ഇന്ദ്രൻസ് ഇപ്പോഴും ഉപയോഗിക്കുന്നത് പഴയ ഫീച്ചർ ഫോൺ, അതിന് ഒരു കാരണവുമുണ്ട്: വെളിപ്പെടുത്തൽ

87

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാര സഹായിയായി മലയാള സിനിമയിൽ എത്തി പിന്നീട് നടനായി മികച്ച നടനുള്ള സംസ്ഥാന അവർഡ് വരെ നേടിയെടുത്ത ഇന്ദ്രൻസിന് ആരാധകരും ഏറെയാണ്.

ഇന്ദ്രൻസ് പ്രധാനവവേഷത്തിലെത്തി ഏറെ പ്രശസ്തി നേടി മുന്നേറുന്ന സിനിമയാണ് ഹോം. ഒടിടി റിലീസായ് ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് 19 നാണ് സിനിമ റിലീസ് ചെയ്തത്. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി,നസ്ലൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഹോം.

Advertisements

റോജിൻ തോമസ് സംവിധാനം ചെയ്ത ഹോമിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ഫീൽ ഗുഡ് ചിത്രമാണിത്. സാങ്കേതികജ്ഞാനത്തിന്റെ അഭാവം കാരണം പിന്തള്ള പ്പെട്ടുപോവുന്ന ഒരു സാധാരണക്കാരനായ അച്ഛനിലൂടെയാണ് ഹോം കഥ പറയുന്നത്. മക്കളെ മനസ് നിറഞ്ഞ് സ്‌നേഹിക്കുന്ന ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Also Read
ചാക്കോച്ചന് അമ്പതിനായിരം കിട്ടിയപ്പോൾ സുരേഷ് ഗോപിക്ക് കിട്ടിയത് വെറും രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം: സംഭവം ഇങ്ങനെ

ഭാര്യയെ കുട്ടിയമ്മയായി എത്തുന്നത് നടി മഞ്ജു പിളളയാണ് പഴയ തലമുറക്കാരായ ഒലിവർ ട്വിസ്റ്റിന്റേയും കുട്ടിയമ്മയുടേയും ന്യൂജെൻ മക്കളാണ് ശ്രീനാഥ് ഭാസിയും നസ്ലനും.ഇന്ദ്രൻസ് അവതരിപ്പിക്കുന്ന ഒലിവർ ട്വിസ്റ്റിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് സ്മാർട്ട് ഫോണുകളോടുള്ള അഡിഷനും കുടുംബാംഗങ്ങളോടുള്ള അകൽച്ചയുമാണ് സിനിമ ചർച്ച ചെയ്യുന്നത്.

പലരുടേയും വീടുകളിലേയ്ക്ക് കണ്ണോടിച്ചാൽ ഒലിവർ ട്വിസ്റ്റിനേയും കുടുംബാംഗങ്ങളേയും കാണാം. ഇപ്പോഴിതാ തന്റെ കയ്യിലുള്ള ഫോണിനെ കുറിച്ച് പറയുകയാണ് ഇന്ദ്രൻസ്. തന്റെ കൈയ്യിലുള്ള സാധാരണ ഫോണാണെന്നും എന്നാൽ ഒരുപരിധി വരെ സാങ്കേതിക വിദ്യയൊക്കെ ജീവിതത്തിലാവാമെന്നും താരം പറയുന്നു.

കൂടാതെ സാധാരണ ഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണത്തെ കുറിച്ചും നടൻ പറയുന്നുണ്ട്.
ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
തുടക്കം മുതൽ പൊരുത്തക്കേടുകളായിരുന്നു, ഞാൻ ഒരുപാട് ബുദ്ധിമുട്ടി, ഒരുവർഷം കൊണ്ട് അവസാനിപ്പിച്ച തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി ശ്രിത ശിവദാസ്

ഒരുപരിധി വരെ സാങ്കേതിക വിദ്യയൊക്കെ ജീവിതത്തിലാവാം. എന്റെ കൈയ്യിലുള്ളത് സാധാരണ ഫോൺ ആയത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. രണ്ട് മൂന്ന് ദിവസത്തിലൊരിക്കൽ മാത്രം ഈ ഫോണിൽ ചാർജ് ചെയ്താൽ മതി. ഫോൺ മൂന്ന് നാല് തവണയൊക്കെ കൈയ്യിൽ നിന്ന് വീഴാറുണ്ട്. ഈ ഫോണാണെങ്കിൽ ആ പ്രശ്നമില്ല.

എന്നാൽ സ്മാർട്ട് ഫോണാവമ്പോൾ വീണാൽ പ്രശ്നമാണ്. അധികം സാങ്കേതിക വളർച്ച നേടാതിരുന്നാൽ ഒരുപാട് ഗുണങ്ങളുണ്ട്. മാറ്റം നല്ലതിനാണെങ്കിലും, ഒരുപാട് പേർ സ്മാർട്ട് ഫോണിലേക്ക് ആഴ്ന്ന് പോകുന്നത് താൻ കണ്ട് മടുത്തതാണ്. അവരുടെ ജീവിതം മുഴുവൻ ഫോണിനുള്ളിലാണ്.

അത് കണ്ടാണ് താൻ മാറേണ്ടതില്ല എന്ന് തോന്നിയത്. അത്രയും എനിക്ക് വളരേണ്ട എന്ന് തീരുമാനിച്ചത് ആണെന്നും ഇന്ദ്രൻസ് വെളിപ്പെടുത്തി. എനിക്ക് പത്രം വായിക്കണമെങ്കിൽ പത്രം തന്നെ വായിക്കണം. അത് ഫോണിലൂടെ നടക്കില്ല. പുസ്തകം വായിക്കണമെങ്കിലും അങ്ങനെ തന്നെയാണ്. അത്തരം കാര്യങ്ങൾ നിർബന്ധമുള്ളത് കൊണ്ട് അത് തന്നെ തുടരുന്നു.

Also Read
തുടക്കകാലത്ത് മെലിഞ്ഞ് സുന്ദരിയായിരുന്ന ചിത്രയ്ക്ക് പെട്ടെന്നാണ് വണ്ണം വെച്ചത്, അതിന് ചിത്ര വെളിപ്പെടുത്തിയ കാരണം ഇതാണ്

ഓരോരുത്തർ ഉറങ്ങുമ്പോഴും എണീക്കുമ്പോഴും ഒക്കെ മെസേജ് അയക്കും. അതിന് സമാധാനം പറയേണ്ടി വരും. തിരിച്ച് മെസേജ് അയച്ചില്ലെങ്കിൽ പിന്നെ പിണക്കമായി. ഇത്തരം കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് മടുപ്പ് തോന്നിയതെന്നും ഇന്ദ്രൻസ് വ്യക്തമാക്കുന്നു.

Advertisement