എന്നും ഞങ്ങളുടെ ഹൃദയത്തിൽ തീരാ നഷ്ടം നീയില്ലാത്ത ഒൻപത് വർഷങ്ങൾ: ഭർത്താവിന്റെ ഓർമ്മ ദിനത്തിൽ നെഞ്ചുപൊട്ടി നടി ഇന്ദുലേഖ

173

സിനിമാ താരങ്ങൾക്ക് ഉള്ളതു പോലെ തന്നെ ആരാധകർ ഉള്ളവരാണ് മലയാളം സീരിയൽ താരങ്ങളും, പ്രത്യേകിച്ച് സീരിയൽ നടിമാർ. ഒരു കാലത്ത് മലയാള സീരിയൽ രംഗത്ത് ധാരാളം ആരാധകർ ഉണ്ടായിരുന്ന നടി ആയിരുന്നു ഇന്ദുലേഖ. സീരിയലുകളിൽ മാത്രമല്ല ചില സിനിമകളിലും നടി ചെറിയ ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു.

മലയാളം മിനിസ്‌ക്രീൻ രംഗത്ത് ഹിറ്റുകളായി മാറിയ നിരവധി സീരിയലുകളിൽ ഇന്ദുലേഖ വേഷമിട്ടിരുന്നു. ചെയ്യുന്ന വേഷങ്ങളിൽ എല്ലാം പ്രേക്ഷകർക്ക് ഈ താരത്തെ ഇഷ്ടമായിരുന്നു. സംവിധായകൻ ആയിരുന്ന ശങ്കരൻ പോറ്റിയായിരുന്നു നടിയുടെ ഭർത്താവ്. താരത്തിന് ഒരു മകളുമുണ്ട്.

Advertisements

ഇപ്പോഴിതാ അകാലത്തിൽ തങ്ങളെ തനിച്ചാക്കി പോയ ഭർത്താവിന്റെ മരണ വാർഷിക ദിനത്തിൽ തന്റെ പ്രിയതമന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്ദുലേഖ കുറിച്ച വാക്കുകൾ ആണ് വൈറലായിരിക്കുന്നത്. എന്നും ഞങ്ങളുടെ ഹൃദയത്തിൽ തീരാ നഷ്ടം നീയില്ലാത്ത ഒൻപത് വർഷങ്ങൾ എന്നായിരുന്നു നടി കുറിച്ചത്.

Also Read
പരിഹാസങ്ങൾക്കും നോവിനും ഒടുവിൽ കാത്തിരുന്ന കൺമണിയെത്തി; സന്തോഷം പങ്കിട്ട് ലിന്റു റോണി; കൂടെ ചേർന്ന് ആരാധകരും

അതേ സമയം ദൂരദർശൻ മാത്രമായിരുന്നു കാലം മുതലേ ഇന്ദുലേഖ അഭിനയരംഗത്തുണ്ട്. പഠനം, നൃത്തം, പ്രണയം, വിവാഹം, ജോലി എന്നിങ്ങനെ ജീവിതത്തിൽ സമാന്തരമായി പല കാര്യങ്ങളും സംഭവിച്ചപ്പോഴും ഇന്ദുലേഖ അഭിനയം ഉപേക്ഷിക്കാൻ കൂട്ടാക്കിയില്ല.

ലഭിച്ച വേഷങ്ങൾ മികവോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടി. അതിനൊപ്പം സീരിയലിന്റെ പിന്നണിയിലും കഴിവ് തെളിയിച്ചു. അഭിനയ രംഗത്ത് മാത്രമല്ല വ്യക്തി ജീവിതത്തിലെ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് ഇന്ദുലേഖ. പ്രണയ വിവാഹം ആയിരുന്നു ഇന്ദുലേഖയുടേത്.

അതേ സമയം അപ്രതീക്ഷിതമായി ഉണ്ടായ ഭർത്താവിന്റെ വിയോഗത്തെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചുമെല്ലാമുള്ള താരത്തിന്റെ തുറന്നുപറച്ചിൽ നേരത്തെ വൈറലായിരുന്നു. അതിങ്ങനെ: അദ്ദേഹത്തിന്റെ പേര് ശങ്കർ കൃഷ്ണ എന്നായിരുന്നു. പോറ്റി എന്ന് വിളിക്കും, വീട്ടുകാർ അറിയാതെ പ്രണയം റെജിസ്റ്റർ വിവാഹം ശേഷം മൂന്ന് മാസങ്ങൾക്ക് ശേഷം വീട്ടിൽ നിന്ന് ഡാൻസ് ക്ലാസ്സിൽ പോകുക ആണെന്ന് പറഞ്ഞ് പോറ്റിക്ക് ഒപ്പം പോയി.

Also Read
‘എന്റെ മകൾ ഐശ്വര്യ എംബിബിഎസ് ബിരുദം സ്വന്തമാക്കി’; സന്തോഷം പങ്കിട്ട് നടൻ ബൈജു; മകളുടെ വിജയം സമ്മാനിച്ചത് ഡോ. വന്ദനയ്ക്ക്

പോറ്റിയുടെ വീട്ടിൽ എല്ലാവർക്കും സമ്മതമായിരുന്നു. അമ്പലത്തിൽ പോയി താലി കെട്ടി പോറ്റിയുടെ വീട്ടിൽ എത്തിയ ശേഷം, പോറ്റി തന്നെ എന്റെ അമ്മയെ വിളിച്ച് കാര്യം പറയുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നം ആയിരുന്ന സിനിമ സംവിധാനം ചെയ്തു. അതിനുശേഷമുള്ള ഒരു യാത്രയിൽ അദ്ദേഹത്തിന് ഒരു അപകടം ഉണ്ടായി. ഒരു മാസത്തോളം അദ്ദേഹം കിടക്കയിൽ തന്നെ റെസ്റ്റ് ചെയ്യേണ്ടിവന്നു.

ആ സമയം കൊണ്ട് കൈയിൽ ഉണ്ടായിരുന്ന പല പ്രൊജക്ടുകളും കൈവിട്ടു പോയി. പലരും ഒഴിവാക്കി മദ്യപാന ശീലം ഉണ്ടായിരുന്നു എങ്കിലും, പരാജയങ്ങൾ തുടർച്ചയായതോടെ മദ്യലഹരിയിൽ പോറ്റി പെട്ടു പോയി. എന്നാൽ വീണ്ടും അതിൽ നിന്നും കരകയറി സന്തോഷത്തോടെ ജീവിച്ചു വന്നപ്പഴാണ് അദ്ദേഹത്തിനു മാരകമായ കരൾ രോഗം പിടിപെടുന്നത്. അങ്ങനെ പൂർണ്ണമായും ആശുപത്രി കിടക്കയിൽ ആയി.

ആ സമയത്ത് അദ്ദേഹത്തിന്റെ നിർബന്ധ പ്രകാരം ഞാൻ എംബിഎ പൂർത്തിയാക്കി. ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിയും ചെയ്യുന്നുണ്ട്. കൂടെ അഭിനയവും. പോറ്റി ആശുപത്രിയിൽ ഐസിയുവിൽ കിടക്കുമ്പോഴും സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഒപ്പം ഞാൻ നേരത്തെ ഏറ്റെടുത്ത ഉത്തരവാദിത്വം കാരണം എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

അത് പക്ഷെ പലരും മോശമായി പറഞ്ഞു. ഭർത്താവ് ആശുപത്രിയിൽ കിടക്കുമ്പോൾ അവൾ ചായം തേച്ച് അഭിനയിക്കുന്നു എന്നൊക്കെയായിരുന്നു ആക്ഷേപം. അന്നും ഇന്നും കുറ്റപ്പെടുത്താൻ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ഞങ്ങളെ വിട്ടുപോയി. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും പോയി. ഞാനും മോളും തനിച്ചായി.

അപ്പോൾ അനുഭവിച്ച ഒറ്റപ്പെടലും വേദനയും എങ്ങിനെ പറയണം എന്ന് അറിയില്ല. ഉറക്കമില്ലാത്ത രാത്രികൾ. ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല, മോൾക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോൾ 15 ദിവസം കഴിഞ്ഞ് ഞാൻ ബാങ്ക് ജോലിക്ക് പോകാൻ തീരുമാനിച്ചു. അന്ന് ഞാൻ ഇറങ്ങിയ നേരത്ത് വീട്ടിന്റെ അപ്പുറത്ത് നിന്ന് ഒരാൾ ഹൂം ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞ ആ വാക്ക് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്.

പക്ഷെ അത്തരം കുത്തു വാക്കുകളാണ് എന്നെ മുന്നോട്ട് നയിച്ചത്. ഞാൻ എന്റെ മകളെ മാത്രം ബോധിപ്പിച്ചാൽ മതി എന്ന രീതിയിൽ മുന്നോട്ട് പോയി, ഇപ്പോഴും അതേ ധൈര്യത്തോടെ മുന്നോട്ട് പോകുന്നു എന്നും ഇന്ദുലേഖ പറയുന്നു.

Also Read
മാളികപ്പുറം സിനിമയുടെ തിരക്കഥ എഴുതുമ്പോൾ അയ്യപ്പനായി മനസിൽ കണ്ടത് ദിലീപേട്ടനെ: വെളിപ്പെടുത്തി തിരക്കഥാകൃത്ത്

Advertisement