Home Entertainment Celebrities

ഞങ്ങൾ തമ്മിൽ എപ്പോഴും തല്ലു കൂടാറുണ്ട്, അതു കൊണ്ടു തന്നെ അങ്ങനെയൊക്കെ സംഭവിക്കാറുമുണ്ട്: വാണി വിശ്വനാഥ് പറഞ്ഞത് കേട്ടോ

357

തെന്നിന്ത്യൻ സിനിമയിലെ തൊണ്ണൂറുകളിലെ തന്റേടിയായ പെൺ കഥാപാത്രങ്ങളുടെ പ്രതിരൂപം ആയിരുന്നു നടി വാണി വിശ്വനാഥ്. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരവും ആയിരുന്നു വാണി വിശ്വനാഥ്.

മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം വാണി കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു.

Advertisements

Also Read
എനിക്ക് തെറ്റ് പറ്റി മാപ്പാക്കണം; താൻ വഞ്ചിച്ച ഗർഭിണിയായ കാമുകിയോട് പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ

കരുത്തുറ്റ കഥാപാത്രങ്ങൾ കൊണ്ട് നിരവധി വേഷങ്ങൾ മലയാള സിനിമയിൽ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. മലയാള സിനിമയിലെ തന്നെ വില്ലൻ നടൻ ആയിരുന്ന ബാബുരാജിനെ ആണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്.

പ്രണയ വിവഹാം ആയിരുന്നു ഇവരുടേത്. 2002ൽ നടൻ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്. ഇരുവരും പ്രണയബന്ധം തുറന്ന് പറഞ്ഞത് ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു.

മിക്ക സിനിമകളിലും വില്ലൻ വേഷത്തിലോ വില്ലന്മാരുടെ കൂട്ടാളികളിൽ ഒരാളോ ഒക്കെ ആയിരുന്നു അന്നൊക്കെ ബാബുരാജ് പ്രത്യക്ഷപ്പെട്ടിരുന്നത്. അന്ന് വാണി വിശ്വനാഥ് തെന്നിന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന മുൻനിര നായികയായി തിളങ്ങുക ആയിരുന്നു. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു എന്നത് വിശ്വസിക്കാൻ ആവാത്ത കാര്യമായിരുന്നു.

Also Read
മീശ മാധവനും നരനും രണ്ടാം ഭാഗം, വെളിപ്പെടുത്തലുമായി രചയിതാവ് രഞ്ജൻ പ്രമോദ്

നായികയ്ക്ക് വില്ലനോട് പ്രണയം തോന്നുന്നത് സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ആകാമെന്ന് ഇരുവരും കാണിച്ച് തന്നു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വാണി വിശ്വനാഝ് തന്റെ പ്രണയം അന്ന് തുറന്നു പറഞ്ഞത്.

ലൊക്കേഷനിൽ ഞങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ ഒരു പാട്ടിന്റെ ആദ്യകുറച്ചു വരികൾ ഞാൻ പാടി. ബാക്കി പാടാൻ ഞാൻ ബാബുരാജിനോട് ആവശ്യപ്പെട്ടു, ബാബു അന്ന് ഒരു റഫ് ആൻഡ് ടഫ് മനുഷ്യൻ ആണെന്ന് കരുതി എന്നാൽ ബാബുരാജ് തന്നെ അത്ഭുതപ്പെടുത്തി പാട്ടു പാടി.

ബാബുരാജിന് സിനിമ പാട്ടുകൾ ഒന്നും അറിയില്ല എന്നാണ് താൻ വിചാരിച്ചത്. എന്നാൽ ബാക്കി വരികൾ കൃത്യമായി ബാബുരാജ് പാടി. ആ സംഭവത്തിന് ശേഷം ഞങ്ങൾ ഇടക്കിടെ സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങൾ മണിക്കൂറുകൾ അടുത്ത് സംസാരിച്ച ശേഷം ആണ് അടുത്ത സുഹൃത്തുക്കൾ ആയി മാറിയത്.

പിന്നീട് അത് പ്രണയവുമായി മാറിയെന്ന് വാണി വിശ്വനാഥ് പറയുന്നു. ഞങ്ങൾ തമ്മിൽ എപ്പോഴും തല്ലു കൂടാറുണ്ട് എന്നും അതുകൊണ്ടു തന്നെ അവരവരുടെ കാര്യത്തിൽ കൃത്യമായ ശ്രദ്ധ പുലർത്താറുണ്ട് എന്നും വാണി വിശ്വനാഥ് പറയുന്നു.

അതേ സമയം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന വാണി ഏറെ കാലങ്ങൾക്ക് ശേഷം ചില ചിത്രങ്ങളിൽ മുഖം കാണിച്ചിരുന്നു. ഇതിനിടെ താരം തെലുങ്ക് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നുവെന്ന് വാർത്ത ഉണ്ടായിരുന്നു.

Also Read
നിന്നെയോര്‍ത്ത് ഒത്തിരി അഭിമാനിക്കുന്നു, മകളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് ആകാശദൂതിലെ നടി, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

Advertisement