നിങ്ങൾക്ക് അവൾ ഒരു മാദക റാണിയായിരിക്കും പക്ഷേ എനിക്ക് അവൾ മകളെപ്പോലെയായിരുന്നു: സിൽക്ക് സ്മിതയെ കുറിച്ച് പ്രശസ്ത സംവിധായകൻ

66

മലയാളിയായ ആന്റണി ഈസ്റ്റ്മാൻ 1979ൽ സംവിധാനം ചെയ്ത ഇണയെത്തേടി എന്ന സിനിമയിലൂടെ തന്റെ പത്തൊൻപതാം വയസ്സിൽ സിനിമയിലെത്തിയ താരമായിരുന്നു വിജയലക്ഷ്മി എന്ന സിൽക്ക് സ്മിത. പുതിയ ചിത്രത്തിനു നായികയെത്തേടി കോടമ്പാക്കത്തെത്തിയ ആന്റണി ഈസ്റ്റ്മാന് യാദൃശ്ചികമായി കണ്ട കറുത്ത് മെലിഞ്ഞ വിജയലക്ഷ്മിയുടെ ചിത്രങ്ങൾ ആദ്യം ഇഷ്ടമായിരുന്നില്ല.

എന്നാൽ പിന്നീട് അവരുടെ കണ്ണൂകളിൽ കണ്ട തീക്ഷ്ണമായ ആകർഷണവും വശ്യമായ ചിരിയുമൊക്കെ തന്റെ നായികയായി തീരുമാനിക്കാൻ കാരണമാവുകയായിരുന്നു. വിജയലക്ഷ്മിയെന്ന പേരു മാറ്റി സിനിമക്ക് വേണ്ടി സ്മിത എന്ന പേരു കൊടുത്തതും ആന്റണിയാണ്.

Advertisements

ഇണയേത്തേടിയുടെ ഷൂട്ടിംഗ് നടക്കുമ്പോൾത്തന്നെ സ്മിതയേത്തേടി വിനുചക്രവർത്തിയുടെ വണ്ടിചക്രമെന്ന ചിത്രമെത്തി. നാടോടികളുടെ കഥ പറഞ്ഞ ആ ചിത്രത്തിൽ പിൽക്കാലത്ത് സൂപ്പർസ്റ്റാറായ നടൻ സൂര്യയുടെ അച്ഛൻ ശിവകുമാറായിരുന്നു നായകൻ.

വണ്ടിച്ചക്രത്തിലെ വാ മച്ചാ വാ വണ്ണാറപ്പേട്ടേ എന്ന ഗാനരംഗം സ്മിതയെ വളരെ ശ്രദ്ധേയയാക്കി. വണ്ടിചക്രം സൂപ്പർഹിറ്റായതോടെ അതിലെ കഥാപാത്രത്തിന്റെ പേരായ സിൽക്ക് എന്ന പേര് സ്മിത കൂടെക്കൂട്ടി. ഇതോടെ നടി പിന്നീട് സിൽക്ക് സ്മിത എന്ന് അറിയപ്പെടാൻ തുടങ്ങി.

Also Read
സീരിയസ് ആയ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ഞാൻ ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്, രക്ഷപെടുത്തിയത് കൃഷ്ണകുമാർ ആയിരുന്നു: ബീന ആന്റണി

വണ്ടിച്ചക്രത്തിന്റെ വിജയത്തേത്തുടർന്ന് അടുത്ത മൂന്ന് വർഷങ്ങളിൽ ഇരുന്നൂറോളം ചിത്രങ്ങളിൽ സ്മിത വേഷമിട്ടു. ദക്ഷിണേന്ത്യൻ സിനിമയുടെ ആദ്യത്തെ ഗ്ലാമർ ഗേൾ എന്ന് അറിയപ്പെട്ട സ്മിതയുടെ നൃത്ത രംഗങ്ങൾക്ക് സൂപ്പർസിനിമാനടിമാരേക്കാൾ കൂടുതൽ പ്രതിഫലം ലഭ്യമായിരുന്നു.

നൃത്തം പ്രൊഫഷണലായി അഭ്യസിച്ചിരുന്നില്ലെങ്കിലും ഗ്ലാമർ രംഗങ്ങളിലെ സിൽക്കിന്റെ ഡാൻസുകളും സാന്നിധ്യവും സിനിമകളുടെ വിജയങ്ങൾക്ക് അഭിവാജ്യഘടകങ്ങളായി മാറി. ‘സിൽക്ക് സിൽക്ക് സിൽക്ക്’ എന്ന് സ്മിത മൂന്ന് റോളുകളിൽ അഭിനയിച്ച സിനിമയും രംഗത്തെത്തി.

ആന്ധ്രാ സ്വദേശിനിയായ വിജയലക്ഷ്മിയാണ് പിന്നീട് തെന്നിന്ത്യയെ ഇളക്കി മറിച്ച സിൽക്ക് സ്മിതയായത്. ശരീര വടിവ് കൊണ്ടും ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും ആരാധകരെ ത്രസിപ്പിച്ചിരുന്നു സിൽക്ക്. ഇപ്പോഴിതാ സിൽക്കിനെ കുറിച്ചുള്ള വിനു ചക്രവർത്തിയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകുന്നത്. സിൽക്ക് സ്മിത നിങ്ങൾക്ക് ഒരു മാദക റാണിയായിരിക്കും പക്ഷേ എനിക്ക് അവൾ മകളെപ്പോലെയായിരുന്നു. അടുത്ത ജൻമം ഉണ്ടെങ്കിൽ എനിക്കവളുടെ അച്ഛനായാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിൽക്കിന്റെ ശരീരത്തെ മാത്രം ആഘോഷിച്ച തെന്നിന്ത്യ ഒരു പക്ഷെ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകാം, അവരുടെ അഭിനയത്തിനുമപ്പുറത്ത് അശ്ലീലത്തെ മാത്രം കൊണ്ടാടിയ ഒരു കാലത്തെ ഓർത്ത്. മരണസമയത്ത് ചെന്നൈയിലുണ്ടായിരുന്ന സൂപ്പർ സ്റ്റാറുകൾ പോലും സിൽക്കിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തില്ല.

സിൽക്കിന്റെ മൃ ത ദേ ഹം കാണുന്നത് പോലും തങ്ങളുടെ താരപരിവേഷത്തിന് കോട്ടം തട്ടിക്കുമെന്ന് കരുതി ചടങ്ങിൽ നിന്നും താരങ്ങൾ മാറിനിന്നത് അന്ന് വാർത്തകളിൽ ഇടം നേടുകയും ചെയ്തു വിനു ചക്രവർത്തി പറഞ്ഞു. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

സിലുക്ക് സിലുക്ക് സിലുക്ക് എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയേക്കാൾ സിൽക്ക് എന്ന പേരു ഉറച്ചു. നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.

Also Read
ഫഹദിന്റെ കണ്ണുകളിൽ എന്തോ ഒരു കുരുക്ക് ഉണ്ടായിരുന്നു, അത് എന്നെയും കുടുക്കി, ബാംഗ്ലൂർ ഡെയ്സിനിടെ ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റിൽ സ്റ്റക്കായി പോയിരുന്നു: തുറന്നു പറഞ്ഞ് നസ്‌റിയ

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.

ശിവാജി ഗണേശൻ, കമലഹാസൻ, രജനീകാന്ത് , ചിരഞ്ജീവി തുടങ്ങിയ മുൻനിരനായകന്മാരുടെ സിനിമകൾ പോലും സിൽക്കിന്റെ ഡേറ്റുകൾക്കൊപ്പിച്ച് ചിത്രീകരണം മാറ്റാൻ കാരണമായി. പത്ത് വർഷം കൊണ്ട് അഞ്ഞൂറിലേറെ ചിത്രങ്ങളിൽ സ്മിത പല രൂപങ്ങളിലും ഭാവങ്ങളിലും വേഷമിട്ടു

Advertisement