ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അനന്തഭദ്രം, ക്ലാസ്സ്‌മേറ്റ്സ് തുടങ്ങിയ സിനിമകളിൽ കാവ്യ മിന്നിച്ചതിന് പിന്നിലെ പ്രധാന പങ്കുവഹിച്ച ആളെ കുറിച്ച് ആരാധകർ

122

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി കാവ്യ മാധവൻ. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ വിവാഹം കഴിച്ചതോടെ കാവ്യ മാധവൻ സിനിമ വിടുകയായിരുന്നു. ഇപ്പോൾ ദിലീപിനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം കുടുംബസമേതം കഴിയുകയാണ് കാവ്യ.

Also Read
അതൊന്നും കണ്ട് കണ്ണു മഞ്ഞളിക്കരുതെന്ന് ഞാൻ മകനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

Advertisements

സിനിമയിൽ ഇല്ലെങ്കിലും ദിലീപിന് ഒപ്പം പല പൊതു പരിപാടികളിലും പേഴ്‌സണൽ ഫംങ്ഷനുകളിലും കാവ്യ പങ്കെടുക്കാറുണ്ട്. അതിന്റെ ഒക്കെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അടുത്ത കാലത്തായി കാവ്യയെ കുറിച്ചുള്ള നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്.

ഇനിയും സിനിമയിലേക്ക് അഭിനയിക്കാൻ വരുമോ എന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് മാത്രം നടി ഉത്തരം പറഞ്ഞിട്ടില്ലെങ്കിലും ഉടനെ ഉണ്ടാവില്ലെന്ന് തന്നെയാണ് അറിയുന്നത്. അതേ സമയം കാവ്യ മാധവന്റെ ശബ്ദത്തിന് പിന്നിലെ കഥയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ഫാൻസ് പേജുകളിലും ഗ്രൂപ്പുകളിലും ചൂടുപിടിക്കുന്നത്.

മാസങ്ങൾക്ക് മുൻപാണ് കാവ്യയുടെ പേരിൽ നിരവധി ഫാൻസ് ഗ്രൂപ്പുകൾ ആരംഭിക്കുന്നത്. ഓരോ ദിവസവും കാവ്യയെ കുറിച്ചുള്ള രസകരമായ കുറിപ്പുകളും വിശേഷങ്ങളുമെല്ലാം ആരാധകർ പങ്കുവെക്കാറുണ്ട്. ഇപ്പോൾ കാവ്യയുടെ ഗേൾസ് ഫാൻസിന്റെ ഗ്രൂപ്പും സജീവമായി തന്നെ രംഗത്തുണ്ട്.

കാവ്യ മാധവൻ നായികയായി അഭിനയിച്ച് ഹിറ്റാക്കിയ പല സിനിമകളിലും ശബ്ദത്തിനുള്ള പ്രധാന്യം വളരെ വലുതാണ്. ഇതിന് പിന്നിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ സാന്നിധ്യമായിരുന്നു. ഇതേ കുറിച്ചാണ് കാവ്യ മാധവന്റെ വനിതാ ആരാധകരുടെ ഗ്രൂപ്പിൽ നീണ്ടൊരു എഴുത്ത് പങ്കുവെച്ചിരിക്കുന്നത്.

Also Read
ഒരു സൈക്കോയെ തന്റെ മകൾക്ക് വേണ്ടെന്നാണ് നിത്യാമേനോന്റെ അമ്മ പറഞ്ഞ്, പക്ഷേ ഞാൻ ഒരു സർഗാത്മക പ്രതിഭ ആണെന്നാണ് ഡോക്ടർമാർ വരെ പറയുന്നത്: സന്തോഷ് വർക്കി

ഒരു കഥാപാത്രം പൂർണ്ണ വിജയം നേടുന്നത് അഭിനയത്തിനൊപ്പം ഡബ്ബിങ് കൂടെ മികവുറ്റ് നിൽക്കുമ്പോഴാണ്. കുറച്ചു വേറിട്ട ശബ്ദശൈലി ആയതു കൊണ്ട് തന്നെ കാവ്യ അഭിനയിച്ച കഥാപാത്രങ്ങളിൽ തൊണ്ണൂറ്റിയഞ്ച് ശതമാനവും ഡബ്ബ് ചെയ്തത് ശ്രീജ രവിയാണ്. മലയാളത്തിലെ ഏറ്റവും മികച്ചതും ഒപ്പം സീനിയറുമായിട്ടുള്ള ഡബ്ബിങ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് അവർ.

അവരുടെ ശബ്ദത്തിലെ ലാളിത്യവും കുസൃതിയും നിഷ്‌കളങ്കതയുമെല്ലാം കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങൾക്കു കൂടുതൽ മിഴിവേകി. എന്തിനധികം, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന സിനിമയിലെ കാവ്യയുടെ ഊമയായിട്ടുള്ള കഥാപാത്രത്തിനു പോലും ശ്രീജയുടെ ശബ്ദത്തിന്റെ സഹായം ഉണ്ടായിരുന്നു. മറ്റു ചില ഡബ്ബിങ് ആർട്ടിസ്റ്റുകളും കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങൾക്കു ശബ്ദം കൊടുത്തിട്ടുണ്ടെങ്കിലും ശ്രീജയുടെ ശബ്ദത്തിനോളം കാവ്യയ്ക്ക് യോജിക്കുന്ന ശബ്ദം വേറെയില്ല.

Also Read
വെളിപ്പിനെ 4.30ന് എഴുന്നേറ്റ് വിളക്ക് കത്തിക്കും, ശേഷം അമ്പലത്തിൽ പോകും, ഭക്ഷണം എല്ലാം സ്വന്തമായി ഉണ്ടാക്കും: തന്റെ ശീലങ്ങളെ കുറിച്ച് ലേഖാ എംജി ശ്രീകുമാർ

ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അനന്തഭദ്രം, ക്ലാസ്സ്‌മേറ്റ്സ് തുടങ്ങിയ സിനിമകൾ അതിന് ഉദാഹരണം. എപ്പോഴും മറ്റൊരാൾ ഡബ്ബ് ചെയ്തു കൊടുക്കേണ്ടി വരുന്നത് ഒരിക്കലും ഒരു അഭിനേതാവിന്റെ പരാജയമല്ല. മലയാളത്തിലെ പല പ്രമുഖ താരങ്ങളും, പ്രത്യേകിച്ച് നടിമാരും, ഇങ്ങനെ തന്നെയാണ് സിനിമയിൽ തുടർന്നത്. സ്വന്തമായി ഡബ്ബ് ചെയ്ത കഥാപാത്രം മാത്രമേ അവാർഡിന് പരിഗണിക്കൂ എന്നൊരു അലിഖിത നിയമം പണ്ട് ഉണ്ടായിരുന്നു.

എന്നാൽ കുറച്ചു വർഷങ്ങളായിട്ട് അതിനും ഒരു മാറ്റം വന്നിട്ടുണ്ട്. ശബ്ദവും അഭിനയവും രണ്ടായിട്ടല്ല പകരം ഒന്നായിട്ടു തന്നെ കാണണം. അതുകൊണ്ട് തന്നെ കാവ്യ മാധവൻ എന്ന അഭിനേത്രിയുടെ വിജയത്തിൽ ചെറുതല്ലാത്ത ഒരു പങ്ക് വളരെയധികം സ്നേഹത്തോടെ ഞങ്ങൾ കാവ്യ മാധവൻ ഗേൾസ് ഫാൻസ്, ശ്രീജ രവിക്കും നൽകുന്നു. എന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ആരാധികമാർ പറയുന്നത്.

Advertisement