പെട്ടന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണ്, മറ്റുള്ളവരോടുള്ള ദേഷ്യം നമ്മളോടാണ് തീർക്കുന്നത്, ഗായിക ജ്യോത്സനയെ കുറിച്ച് ഭർത്താവ്

173

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് ജ്യോത്സന രാധാ കൃഷ്ണൻ. മികച്ച ഒരു പിടി ഗാനങ്ങളിലൂടെ മലയാളത്തിലെ പിന്നണി ഗായകർക്ക് ഇടയിൽ തന്റേതായ സ്ഥാനം നേടിയ ഗായിക കൂടിയാണ് ജ്യോത്സന.

പ്രണയമണിതൂവൽ എന്ന ചിത്രത്തിൽ പിന്നണി പാടിക്കൊണ്ടാണ് 2002ൽ മലയാള സിനിമയിലേക്കുള്ള ജ്യോത്സനയുടെ അരങ്ങേറ്റം. എന്നാൽ താരത്തെ ഏറെ ശ്രദ്ധേയമാക്കിയത് നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനമാണ്. പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങൾ താരം ആലപിച്ചു. നിരവധി ആൽബങ്ങളിലും പാടി.

Advertisements

എറണാകുളം സ്വദേശിയും ഐടി ജീവനക്കാരനുമായ ശ്രീകാന്താണ് ജ്യോത്സ്നയെ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. 2010ൽ ആയിരുന്നു ഇവരുടെ വിവാഹം. മുമ്പ് ഒരിക്കൽ ജ്യോത്സനയുടെ സ്വഭാവത്തെ കുറിച്ച് ഭർത്താവ് ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

Also Read
ആറ്റുകാൽ അമ്മയ്ക്ക് മുൻപിൽ കണ്ണു നിറഞ്ഞ് പാടി രാധിക, സുരേഷ് ഗോപിയെക്കാളും ആരാധകർ രാധികയ്ക്ക്

വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജ്യോത്സ്നയിൽ ഇഷ്ടപ്പെടാത്ത സ്വാഭവത്തെ കുറിച്ച് ഭർത്താവ് ശ്രീകാന്ത് പറഞ്ഞത്. ‘ജ്യോത്സ്ന പെട്ടന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണ്. അതുപോലെ തന്നെ പെട്ടന്ന് ഇറിറ്റേറ്റഡാവുകയും ചെയ്യും. ചിലപ്പോൾ പുറത്തുള്ളവരോടുള്ള ദേഷ്യവും എന്നോട് കാണിക്കും.

പക്ഷെ അങ്ങനെയാണ് എന്ന് അറിയാവുന്നത് കൊണ്ട് പെട്ടന്ന് പരിഹരിക്കും എന്നും ശ്രീകാന്ത് പറയുന്നു. ഭർത്താവിന് ദേഷ്യം വളരെ വിരളമായി മാത്രമെ വരാറുള്ളൂവെന്നും വന്നാൽ അത് ഒന്നൊന്നര ദേഷ്യമായിരിക്കുമെന്നും ജോത്സ്ന പറയുന്നു.

അതേ സമയം പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിലെ ഹിന്ദി ഗാനമാണ് അവസാനമായി ജ്യോൽസന ആലപിച്ച പിന്നണി ഗാനം. ലൂസിഫറിലെ ഗാനം വലിയ വിജയമാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും പടം കാണാൻ പോയപ്പോഴും പാട്ട് ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്നുമാണ് ജ്യോൽസന പറയുന്നത്.

റെക്കോർഡ് ചെയ്യുമ്പോൾ തന്നെ പാട്ട് ഇങ്ങനെയാണ് വരാൻ പോകുന്നതെന്ന് അറിയാമായിരുന്നുവെന്നും ജ്യോത്സ്ന നേരത്തെ പറഞ്ഞിരുന്നു. ക്ലൈമാക്സ് സംഘട്ടന രംഗത്തിനിടയിൽ പല പല ഭാഗങ്ങളായി വരുന്നൊരു പാട്ട്. അത്രയും പ്രാധാന്യമേ താനും നൽകിയിരുന്നുള്ളൂവെന്നും ജ്യോത്സ്ന വ്യക്തമാക്കിയിരുന്നു.

Also Read
ആറാടുകയാണ് ; ആ ഹിറ്റ് ഡയലോഗ് പറഞ്ഞത് ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുന്ന എഞ്ചിനീയർ ആയ സന്തോഷ് വർക്കി : കൂടുതൽ വിശേഷങ്ങൾ അറിയാം

Advertisement