ആര്യയെ ആണോ ഭാര്യയെ ആണോ കൂടുതൽ ഇഷ്ടം: പിഷാരടിക്ക് എട്ടിന്റെ പണികൊടുത്ത ചോദ്യം, താരത്തിന്റെ മറുപടി കേട്ട് അന്തംവിട്ട് ആരാധകർ

900

മിമിക്രി രംഗത്ത് നിന്നുമെത്തി മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനും ഇപ്പോൾ കോൺഗ്രസ് നേതാവും ആയ താരമാണ് രമേഷ് പിഷാരടി. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേപോലെ നിറഞ്ഞുനിൽക്കുയാണ് രമേഷ് പിഷാരടി.

മിമിക്രി ട്രൂപ്പായ കൊച്ചിൻ സ്റ്റാലിയൻസിൽ കൂടിയെത്തിയ രമേഷ് പിഷാരടി പ്രേക്ഷശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചു.

Advertisements

പിന്നീട് കപ്പൽമുതലാളി എന്ന സിനിമയിൽ പിഷാരടി നായകനായെങ്കിലും ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതേ സമയം പിഷാരടിയുടെ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്. ഈ പരിപാടിയേക്കാൾ ഏറെ ഇതിലെ ആര്യ പിഷാരടി ജോഡി ആരാധകർ ഏറ്റെടുത്തിരുന്നു.

Also Read
എന്നും ഞങ്ങളുടെ ഹൃദയത്തിൽ തീരാ നഷ്ടം നീയില്ലാത്ത ഒൻപത് വർഷങ്ങൾ: ഭർത്താവിന്റെ ഓർമ്മ ദിനത്തിൽ നെഞ്ചുപൊട്ടി നടി ഇന്ദുലേഖ

നിരവധി ആരാധകരെയാണ് ഈ പരിപാടിയലൂടെ ഇവർ നേടിയെടുത്തത്. ആര്യയുടെ രമേശേട്ടാ എന്ന നീട്ടിയുള്ള ആ വിളി ഇന്നും ബഡായി ബംഗ്ലാവിന്റെ ആരാധകർക്ക് മറക്കാൻ ആകില്ല. മാത്രമല്ല ഭാര്യ ഭർത്താക്കന്മാരായി ഒന്നാം സീസണിൽ പ്രത്യക്ഷപ്പെട്ട ഇരുവരും യഥാർത്ഥ ജീവിതത്തിലും ഭാര്യയും ഭർത്താവുമാണോ എന്ന് പോലും പ്രേക്ഷകരിൽ ചിലർക്ക് സംശയം ഉണ്ടായിരുന്നു.

അവർ അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത്രയ്ക്കും മിന്നുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവച്ചിട്ടുള്ളത്. അതേ സമയം മുമ്പ് ഒരിക്കൽ കൈരളി ടിവിയെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ രമേഷിനോട് ആര്യ ചോദിച്ച ഒരു ചോദ്യം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു.

രണ്ട് ഭാര്യമാരിൽ ഏറ്റവും ഇഷ്ടം ആരോടാണ്? എപ്പോഴെങ്കിലും സൗമ്യ വേണ്ടായിരുന്നു ആര്യ മതി എന്ന് തോന്നിയിട്ട് ഉണ്ടോ? എന്നാണ് ആര്യ ചോദിച്ചത്. ഇത് ഒരു ബുദ്ധിമുട്ടായ ചോദ്യം ആണെന്ന് ബ്രിട്ടാസ് പറഞ്ഞു. ചോദ്യം ബുദ്ധിമുട്ട് ആണെന്ന് മാത്രമല്ല വീട്ടിൽ പോയാൽ ഇനി തിരിച്ചിറങ്ങാൻ പറ്റുമോ എന്നറിയില്ല എന്ന് പിഷാരടി പറഞ്ഞു.

എനിക്ക് ഭാര്യയെക്കാൾ ആര്യയെ ആണിഷ്ടം. പലവട്ടം സൗമ്യ വേണ്ടായിരുന്നു ആര്യ മതിയായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട് എന്ന് പിഷാരടി പറഞ്ഞു. സത്യമാണോ എന്ന് ബ്രിട്ടാസ് ചോദിച്ചപ്പോൾ ഭാര്യയുടെ കാലിൽ വീണ് മാപ്പ് പറഞ്ഞാൽ പ്രശ്നം അവിടെ തീരും എന്നാൽ ആര്യയുടെ കാര്യം അങ്ങനെയല്ല എന്ന് പിഷാരടി പറയുന്നു.

Also Read
എന്നും ഞങ്ങളുടെ ഹൃദയത്തിൽ തീരാ നഷ്ടം നീയില്ലാത്ത ഒൻപത് വർഷങ്ങൾ: ഭർത്താവിന്റെ ഓർമ്മ ദിനത്തിൽ നെഞ്ചുപൊട്ടി നടി ഇന്ദുലേഖ

ഒപ്പം ഭാര്യയും ആര്യയും നല്ല സുഹൃത്തുക്കൾ ആണെന്നും പിഷാരടി കൂട്ടിച്ചേർത്തു. പലരും ആര്യയാണ് തന്റെ ഭാര്യ എന്ന് പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും, പലരും ഭാര്യയുടെ കൂടെ കാണുമ്പോൾ ഇതാണോ ഭാര്യ എന്ന് ചോദിക്കാറുണ്ടെന്നും പിഷാരടി പറഞ്ഞു. ഒരു സിനിമ തിയേറ്ററിൽ വച്ചുണ്ടായ സംഭവത്തെക്കുറിച്ചും പിഷാരടി വിവരിച്ചു.

സിനിമ കണ്ടിറങ്ങിയപ്പോൾ ഇതാണോ ഭാര്യ എന്ന് ചിലർ ചോദിച്ചതായും, ഭാര്യയുടെ മുഖത്ത് നോക്കി ഞങ്ങൾക്ക് ആര്യയെ ആണ് ഇഷ്ടമെന്ന് പറഞ്ഞതായും പിഷാരടി പറയുന്നു. 2018 ൽ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെയാണ് രമേശ് പിഷാരടി ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ഗാനഗന്ധർവ്വൻ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിന് എത്തിയ ചിത്രം.

അതേ സമയം താരരാജാവ് മോഹൻലാലിനെ നായനാക്കിയാണ് പിഷാരടിയുടെ അടുത്ത സിനിമ എന്ന ചില റിപ്പോർട്ടുകൽ പുറത്തു വന്നിരുന്നു. ഇതിനിടെ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ പിഷാരടി കോൺഗ്രസിന്റെ പരിപാടികളിലെ സ്ഥിര സാന്നിധ്യം ആണ്.

Also Read
കല്യാണത്തിന്റെ തലേന്ന് യുവതിയുടെ ന ഗ് ന വീഡിയോ കോളിന്റെ ദൃശ്യങ്ങൾ പ്രതിശ്രുത വരന് അയച്ച് കൊടുക്ക് മുൻ കാമുകൻ, കല്യാണം മുടങ്ങി, പിന്നെ സംഭവിച്ചത്

Advertisement