ഇദ്ദേഹത്തിന്റെ ലോക്കറ്റാണ് കാമദേവൻ അണിഞ്ഞിരിക്കുന്നത്: മോഹൻലാലിന് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് പ്രമുഖ താരം

677

സിനിമാ ആസ്വാദകരായാലും അണിയപ്രവർത്തകർ ആയാലും മലയാളികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻ ആണ് താരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. അദ്ദേഹം നായകനായ കളിപ്പാട്ടം എന്ന മാഹൻലാൽ ചിത്രത്തിലെ ‘വിശ്രമവേളകൾ സന്തോഷകരമാക്കുക എന്ന സംഭാഷണം പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ലോക്കെഷനിലെ ചില കുസൃതി തരങ്ങളും.

സൂപ്പർ താര പരിവേഷങ്ങൾ അഴിച്ചു വെച്ചു സെറ്റിലുള്ള എല്ലാവരുമായും സ്നേഹത്തോടെ സംവദിക്കുന്ന മോഹൻലാൽ ചില നടന്മാർക്ക് അപ്രതീക്ഷിത പണിയും നൽകാറുണ്ട്. അങ്ങനെയൊരു അനുഭവമാണ് പ്രമുഖ സിനിമാ സീരിയൽ നടൻ ഗോപകുമാർ തുറന്നു പറയുന്നത്.

Advertisements

സ്പോട്ടിൽ തമാശ പൊട്ടിക്കാൻ മോഹൻലാലിന് ഒരു പ്രത്യേക കഴിവുണ്ടെന്ന് പറയുകയാണ് അദ്ദേഹം. മുമ്പ് അങ്ങനെ ഉണ്ടായ ഒരു വ്യത്യസ്ത അനുഭവവും ഗോപകുമാർ തുറന്നു പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. മോഹൻലാൽ നായകനായി എത്തി തകര്ഡപ്പൻ വിജയം നേടിയ മാടമ്പി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് സംഭവം.

Also Read
ചിത്രീകരണം പൂർത്തിയാക്കിയത് വെറും മൂന്നാഴ്ച കൊണ്ട്, സെറ്റ് ചെയ്തത് ട്രെൻഡിന് അനുസരിച്ച്, മോഹൻലാലിന്റെ ആ സർവ്വകാല ഹിറ്റിന് പിന്നിലെ അപൂർവ്വ പ്രത്യേകതകൾ ഇങ്ങനെ

നടൻ കോഴിക്കോട് നാരായണൻ നായരെ ചൂണ്ടിക്കാട്ടി മോഹൻലാൽ എന്നോട് ചോദിച്ചു ഇദ്ദേഹത്തെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ അറിയാമോയെന്ന്. എന്ത് കാര്യം? നാരായണൻ ചേട്ടൻ നല്ല ഒരു വ്യക്തിത്വത്തിനു ഉടമയല്ലേ എന്ന് ഞാൻ ലാലിനോട് ചോദിച്ചു. അതല്ല ചേട്ടാ മറ്റേ കാര്യം അറിയില്ലേ.

ഞാൻ ഒന്ന് അതിശയിച്ചു, എന്ത് മറ്റേ കാര്യം, ഉടനടി മോഹൻലാൽ പറഞ്ഞു, ഇന്ദ്രലോകത്തെ കാമദേവൻ ഇദ്ദേഹത്തിന്റെ ലോക്കറ്റാണ് കഴുത്തിലിട്ടിരിക്കുന്നത്. അതാണ് മോഹൻലാൽ, എന്ത് എവിടെ നിന്ന് എപ്പോഴൊക്കെ അദ്ദേഹത്തിന്റെ നാവിൽ നിന്ന് താമാശ റിലീസ് ആകുമെന്ന് പറയാൻ കഴിയില്ലെന്നും ഗോപകുമാർ പറയുന്നു

ഒരു ടിവി ചാനലിലെ ടോക് ഷോയ്ക്കിടെ ആയിരുന്നു മോഹൻലാലിനെ കുറിച്ചുള്ള വളരെ രസകരമായ സഭംവം നടൻ ഗോപകുമാർ തുറന്നു പറഞ്ഞത്.

Also Read
സ്ത്രീയുടെ ശരീരം ഒളിച്ചുവെക്കേണ്ട ഒന്നല്ല, അത് ഒന്ന് തുറന്നുകാണിച്ചെന്ന് വെച്ച് ഒന്നും നഷ്ടപ്പെടാനില്ല: ഗൗരി സിജി പറയുന്നത് കേട്ടോ

Advertisement