കല്യാണത്തിന്റെ തലേന്ന് യുവതിയുടെ ന ഗ് ന വീഡിയോ കോളിന്റെ ദൃശ്യങ്ങൾ പ്രതിശ്രുത വരന് അയച്ച് കൊടുത്ത്‌ മുൻ കാമുകൻ, കല്യാണം മുടങ്ങി, പിന്നെ സംഭവിച്ചത്

31736

പ്രതിശ്രുത വരന് യുവതിയുടെ ന ഗ് ന വീഡിയോ കോളിന്റെ ദൃശ്യങ്ങൾ അയച്ചുകൊടുത്ത യുവാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ ആണ് ആ സംഭവം. പ്രതിശ്രുത വരന് അയച്ച് കൊടുത്തത് കൂടാതെ ഇവർ യുവതിയുടെ ന ഗ് ന വീഡിയോ കോളിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഗുഡിവാഡ സ്വദേശിനിയായ 26കാരി നൽകിയ പരാതിയിലാണ് മുൻ കാമുകനായ യുവാവിനെയും ഇയാളുടെ രണ്ട് കൂട്ടുകാരെയും അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതിയായ യുവാവ് അയച്ചു നൽകിയ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനാണ് ഇയാളുടെ സുഹൃത്തുക്കളെ പിടികൂടിയത്. ന ഗ് ന വീഡിയോ കോളിന്റെ ദൃശ്യങ്ങൾ പ്രതികൾ യുവതിയുടെ പ്രതിശ്രുത വരനും അയച്ചു നൽകിയിരുന്നു.

Advertisements

ഇതോടെ യുവതിയുടെ വിവാഹം മുടങ്ങി. തുടർന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ബാന്ദുമില്ലി സ്വദേശിയായ യുവാവും 26കാരിയും സാമൂഹികമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നാലെ ഇരുവരും പരസ്പരം മൊബൈൽ നമ്പർ കൈമാറി. ദിവസേന വിളിക്കുന്നതും പതിവായി.

Also Read
‘എന്റെ മകൾ ഐശ്വര്യ എംബിബിഎസ് ബിരുദം സ്വന്തമാക്കി’; സന്തോഷം പങ്കിട്ട് നടൻ ബൈജു; മകളുടെ വിജയം സമ്മാനിച്ചത് ഡോ. വന്ദനയ്ക്ക്

അടുപ്പം വളർന്നതോടെ വീഡിയോ കോളിങ്ങും ആരംഭിച്ചു. ഇതിനിടെയാണ് യുവാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് വീഡിയോകോളിൽ നഗ്‌നയായതെന്നാണ് പരാതിയിൽ പറയുന്നത്. മാസങ്ങൾക്ക് ശേഷം മാണ്ഡവല്ലി സ്വദേശിയുമായി വീട്ടുകാർ യുവതിയുടെ വിവാഹം നിശ്ചയിച്ചു. ഇതിനുപിന്നാലെ ആണ് പ്രതി ഭീഷണിപ്പെടുത്താൻ തുടങ്ങിയതെന്നും ന ഗ് ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

ഇക്കഴിഞ്ഞ ജൂൺ 14ാം തീയതിയായിരുന്നു യുവതിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചത്. വിവാഹത്തിന്റെ തലേദിവസം ന ഗ് ന വീഡിയോ കോളിന്റെ ദൃശ്യങ്ങൾ പ്രതി യുവതിയുടെ പ്രതിശ്രുതവരന് അയച്ചു. തുടർന്ന് വരനും ബന്ധുക്കളും വിവാഹത്തിൽനിന്ന് പിന്മാറുകയും വിവാഹം മുടങ്ങുകയുമായിരുന്നു.

യുവതിയുടെ പരാതിയിൽ വരനും ഇയാളുടെ വീട്ടുകാർക്കും എതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്. വിവാഹത്തിൽ നിന്ന് പിന്മാറിയതിന് ആണ് ഇവർക്കെതിരേ കേസ് എടുത്തിട്ടുള്ളതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും വിജയവാഡ പോലീസ് പറയുന്നു.

Also Read
ദേശീയ അവാർഡ് നേടിയ നടി, മലയാളികൾക്കും പ്രിയങ്കരി, പക്ഷേ വേശ്യാവൃത്തിക്ക് അറസ്റ്റിലായി, താരം ഇപ്പോൾ ചെയ്യൻ പോകുന്നത് എന്താണെന്ന് കണ്ടോ

Advertisement