ഇത് മോഹൻലാൽ ചെയ്യേണ്ട ക്യാരക്ടറും വിഷയവുമാണ് തനിക്ക് പകരം മോഹൻലാലിനെ നായകനാക്കാൻ ജിഎസ് വിജയനോട് മമ്മൂട്ടി, എന്നാൽ രഞ്ജിത് ഇടപെട്ടു, പിന്നെ സംഭവിച്ചത് ഇങ്ങനെ

5342

താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും മമ്മൂട്ടിയും എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. മികച്ച നിരവധി കഥാപാത്രങ്ങളെയാണ് ഈ സുപ്പർ താരങ്ങൾ എന്നെന്നും ഓർമിച്ചിരിക്കാനായി പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്.

അതേ സമയം തിയേറ്ററുകളിൽ താരങ്ങൾ മുഖാമുഖം എത്താറുണ്ടെങ്കിലും ജീവിതത്തിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരുടെ സൗഹൃദത്തിന്റെ ആഴവും വ്യാപ്തിയും സിനിമയ്ക്ക് അപ്പുറമാണ്. ജീവിതത്തിൽ സഹോദര തുല്യരായി കാണുന്ന ഇവർ പരസ്പരം ലാലുവും ഇച്ചാക്കയുമാണ്.

Advertisements

ഇരിവരുടേയും കുടുംബാംഗങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. സിനിമകളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും താരങ്ങളുടെ സൗഹൃദം മുഴച്ച് നിൽക്കാറുണ്ട്. ഇപ്പോഴിതാ ബാവുട്ടിയുടെ നാമത്തിൽ എന്ന ചിത്രം ഉണ്ടായതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജിഎസ് വിജയൻ.

Also Read
വാലന്റൈസ് ഡേയിൽ ഭാര്യയേയും കാമുകനേയും ലോഡ്ജിൽ നിന്ന് കൈയ്യോടെ പൊക്കി, താൻ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് ഭർത്താവ്, പോലീസിൽ പരാതി നൽകി

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജിഎസ് വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ബാവുട്ടിയുടെ നാമത്തിൽ. 1989ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ചരിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

ഖലാസി, ആനവാൽ മോതിരം,ചെപ്പടിവിദ്യ, ഘോഷയാത്ര, ഒരു സാഫല്യം, കവര്‍‌സ്റ്റോറി എന്നിങ്ങനെ ചിത്രങ്ങൾ സംവിധാനം ചെയ്തു. 2000 ൽ പുറത്തിറങ്ങിയ കവർ സ്റ്റോറിക്ക് ശേഷം 2012 ലാണ് സംവിധായകൻ പുതിയ ചിത്രം ചെയ്യുന്നത്.

കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ജിഎസ് വിജയൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

എന്റെ ആദ്യ ചിത്രമായ ചരിത്രം ചെയ്തത് മമ്മൂക്കയെ വെച്ചിട്ടാണ്. പിന്നീട് ഞങ്ങൾ പല സിനിമകൾ ചെയ്യാൻ ശ്രമിച്ചു എന്നാൽ പല കാരണങ്ങൾ കൊണ്ട് നടന്നില്ല. പിന്നീട് ഒരു സിനിമ ചെയ്യാനായി മമ്മൂക്കയുടെ അടുത്ത് സ്‌ക്രിപിറ്റുമായി എത്തി. അദ്ദേഹത്തിന് ഇത് വായിക്കാൻ കൊടുക്കുകയും ചെയ്തു. അദ്ദേഹം തിരക്കഥ വായിച്ചതിന് ശേഷം എന്നോട് പറഞ്ഞു.

ഇത് ഞാൻ ചെയ്യേണ്ടതല്ല. മോഹൻലാൽ ചെയ്യേണ്ട ക്യാരക്ടറും വിഷയവുമാണ്. ഈ കഥാപാത്രം തന്നേക്കാൾ കൂടുതൽ ചേരുന്നത് മോഹൻലാലിന് ആയിരിക്കുമെന്നും അന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് രഞ്ജിത്ത് അവിടെ എത്തുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം.

രഞ്ജിത്തിന്റെ ഒരു പടത്തിന്റെ ചിത്രീകരണം അന്ന് അവിടെ നടക്കുന്നുണ്ടായിരുന്നു. അദ്ദേഹം കാര്യം എന്നോട് തിരക്കി. തിരക്കഥ കൊടുത്തു. എന്നാൽ മമ്മൂക്കയ്ക്ക് എന്തുകൊണ്ടോ കഥ ഇഷ്ടമായില്ലെന്ന് ഞാൻ രഞ്ജിത്തിനോട് പറഞ്ഞു. സംഭവം കേട്ടയുടൻ തന്നെ രഞ്ജിത്ത് തന്നോട് പറഞ്ഞു, ഈ സ്‌ക്രിപ്റ്റ് ഞാൻ എഴുതാം. എന്തുകൊണ്ടോ എന്റെ മനസ് അങ്ങനെ പറയുന്നുവെന്ന്.

Also Read
കളർസാരി ഉടുക്കുന്ന, ഇഡ്ഡലയും ദോശയും കഴിക്കുന്ന യക്ഷിയായി എത്തി പ്രേക്ഷക മനസ്സിലിടം പിടിച്ച നായിക, നടി രാജശ്രീയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

അങ്ങനെയാണ് മമ്മൂട്ടി ചിത്രമായ ബാവുട്ടിയുടെ നാമത്തിൽ സംഭവിക്കുന്നതെന്ന് സംവിധായകൻ അഭിമുഖത്തിൽ പറയുന്നു. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബാവുട്ടിയെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കാവ്യ മാധവൻ, ശങ്കർ രാമകൃഷ്ണൻ, കനിഹ, റിമ കല്ലിങ്കൽ, വിനീത് എന്നിങ്ങനെ മലയാളത്തിലെ മുൻനിര താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്. 2012 ൽ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement