ആ ഒരു കാര്യത്തിന് ഒരുപാട് വാല്യു കൊടുക്കുന്ന ആളാണ് ലാലേട്ടൻ, ഒപ്പം അഭിനയിക്കുമ്പോൾ അങ്ങനെയുള്ള പേടികളൊന്നും വേണ്ട: തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

128

മലയാള സിനിമയിലെ ലേഡി സൂപ്പർതാരമാണ് മഞ്ജു വാര്യർ. വർഷങ്ങൾക്ക് മുമ്പ് സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ എത്തി പിന്നീട് സല്ലാപം എന്ന സിനിമയിൽ നായകയായി മാറിയ താരം നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ ആണ് വേഷമിട്ടിട്ടുള്ളത്.

അതേ സമയം വിവാഹത്തോടെ അഭിനയ ജീവതത്തിൽ നിന്നും വിടവാങ്ങിയ താരം 14 വർഷങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരികെ വന്നിരുന്നു. വിവാഹ മോചനം നേടിയ താരം രണ്ടാം വരവിലും നിരവിധി സൂപ്പർ ഹിറ്റ് വേഷങ്ങൾ ചെയ്ത് മുന്നേറുകയാണ്. അതേ സമയം അഭിനയ ജീവിതത്തിന്റെ രണ്ട് ഘട്ടത്തിലും മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ഒരുപിടി മികച്ച സിനിമകൾ ചെയ്തിരുന്നു.

Advertisements

ഇപ്പോഴിതാ മോഹൻലാലിന് ഒപ്പം അഭിനയിക്കുമ്പോൾ ഒരു കാര്യത്തിൽ പേടി വേണ്ടെന്ന് പറയുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. താരത്തിന് സിനിമയോടുള്ള ഡെഡിക്കേഷനെ കുറിച്ച് സംസാരിച്ചാണ് മഞ്ജു ഇക്കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് മഞ്ജു വാര്യരുടെ വെളിപ്പെടുത്തൽ.

Also Read
ഭാഗ്യത്തിന് അന്ന് എന്റെ വായിൽ തെറി ഒന്നും വന്നില്ല, അല്ലെങ്കിൽ ഞാൻ മമ്മൂട്ടിയെ തെറി വിളിച്ചേനെ: സംഭവം വെളിപ്പെടുത്തി തങ്കച്ചൻ വിതുര

താനും ലാലേട്ടനും ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല. ഏഴോ എട്ടോ സിനിമകൾ മാത്രമേ ആകെ ചെയ്തിട്ടുള്ളൂ. അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ ദൈവം അനുഗ്രഹിച്ച് വിട്ട ഒരു കലാകാരനാണ്. അദ്ദേഹത്തിന് കിട്ടിയ ആ ഒരു കഴിവിനെ ഒരുപാട് വാല്യു ചെയ്യുന്ന ഒരാളാണ് താൻ.

അദ്ദേഹം ജോലിയോട് കാണിക്കുന്ന ആത്മാർഥത, സമയനിഷ്ഠ സിനിമയോടുള്ള ഡെഡിക്കേഷൻ, സമയം പാലിക്കാനുള്ള ഒരു ഡിസിപ്ലിൻ. ഇതെല്ലാം എല്ലാവർക്കും അറിയുന്ന കാര്യമാണ്. തന്നെ സംബന്ധിച്ച് തനിക്ക് തോന്നിയത് ലാലേട്ടന്റെ സിനിമകളിൽ തനിക്ക് കിട്ടുന്ന കഥാപാത്രം ഒരിക്കലും ചെറുതാണന്നോ പ്രാധാന്യം കുറഞ്ഞു പോയെന്നോ തോന്നിപ്പിക്കാത്ത രീതിയിലുള്ള നല്ല കഥാപാത്രങ്ങളാണ് തനിക്കായി മാറ്റി വെക്കപ്പെടാറുള്ളത് എന്നതാണ്.

തന്നെ സംബന്ധിച്ച് ഏറ്റവും സ്പെഷ്യലുമതാണ്. അപ്പോൾ ലാലേട്ടന്റെ സിനിമയിൽ ഒരിക്കലും ഓവർ ഷാഡോ ആയി പോവുമെന്നോ, അങ്ങനെയുള്ള ഒരു പേടിയുമില്ലാതെ അദ്ദേഹത്തിന്റെ കൂടെ തനിക്ക് പോയി അഭിനയിക്കാം എന്നാണ് മഞ്ജു വാര്യർ പറയുന്നത്.

കന്മദം, ആറാം തമ്പുരാൻ, സമ്മർ ഇൻ ബേഹ്തലഹേം, എന്നും എപ്പോഴും, ഒടിയൻ, ലൂസിഫർ, വില്ലൻ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയവയാണ് മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ അഭിനയിച്ച സിനിമകൾ. അതേ സമയം ലളിതം സുന്ദരം ആണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

Also Read
ഇവിടെ വെച്ച് നിർത്തിക്കോ, നെടുമുടിയുടെയും തിലകന്റെയും ഒക്കെ അവസ്ഥ അറിയാമല്ലോ: അന്ന് മമ്മൂട്ടി തന്നോട് പറഞ്ഞത് വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്

ഒടിട റിലീസ് ആയാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. നടിയുടെ സഹോദരൻ മധുവാര്യർ ആണ് ലളിതം സുന്ദര ത്തിന്റെ സംവിധായകൻ. ബിജു മേനോൻ നായകനായ ചിത്രത്തിന്റെ നിർമ്മാണം മഞ്ജു വാര്യർ ആണ്.

Advertisement