പോകും, ഭക്ഷണം എല്ലാം സ്വന്തമായി ഉണ്ടാക്കും: തന്റെ ശീലങ്ങളെ കുറിച്ച് ലേഖാ എംജി ശ്രീകുമാർ

Advertisements

ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ സംയുക്ത അടുത്ത വർഷവും അതേ പുരസ്‌കാരം നേടിയെടുത്തു. നായികയായി തിളങ്ങിനിൽക്കുമ്പോഴായിരുന്നു ബിജു മേനോനുമായി സംയുക്ത വർമ്മ പ്രണയത്തിലായതും വിവാഹിതയാവുകയും ചെയ്തത്.

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതേ സമയം ദിലീപ് നായകനായ കുബേരനിലാണ് സംയുക്ത വർമ്മ അവസാനമായി അഭിനയിച്ചത്. അതേ സമയം വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും ഇന്നും മലയാളികളുടെ പ്രിയതാരമാണ് സംയുക്ത മേനോൻ.

സംയുക്തയുടെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്. വിവാഹ ശേഷം അഭിനയലോകത്ത് നിന്ന് മാറിയെങ്കിലും പൊതു വേദികളിലെല്ലാം താരമിപ്പോഴും സജീവമാണ്. കേവലം മൂന്ന് വർഷം മാത്രമേ സിനിമയിൽ അഭിനയിച്ചുള്ളൂവെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധക മനസിൽ കയറിപ്പറ്റാൻ അവർക്ക് സാധിച്ചു. അത് തന്നെയാണ് അവരുടെ തിരിച്ചു വരവിനായി സിനിമാ ലോകം കാത്തിരിക്കുന്നതും.

Also Read
ഒരു സൈക്കോയെ തന്റെ മകൾക്ക് വേണ്ടെന്നാണ് നിത്യാമേനോന്റെ അമ്മ പറഞ്ഞ്, പക്ഷേ ഞാൻ ഒരു സർഗാത്മക പ്രതിഭ ആണെന്നാണ് ഡോക്ടർമാർ വരെ പറയുന്നത്: സന്തോഷ് വർക്കി

ഇഭർത്താവ് ബിജു മേനോനും മകൻ ദക്ഷിനുമൊപ്പം സമയം ചിലവിടുന്നതാണ് തന്റെ ഇപ്പോഴത്തെ പ്രധാന പരിപാടിയെന്നാണ് സംയുക്ത പറയുന്നത്. ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. മകൻ ദക്ഷിനെ സ്‌ക്രീനിൽ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സംയുക്തയുടെ മറുപടിയിങ്ങനെയായിരുന്നു.

ദക്ഷിന് അഭിനയിക്കാൻ ഇഷ്ടമാണ്. സിനിമ എന്നത് ഒരു ഫാന്റസി ലോകമല്ലേ. ഒരുപാട് നിറങ്ങളുള്ള ലോകം. കുട്ടികളല്ലേ. അഛൻ അഭിനയിക്കുന്നത് കാണുമ്പോൾ അവർക്കും ആഗ്രഹം തോന്നാം. ഞാനെപ്പോഴും ദക്ഷിനോട് പറയാറുണ്ട്. നമുക്ക് എത്ര കഴിവുണ്ടായിട്ടോ നമ്മൾ എത്ര കഠിനാദ്ധ്വാനം ചെയ്തിട്ടോ കാര്യമില്ല. തലേവര എന്നൊരു കാര്യമുണ്ട്.

Also Read
വലിയ പരിചയം ഒന്നുമില്ലാത്ത എന്നെ അന്ന് മമ്മൂക്ക റുമിലേക്ക് വിളിച്ചു അവിടെ ചെന്നപ്പോൾ സംഭവിച്ചത് ഇങ്ങനെ; മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്

അതുണ്ടെങ്കിലേ നമുക്ക് സിനിമാ രംഗത്ത് നിലനിൽക്കാനാകുമെന്ന്. കഴിവുള്ള ഒരുപാട് പേർ സിനിമയിൽ എത്താതെ പോയിട്ടുണ്ട്. സിനിമയിൽ നമ്മൾ കാണുന്നവരേക്കാൾ കണ്ടിട്ടുള്ളവരേക്കാൾ കഴിവുള്ള എത്രയോ പേർ. ചില സമയത്ത് കഴിവും കഠിനാധ്വാനവും മാത്രം പോരാതെ വരും സിനിമയിൽ.

തലേവര കൂടി വേണം. അതു കൊണ്ട് തന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ട് കണ്ണ് മഞ്ഞളിക്കേണ്ടന്നാണ് ഞാൻ ദക്ഷിനോട് പറയാറുള്ളതെന്നും സംയുക്ത വർമ്മ വ്യക്തമാക്കുന്നു.

Advertisement